മലയാള സിനിമയിൽ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നായക വേഷവും എല്ലാം തനിയെ നിർവഹിച്ച് മികച്ച വിജയം നേടിയ ബഹുമുഖ പ്രതിഭയാണ് ബാലചന്ദ്ര മേനോൻ. അതേ പോലെ നിരവധി സൂപ്പർ നായികമാരെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ആളുകൂടിയാണ് ബാലചന്ദ്രമോനോൻ.
ശോഭന, കാർത്തിക, പാർവ്വതി, ആനി, നന്ദിനി മുൻനിര നായികമാരായി ഇവരെല്ലാം മലയാളത്തിൽ ഉയരുകയും ചെയ്തു. എന്നാൽ ഇപ്പോൾ താൻ കൊണ്ടുവന്ന നായികമാരിൽ പ്രായത്തിന്റെ പക്വത കുറവിൽ കൂടുതൽ തലവേദനയുണ്ടാക്കിയ താരത്തെ കുറിച്ച് തുറന്ന് പറയുകയാണ് ബാലചന്ദ്ര മേനോൻ.
തന്റെ സിനിമയിൽ അഭിനയിച്ചപ്പോൾ പ്രായത്തിന്റെ പക്വത കുറവിൽ കൂടുതൽ തലവേദനയുണ്ടാക്കിയ നായികയായിരുന്നു ശോഭന. ഏപ്രിൽ പതിനെട്ടിൽ നിന്ന് തന്നെ പറഞ്ഞു വിട്ടിരുന്നേൽ ശോഭനയുടെ സിനിമാ ഭാവി എന്താകും എന്ന ചോദ്യത്തിന് ശോഭന നൽകിയ മറുപടി ചിലപ്പോൾ താൻ രാജ്കപൂറിന്റെ സിനിമയിലെ നായിക ആകുമെന്നായിരുന്നു.
ശോഭനയുടെ ആത്മവിശ്വാസത്തെ താൻ സ്വാഗതം ചെയ്യുന്നു എന്നായിരുന്നു ബാലചന്ദ്രമേനോന്റെ കമന്റ്.
നാഷണൽ അവാർഡ് കിട്ടിയത് കൊണ്ട് ശോഭന എന്റെ നായികമാരിലെ മികച്ച നടിയെന്ന് എനിക്ക് പറയാൻ കഴിയില്ല.
ദേശീയ അവാർഡും സംസ്ഥാന അവാർഡുമൊക്കെ ഒരു അംഗീകാരം മാത്രമാണ് പക്ഷേ ഒരു സംവിധായകന്റെ അഭിപ്രായത്തിൽ അത് മറ്റു പലതും ആയിരിക്കും. ശോഭനയുമായി എനിക്ക് ഒരു പ്രശ്‌നവുമില്ല. അവരുടെ ഒരു അഭിമുഖത്തിൽ ഞാൻ വായിച്ചു.
ഏപ്രിൽ പതിനെട്ട് എന്ന സിനിമയിൽ എനിക്ക് കൂടുതൽ സഹകരിക്കാൻ സാധിച്ചില്ല, അത് എന്റെ പ്രായത്തിന്റെ പ്രശ്‌നം കൊണ്ടാണ് എന്നൊക്കെ. ഞാൻ കൊണ്ട് വന്ന നായികമാരിൽ ആരുമായും എനിക്ക് കൂടുതൽ അടുപ്പമില്ല, ഞാനൊരു ഒറ്റപ്പെട്ട വ്യക്തിയാണ്.
ഏപ്രിൽ പതിനെട്ട് എന്ന സിനിമക്കിടെയുണ്ടായ പ്രശ്‌നങ്ങളുടെ പേരിൽ ഞാൻ ശോഭനയെ നിർമ്മാതാവ് പറഞ്ഞ പ്രകാരം ഒഴിവാക്കിയിരുന്നേൽ അവർ ചിലപ്പോൾ രാജ് കപൂറിന്റെ സിനിമയിൽ നായികയായി അഭിനയിച്ചേനെ എന്ന് ഏതോ ഒരു മാഗസിനിൽ പറഞ്ഞതത് എനിക്ക് ഓർമ്മുണ്ട്.
അത് തന്നെ ഞാനും പറയുന്നു. ശോഭനയുടെ ആ ആത്മവിശ്വാസത്തെ ഞാൻ സ്വാഗതം ചെയ്യുന്നു. അവർ എന്റെ ആർട്ടിസ്റ്റ് അല്ലേ എന്നും ബാലചന്ദ്ര മേനോൻ തുറന്ന് പറഞ്ഞു.