ഇഴുകിചേർന്നുള്ള രംഗങ്ങൾ പേടിപ്പെടുത്തി, മാധവനെ ചുംബിച്ചപ്പോൾ ഉണ്ടായ അനുഭവം ഇങ്ങനെ; വെളിപ്പെടുത്തലുമായി നടി ബിപാഷ ബസു

64

ബോളിവുഡിൽ ഗ്ലാമറസ് വേഷങ്ങളിലൂടെ ശ്രദ്ധനേടിയ നടിയാണ് ബിപാഷ ബസു. ഇഴുകിചേർന്നുള്ള അഭിനയം തനിക്ക് അത്ര എളുപ്പമായിരുന്നില്ലെന്ന് തുറന്നു പറയുകയാണ് താരം. അത്തരം രംഗങ്ങൾ അഭിനയിക്കുന്നതിൽ ഭയപ്പെട്ടിരുന്നു.

അത് ഷൂട്ട് ചെയ്യുന്നതിന് മുൻപ് തനിക്ക് ഹൃദയസ്തംഭനം വരുമെന്ന് തോന്നാറുണ്ടെന്നും ബിപാഷ ബസു പറയുന്നു. ഒരു അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചിൽ.

Advertisements

നടൻ മാധവനൊപ്പമുള്ള ജോഡി ബ്രേക്കേഴ്സിലെ അനുഭവത്തെക്കുറിച്ചായിരുന്നു താരം വെളിപ്പെടുത്തൽ നടത്തിയത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

അഭിനേതാവ് എന്ന നിലയിൽ അത്തരം രംഗങ്ങൾ എന്നെ പേടിപ്പെടുത്തും. ജോഡി ബ്രേക്കേഴ്സിൽ എന്റെ സുഹൃത്തായ ആർ മാധവനെ ചുംബിക്കേണ്ടിവരുമ്പോൾ, അതിന് തൊട്ടുമുൻപുള്ള ദിവസം എനിക്ക് ഹൃദയസ്തംഭനം വരും.

എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥയായിരുന്നു. അന്ന് എന്റെ സുഹൃത്തുക്കളായ റോക്കിക്കും ദിവ്യക്കുമൊപ്പം യാത്രചെയ്യുകയായിരുന്നു ഞാൻ. മാധവനെ നിനക്ക് അറിയാമല്ലോ, നിന്റെ സുഹൃത്തല്ലേ, ഇത്ര വലിയ പ്രശ്നം എന്താണ് എന്നായിരുന്നു അവരുടെ ചോദ്യം.

അപ്പോൾ ഞാൻ പറഞ്ഞത് മാഡിയാണ് കൂടെ, അതാണ് പ്രശ്നം എന്നായിരുന്നു. ആ രംഗം ഷൂട്ട് ചെയ്തതിന് ശേഷം മാഡി ഉൾപ്പടെ എല്ലാവരും എന്നെ കളിയാക്കി ചിരിക്കുകയായിരുന്നു. ഇഴുകിചേർന്നുള്ള രംഗങ്ങൾക്ക് മുൻപ് ഞാൻ ഭയങ്കര ബഹളമായിരിക്കും സെറ്റിലെ എല്ലാവർക്കും അത് രസമുള്ള കാഴ്ചയാണ്’

ഭർത്താവ് കരൺ സിങ് ഗ്രോവറിനൊപ്പം പുതിയ സീരീസിൽ അഭിനയിക്കുകയാണ് ഇപ്പോൾ ബിപാഷ. ഭർത്താവിനൊപ്പം അഭിനയിക്കുമ്പോൾ ഇത്തരം ബുദ്ധിമുട്ടുകളോ പനിയോ തനിക്ക് വരില്ലെന്നും താരം വ്യക്തമാക്കി.

Advertisement