ആ ഒരു കാരണത്താൽ അവസരങ്ങൾ നഷ്ടപ്പെട്ടു, നല്ല വിഷമം തോന്നിയിട്ടുണ്ട്: തുറന്ന് പറഞ്ഞ് അമേയ മാത്യു

89

കരിക്ക് എന്ന വെബ്സീരിസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി അമേയ മാത്യു. അതിന് മുമ്പ് മിഥുൻ മാനുൽ സംവിധാനം ചെയ്ത ആട് 2 ൽ ക്ലൈമാക്‌സിൽ അഭിനയിച്ചിരുന്നു അമേയ.

കരിക്ക് സോഷ്യൽ മീഡിയയിൽ സൂപ്പർഹിറ്റായതോട് കൂടി ഒരുപാട് ആരാധകർ താരത്തിന് ഉണ്ടായി.
മോഡലിംഗ് രംഗത്ത് നിന്നാണ് അമേയ അഭിനയത്തിലേക്ക് വരുന്നത്. ഒരു പഴയ ബോംബ് കഥ എന്ന സിനിമയിലും അമേയ ഒരു ചെറിയ വേഷത്തിൽ എത്തുന്നുണ്ട്.

Advertisements

ശിവറാം മണി സംവിധാനം ചെയ്ത തിമിരം എന്ന സിനിമയിൽ അമേയ ഒരു കഥാപാത്രം അവതരിപ്പിച്ചിരുന്നു. അടുത്തിടെ തന്റെ ഇൻസ്റ്റാഗ്രാമിൽ തനിക്ക് ഡെൻക്യു പനി ബാധിച്ചതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് താരം പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ ഈ ലോക്ക് ഡൗൺ നാളിൽ തടി കുറച്ചതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് ഷെയർ ചെയ്തിരിക്കുകയാണ് അമേയ. വണ്ണം കുറഞ്ഞു പോയതിന്റെ കാരണത്താൽ കുറെ അവസരങ്ങൾ നഷ്ടപ്പെട്ടിരുന്നുവെന്നും അതിൽ വിഷമം തോന്നിയിട്ടുണ്ടായിരുന്നുവെന്നും അമേയ എഴുതി.

കൃത്യമായ വർക്ക് ഔട്ടും ഡയറ്റും എന്നെ അതിൽ നിന്ന് മാറ്റി. എട്ട് കിലോയോളം വണ്ണം കൂട്ടി. അത് കഴിഞ്ഞ് കുറച്ചു കാലം ശരീരം നോക്കാൻ സാധിച്ചില്ല. എന്നാൽ ഈ ലോക്ക് ഡൗൺകാലത്ത് തിരികെ ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചു.

62 കിലോയിൽ നിന്ന് 54 കിലോയിലേക്കുള്ള എന്റെ ട്രാൻസ്‌ഫോർമേഷൻ ഒരുപാട് കഷ്ടപ്പാട് നിറഞ്ഞതായിരുന്നു. നമ്മൾ നമ്മുടെ ശരീരത്തെ എത്രത്തോളം കെയർ ചെയ്യുന്നോ അത്രത്തോളം ശരീരം നമ്മുക്ക് തിരിച്ച് സ്‌നേഹം നൽകും..’

അമേയ തന്റെ പുതിയ പോസ്റ്റിൽ കുറിച്ച വാക്കുകളാണിത്. അമേയയുടെ നിരവധി ഫോട്ടോഷൂട്ടുകൾ ഇതിന് മുമ്പ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരുന്നു. ഗ്ലാമറസ്, മോഡേൺ വേഷങ്ങളിൽ കൂടുതലായി ഫോട്ടോഷൂട്ട് ചെയ്യുന്ന ഒരാളാണ് അമേയ. ലോക്ക് ഡൗൺ ശേഷം വീണ്ടും അഭിനയത്തിലേക്ക് ശ്രദ്ധകൊടുക്കുകയാണ് അമേയ.

Advertisement