എന്റെ ഹൃദയം മുഴുവൻ നീയാണ്, നിനക്കൊപ്പം എല്ലാം വ്യത്യസ്തമാണ്, എന്റെ ജീവനെക്കാൾ ഞാൻ നിന്നെ സ്‌നേഹിക്കുന്നു: പൈങ്കിളിയായി ഫഹദിനോട് നസ്‌റിയ

34

മലയാളത്തിന്റെ യുവ താരദമ്പതികളാണ് നടൻ ഫഹദ് ഫാസിലും താര സുന്ദരി നസ്‌റിയ നസീമും. ഇരുവരും ഒന്നിച്ചഭിനയിച്ച ബാംഗ്ലൂർ ഡേയ്‌സ് എന്ന സിനിമയുടെ സെറ്റിൽ വെച്ച് പ്രണയിത്തിലാവുകയും പിന്നീട് വിവാഹിതരാവുകയും ചെയ്യുകയായിരുന്നു.

സൂപ്പർ മോഹൻലാലിനെയെടക്കം മലയാളത്തിന് സമ്മാനിച്ച ഹിറ്റ് മേക്കർ സംവിധായകൻ ഫാസിലിന്റെ മകനാണ് ഫഹദ് ഫാസിൽ. ബാലതാരമായി ത്തെി പിന്നീട് നായികയായി മിന്നിത്തിളങ്ങിയ താരമാണ് നസ്‌റിയ.

Advertisements

ഇപ്പോഴിതാ തന്റെ ഭർത്താവ് ഫഹദ് ഫാസിലിന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് നസ്രിയ. ഫഹദിന്റെ മുപ്പത്തിയെട്ടാം പിറന്നാളിനാണ് തനിക്ക് ഫഹദ് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് കുറിച്ച് നസ്രിയ ആശംസകൾ അറിയിച്ചിരിക്കുന്നത്.

നസ്രിയ ഫഹദിന് ആശംസ അറിയിച്ച് പങ്കുവെച്ച കുറിപ്പ് ഇങ്ങനെ: പ്രിയ ഷാനു, നീ ജനിച്ചതിൽ ഞാൻ എല്ലാ ദിവസവും അല്ലാഹുവിനോട് നന്ദി പറയാറുണ്ട്. നീ എനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് പറയാൻ ഈ ലോകത്തിലെ ഒരു വാക്കുകളും മതിയാകില്ല..

എന്റെ ഹൃദയം മുഴുവൻ നീയാണ്. നിന്നിലെ ഒരു കാര്യം പോലും മാറ്റണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. (നീ അതല്ല ചിന്തിക്കുന്നത് എന്നെനിക്കറിയാം. ഞാൻ എഴുതിപ്പിടിപ്പിച്ച പൈങ്കിളി വാക്കുകൾ വായിക്കാൻ നീ സോഷ്യൽ മീഡിയയിൽ ഇല്ലാത്തതിന് ഞാൻ ദൈവത്തോട് നന്ദി പറയുന്നു.

പക്ഷെ ശരിക്കും, ഒരു കാര്യം പോലും നിന്നിൽ മാറാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നീ എന്താണോ അത് വളരെ സത്യസന്ധമാണ്. ഞാനതിനെ ഒരുപാട് ഇഷ്ടപ്പെടുന്നു. നീയുമായി പ്രണയത്തിലായപ്പോൾ നമ്മൾ ഇത്രയും നല്ല സുഹൃത്തുക്കളാകും എന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല (സാധാരണ നേരെ തിരിച്ചാണ് സംഭവിക്കാറുള്ളതെന്ന് എനിക്കറിയാം).

പക്ഷെ നിനക്കൊപ്പം എല്ലാം വ്യത്യസ്തമാണ്. എനിക്കറിയാവുന്ന ഏറ്റവും കരുണ നിറഞ്ഞ മനുഷ്യന്, ഏറ്റവും സത്യസന്ധനായ മനുഷ്യന്, ഏറ്റവും കരുതലുള്ള മനുഷ്യന്, എന്റെയാൾക്ക് ജന്മദിനാശംസകൾ ഷാനു.

എന്റെ ജീവനെക്കാൾ ഞാൻ നിന്നെ സ്‌നേഹിക്കുന്നു, എന്നാണ് ഫഹദിനൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പം നസ്രിയ കുറിച്ചത്.

View this post on Instagram

Dear Shanu , I thank Allah everyday that u were born. All the words in this world are not enough for me to tell u how much u mean to me ….🖤u have all my heart There is not one thing I would change about u….(I know that’s not what u think 😜n thank god ur not on social media reading my cheesy lines)but really …not one thing I would change about u… The way u are is so real….Oh my god I love it 😻 I never knew we were going to be such great friends wen I fell in love with u (I know it’s usually the other way around)but with u everything’s been different .. To the kindest man I know To the most genuine man I know To the most caring man I know … To MY MAN …. Happy birthday Shanu 😘😘 I love u more than life itself !! #heownsmyheart

A post shared by Nazriya Nazim Fahadh (@nazriyafahadh) on

Advertisement