തന്റെ സ്ഥിരം ശൈലി വിട്ട് മമ്മൂട്ടിയുമായി മാറി ചെയ്ത രണ്ട് സിനിമകൾക്ക് സംഭവിച്ചത് ഇങ്ങനെ: വെളിപ്പെടുത്തലുമായി സത്യൻ അന്തിക്കാട്

276

മലയാളത്തിലെ കുടുംബപ്രേഷക്കരടക്കം എല്ലാവർക്കും പ്രിയങ്കരനായ സംവിധായകനാണ് സത്യൻ അന്തിക്കാട്. ജീവതത്തോട് അടുത്തു നിൽക്കുന്ന കുടുംബകഥകൾ നർമ്മത്തിൽ ചാലിച്ച് അവതരിപ്പ് വൻ വിജയങ്ങൾ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്.

മലയാളത്തിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും സുരേഷ്‌ഗോപിക്കും ജയറാമിനും ഒപ്പം തന്നെ യുവതാരങ്ങളേയും അണി നിരത്തി അദ്ദേഹം സൂപ്പർഹിറ്റുകൾ ഒരുക്കിയിരുന്നു. അതേ സമയം താൻ എപ്പോഴും ചെയ്തിരുന്നത് ഒരേ സിനിമകൾ ആയിരുന്നില്ലെന്നും അതിൽ വ്യത്യസ്തമായി രണ്ടു മമ്മൂട്ടി ചിത്രങ്ങൾ പറയാൻ ശ്രമിച്ചിരുന്നുവെന്നും തുറന്നു പറയുകയാണ് സത്യൻ അന്തിക്കാട് ഇപ്പോൾ.

Advertisements

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ചെയ്ത അർത്ഥവും കളിക്കളവും തന്റെ സ്ഥിരം ശൈയിലിൽ നിന്ന് മാറി ചെയ്ത സിനിമയായിരുന്നുവെന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്. മമ്മൂട്ടിയെ നായകനാക്കി ഏഴോളം സിനിമകൾ ചെയ്ത സത്യൻ അന്തിക്കാട് അർത്ഥവും കളിക്കളവും ബോക്‌സോഫീസിൽ മെഗാ വിജയങ്ങളാക്കി മാറ്റിയിരുന്നു.

സത്യൻ അന്തിക്കാടിന്റെ വാക്കുകൾ ഇങ്ങനെ:

സത്യൻ അന്തിക്കാട് ചിത്രം ആകണം എന്ന് വിചാരിച്ച് ഞാൻ ഒന്നും ചെയ്തിട്ടില്ല അത് കൊണ്ട് തന്നെയാണ് സത്യൻ അന്തിക്കാട് ചിത്രം ആകാതെ വേണമെന്ന് ഞാൻ ആഗ്രഹിക്കത്തതും. പക്ഷേ വ്യത്യസ്തമായ ചില സിനിമകളൊക്കെ ഞാൻ ചെയ്തിട്ടുണ്ട്.

അർത്ഥം എന്ന സിനിമ ചെയ്തിരുന്നു അതൊരു ആക്ഷൻ സബ്ജക്റ്റ് ആണ്. എങ്കിലും അതിലൊരു കുടുംബവും അതിലെ കഥാപാത്രങ്ങൾക്ക് ഒരു കുടുംബ പാശ്ചാത്തലവുമൊക്കെ വന്നു പോകുന്നുണ്ട്. കളിക്കളം എന്ന സിനിമയും പറഞ്ഞത് ഒരു കള്ളനും പോലീസും തമ്മിലുള്ള കഥയാണ് അതിലും അടിസ്ഥാനപരമായി കുടുംബം വന്നു പോകുന്നുണ്ട്.

എനിക്ക് തോന്നുന്നത് അത് ബോധപൂർവ്വം അല്ലാത്തത് കൊണ്ട് എനിക്ക് പരിചിതമായ സിനിമകൾ എടുക്കുമ്പോൾ അങ്ങനെ വന്നു പോകുന്നതാണെന്നും അദ്ദേഹം പറയുന്നു.

Advertisement