മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി സേതുരാമ അയ്യർ എന്ന ഓഫീസറായി തകർത്ത സിനമകളാണ് സിബി ഐയുടെ 4 സീരീസുകൾ. കെ മധു എസ് എൻ സ്വാമി മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന സിബി ഐ സീരീസിന്റെ അഞ്ചാം ഭാഗം വരുന്നുവെന്ന് വാർത്തകൾ വരാൻ തുടങ്ങിയിട്ട് കുറേക്കാലമാകുന്നു.
ഇപ്പോഴിതാ വാർത്തകൾ യാഥാർഥ്യമാക്കി സിബിഐ സിനിമകളുടെ അഞ്ചാം ഭാഗം തയ്യാറാവുകയാണ്.
എന്നാൽ വർഷങ്ങൾക്ക് മുൻപ് സിബിഐ എന്ന ചിത്രത്തിന്റെ തുടർച്ച സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി പ്ലാൻ ചെയ്തിരുന്ന് വെളിപ്പെടുത്തുതയാണ് തിരക്കഥാകൃത്തായ എസ്എൻ സ്വാമി.
മമ്മൂട്ടി തന്നെയാണ് അങ്ങനെയൊരു ഓപ്ഷൻ പറഞ്ഞതെന്നും എസ്എൻ സ്വാമി പറയുന്നു. എട്ട് വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടി അഭിനയിച്ച ലാൽജോസിന്റെ ഇമ്മാനുവൽ എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് മമ്മൂട്ടി അങ്ങനെയൊരു നിർദ്ദേശം വച്ചതെന്നും എസ്എൻ സ്വാമി വെളിപ്പെടുത്തുന്നു.
അതേ കുറിച്ച് എസ് എൻ സ്വാമി പറഞ്ഞതിങ്ങനെ:
മമ്മൂട്ടിയുടെയും കൂടി അഭിപ്രായം കണക്കിലെടുത്തായിരുന്നു അങ്ങനെയൊരു പ്രോജക്റ്റ് ആലോചിച്ചത്. നിങ്ങൾ സിബിഐ ചിത്രത്തിൽ ഹാരി’എന്ന് പറയുന്ന കഥാപാത്രത്തെ ഡെവലപ് ചെയ്തു കൊണ്ട് വരാം എന്ന് മമ്മൂട്ടി പറഞ്ഞു.
ലാൽ ജോസ് സംവിധാനം ചെയ്ത ഇമ്മാനുവൽ എന്ന സിനിമയുടെ സെറ്റിൽവച്ച് എന്നോടും മധുവിനോടും പറഞ്ഞു, നിങ്ങൾ ഈ ഹാരി എന്ന് പറയുന്ന കഥാപാത്രത്തെകുറിച്ച് പറഞ്ഞത് സുരേഷ് ഗോപി എന്ന താരത്തിന്റെ പേരല്ല പറഞ്ഞത്. കഥാപാത്രത്തിന്റെ പേരാണ്.
ഹാരി എന്ന കഥാപാത്രത്തെ മെയിൻ റോൾ ആക്കി എന്ത് കൊണ്ട് ശ്രമിച്ചൂടാ എന്ന് ചോദിച്ചു. ഞാൻ വളരെ പൂർണ മനസ്സോടെ പറയുകയാണ്. നിങ്ങൾ അയാളെ വച്ചൊന്നു ശ്രമിച്ച് നോക്കൂ അപ്പോൾ നിങ്ങൾക്ക് ഒരു ചോയിസ് ആയില്ലേ എന്നൊക്കെ മമ്മൂട്ടി പറഞ്ഞുവെന്നും എസ് എൻ സ്വാമി വ്യക്തമാക്കുന്നു