ഫാസിൽ സംവിധാനം ചെയ്ത നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന സിനിമയിൽ മോഹൻലാലിനെ വട്ടം ചുറ്റിച്ച ഒരു കണ്ണടയുണ്ട്. നദിയാ മൊയ്ദു മോഹൻലാലിനേയും മണിയൻപിള്ള രാജിവുനേയും വട്ടം കറക്കുന്ന ആ രംഗം പ്രേക്ഷകർക്ക് ഇന്നു കാണുമ്പോൾ ചിരിയടക്കാനാവില്ല.
ഇപ്പോഴിതാ അഡാർ ലവിലെ രണ്ടാമത്തെ നായികയായ നൂറിൻ ഷെരീഫ് അത്തരമൊരി കണ്ണടയുമായി രംഗത്തെത്തിയിരിക്കുകയാണ്. കൂളിംഗ് ഗ്ലാസ്സ് വച്ചുള്ള നടി നൂറിൻ ഷെരീഫിന്റെ ചിത്രവും ഒപ്പമുള്ള എനിക്ക് നിങ്ങളുടെ നഗ്‌ന ശരീരം മാത്രമേ കാണാൻ കഴിയൂ’ എന്ന ക്യാപ്ഷനും ആരാധകരിൽ ചിരിപടർത്തിയിരിക്കുകയാണ്.
നോക്കെത്താ ദൂരത്ത് കണ്ണും നട്ടിൽ മോഹൻലാലിനെ വട്ടം ചുറ്റിച്ച പോലൊരു കണ്ണട. കോസ്മോഫ്രിൽ കണ്ണടയെന്നുപറഞ്ഞ് കബളിപ്പിച്ച നാദിയാ മൊയ്തുവിനെ അനുസ്മരിപ്പിക്കുകയാണ് നൂറിന്റെ ഈ ചിത്രം.
സിനിമയിലെ ഈ കണ്ണട വച്ചാൽ ഡ്രസ്സുകളൊന്നും കാണില്ല, ശരീരം മാത്രേ കാണൂ എന്ന ഡയലോഗ് ഓർത്തെടുത്താണ് നൂറിൻ ക്യാപ്ഷൻ കുറിച്ചിരിക്കുന്നത്.
കണ്ണാടി വാടകയ്ക്ക് തരുമോ എന്നതരക്കം രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഈ ഫോട്ടോ എടുത്ത ക്യാമറമാന്റെ അവസ്ഥയോർത്ത് സഹതപിക്കുന്നവരെയും കമന്റ് ബോക്‌സിൽ കാണാം.
ഒരു അഡാർ ലവ് എന്ന ഒമർ ലുലു ചിത്രത്തിലൂടെയാണ് നൂറിൻ ശ്രദ്ധേയയായത്. ചോക്ലേറ്റ് സ്റ്റോറി റീടോൾഡ്, പാത്തു വെഡ്സ് ഫ്രീക്കൻ, വെള്ളേപ്പം എന്നിങ്ങനെ നീളുന്നു നുറിന്റെ പുതിയ സിനിമാ വിശേഷങ്ങൾ.