റിയാലിറ്റി ഷോയിലൂടെ എത്തി മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ താരങ്ങളാണ് അമൃത സുരേഷും അനുജത്തി അഭിരാമിയും. ജന്മദിനം ആഘോഷിച്ചതിന്റെ ചിത്രവുമായി ഇപ്പോൾ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ് അമൃത.
ആഘോഷത്തിന്റെ ചിത്രത്തിന് പുറമെ തന്റെ പ്രായം പറയാനും അമൃത മടിച്ചില്ല. ജന്മദിനാശംസ അറിയിച്ച എല്ലാവർക്കും നന്ദി പറയുകയും, ചില സന്ദേശങ്ങൾ വായിക്കാൻ കഴിയാതെ പോയതിൽ ക്ഷമ ചോദിച്ചും തനിക്ക് 30 വയസ്സ് തികഞ്ഞ വിവരം അമൃത ഏവരെയും അറിയിക്കുന്നു. എന്നാൽ അവിടെയാണ് അനിയത്തി അഭിരാമി കമന്റു സെക്ഷനിൽ തന്റെ പ്രായം പറഞ്ഞുകൊണ്ട് വരുന്നത്.
30 വയസ്സുള്ള ചേച്ചിയുടെ അനിയത്തിയുടെ പ്രായം 38 എന്ന് കേട്ടാൽ ആർക്കാണ് അമ്പരപ്പ് തോന്നാതിരിക്കുക? അതെ, അതെങ്ങനെ സംഭവിച്ചുവെന്നും അഭിരാമി പറയുന്നു. അഭിരാമി 37 എന്ന് പറഞ്ഞെങ്കിലും ഗൂഗിൾ നൽകുന്ന പ്രായം 38 ആണ്. ആ കണക്കു പ്രകാരം ജൂലൈ 26ന് അഭിരാമി 38കാരിയായിക്കഴിഞ്ഞു.
അതേ സമയം നേരത്തെ അമൃത സുരേഷിന് ജൻമദിനാശംസകളുമായി സഹോദരിയും ഗായികയും അവാതരകയുമായ അഭിരാമി രംഗത്തെത്തിയിരുന്നു. തന്റെ സഹോദരിയും ഉറ്റ സുഹൃത്തുമായ ചേച്ചിക്ക് സ്നേഹവും നന്ദിയും പറഞ്ഞാണ് അഭിരാമി ആശംസകൾ അറിയിച്ചിരിക്കുന്നത്. ഹാപ്പി ബർത്ത്‌ഡേ മൈ ഡിയറസ്റ്റ് കൺമണി. സത്യം പറയാലോ, ദശലക്ഷത്തിൽ ഒരാളാണ് നിങ്ങൾ തിന്മയുടെയും നന്മയുടെയും കൃത്യമായ കൂടിച്ചേരലാണ്.
പക്ഷെ എന്തൊക്കെ പറഞ്ഞാലും, നീയെന്റെ സഹോദരിയും ഉറ്റസുഹൃത്തും ആയിരുന്നില്ലെങ്കിൽ എന്റെ ജീവിതം എങ്ങനെയായേനെ ബിഗ് ബോസ്? ശരിക്കും ഞാൻ തെണ്ടി തിരിഞ്ഞു നടന്നേനെ. ഞാൻ മാത്രല്ല കുറെ പേര്. ജീവിതത്തിൽ വളർച്ചയുണ്ടായപ്പോൾ ആ യാത്രയിൽ ഒരുപാട് കരങ്ങൾ ചേർത്തുപിടിച്ചതിന് നന്ദി. വളരെ കുറച്ചു പേർക്ക് മാത്രമേ ഇത് ചെയ്യാൻ കഴിയൂ.
നീ വളരെ ജെനുവിൻ ആണ്, നിസ്വാർത്ഥയാണ്, സ്‌നേഹിക്കുന്ന, ഒരുപാട് കഴിവുകളുള്ള, ദൈവ ഭയമുള്ള ആളാണ്. നിങ്ങൾ ഒരു നക്ഷത്രമാണ് എനിക്ക് എല്ലാമെല്ലാമാണ്. എന്നാൽ എനിക്ക് എപ്പോഴും നിങ്ങളുടെ പിന്തുണയുണ്ടാകും. എന്റെത് നിങ്ങൾക്കും ലഭിച്ചുവെന്ന് അറിയാം. ജനിച്ചതു മുതൽ എന്റെ ഏറ്റവും നല്ല സുഹൃത്തിന് സുഹൃത്ത് ദിനാശംസകൾ കൂടി. ഇനിയും നിരവധി വർങ്ങൾക്ക് സ്നേഹവും വഴക്കുകളും, വിജയങ്ങളും ആശംസിക്കുന്നു. ഉമ്മ കൺമണി എന്നാണ് അഭിരാമി കുറിച്ചത്.
അതേ സമയം ഗൂഗിളിന്റെ കണക്കു പ്രകാരം പ്രായം കൂടിയ ആൾ അഭിരാമി മാത്രമല്ല. അടുത്തിടെ ആ പേരിൽ മറ്റൊരു മലയാളി താരവും വാർത്തകളിൽ നിറഞ്ഞിരുന്നു. മമ്മൂട്ടിയുടെ നായികയായ റീനു മാത്യൂസിനെ ഗൂഗിൾ 32 കാരിയായാണ് സെർച്ച് ഫലങ്ങളിൽ കാണിക്കുന്നത്. പക്ഷെ ഇതിലും വളരെ താഴെയാണ് റീനുവിന്റെ പ്രായം.