തെന്നിന്ത്യൻ താര സുന്ദരിയായ അമല പോൾ സോഷ്യൽ മീഡിയയിലും സജീവമാണ്. മിക്ക സമകാലിക വിഷയങ്ങളിലും താരം പോസ്റ്റുകൽ ഇടാറുണ്ട്. കഴിഞ്ഞ ദിവസം മലയാളി നഴ്സ് മെറിനെ അമേരിക്കയിൽ ഭർത്താവ് ഇല്ലാതാക്കിയതിന് പിന്നാലെ നിരവധിപേർ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
ഇത്തരത്തിലൊരു കുറിപ്പ് നടി അമല പോളും ഷെയർ ചെയ്തിരുന്നു. വിവാഹ ബന്ധത്തെക്കുറിച്ചും, ഗാർഹിക പീഡനത്തെക്കുറിച്ചുമുള്ള പോസ്റ്റായിരുന്നു അത്. ഈ പോസ്റ്റിന് താഴെ ആരാധകരിൽ ഒരാൾ അമല പോളിന്റെ മുൻ ഭർത്താവ് വിജയിയെക്കുറിച്ച് ചോദ്യവുമായെത്തി.
Advertisements
എഎൽ വിജയിയെ നശിപ്പിച്ചത് ആരാണ്? അതിന് എന്താണ് വിളിക്കുകയെന്നായിരുന്നു ചോദ്യം വന്നത്. അവനവനോട് തന്നെയുള്ള ഇഷ്ടവും ആത്മാഭിമാനവുമാണ് അതിന്റെ പേരെന്നായിരുന്നു അമല പോൾ ഇതിന് മറുപടി നൽകിയത്.
മെറിനെ മോശമായി ചിത്രീകരിക്കുന്ന രീതിയിലുള്ള കമൻറുകളുടെ സ്‌ക്രീൻഷോട്ടുകളും ഇതിനൊപ്പം പങ്കുവച്ചിരുന്നു. എന്നാൽ ഈ പോസ്റ്റിനു താഴെയായി അമലയുടെ മുൻ ഭർത്താവും സംവിധായകനുമായ എഎൽ വിജയിയെ പരാമർശിച്ച് കമൻറുമായി ഒരാൾ എത്തി. ആരാണ് എഎൽ വിജയിയെ നശിപ്പിച്ചത്? അതിനു എന്ത് പേരാണ് നൽകുക? -ഇതായിരുന്നു കമന്റ്. അതിനെ ആത്മാഭിമാനമെന്നും തന്നോട് തന്നെയുള്ള സ്‌നേഹമെന്നും പേരിട്ട് വിളിക്കാമെന്നുമായിരുന്നു അമലയുടെ മറുപടി.
2014 ജൂൺ 12നായിരുന്നു അമലയും സംവിധായകൻ എഎൽ വിജയും വിവാഹിതരായത്. എന്നാൽ 2016ൽ ഇരുവരും വേർപിരിഞ്ഞു. അതിനു പിന്നാലെ എ.എൽ വിജയ് ചെന്നൈ സ്വദേശിയായ ഡോക്ടർ ആർ ഐശ്വര്യയെ വിവാഹം കഴിച്ചു.