സൂര്യയുടെ നായികയായി ശ്രീ എന്ന തമിഴ് സിനിമയിലൂെ നായകയായി അരങ്ങേറ്റം കുറിച്ച താരമാണ് ശ്രുതിക. 2002 ൽ പുറത്തിറങ്ങിയ ഈ ചിത്രം ഒരു വിജയമായില്ല. പിന്നീട് ഈ താരം മലയാളത്തിലും അരങ്ങേറി.
മലയാളികളിൽ ചിലർക്കെങ്കിലും ഈ നടിയെ ഇപ്പോഴും ഓർമ്മകാണും. പൂച്ചകണ്ണും സുന്ദരമായ മുഖവുമായി മലയാളത്തിലേക്ക് സ്വപ്നതുല്യമായ എൻട്രിയാണ് ശ്രുതിക എന്ന ഈ തമിഴ് നടിക്ക് ലഭിച്ചത്. മലയാളത്തിന്റെ റൊമാന്റിക് നായകൻ കുഞ്ചാക്കോ ബോബൻ പ്രണയിക്കുന്ന എന്നാൽ സുരേഷ് ഗോപിയുടെ നായികയായിട്ടാണ് സ്വപ്നം കൊണ്ട് തുലാഭാരം എന്ന ചിത്രത്തിൽ ശ്രുതിക നായികയായത്.
ഒരേ ഒരു സിനിമ മാത്രം ചെയ്ത് മലയാളത്തിൽ നിന്ന് അപ്രത്യക്ഷമായ നടിമാരിൽ ഒരാളാണ് ഈ പൂച്ചക്കണ്ണുള്ള സുന്ദരിയും. സോഷ്യൽമീഡിയയിൽ നടിയുടെ പുത്തൻചിത്രങ്ങൾ വൈറലായതോടെയാണ് താരത്തെ വീണ്ടും ആരാധകർ തിരഞ്ഞത്. ശ്രുതിക ശിവശങ്കർ എന്നാണ് ശ്രുതികയുടെ മുഴുവൻ പേര്.
സിനിമിലെ തുടർ പരാജയങ്ങൾ കാരണം അഭിനയം മടുത്തുപോയ നടിയാണ് ശ്രുതിക.പ്രശസ്ത തമിഴ് നടൻ തേങ്കേയ് ശ്രീനിവാസന്റെ കൊച്ചുമകളാണ് ശ്രുതിക അർജ്ജുൻ. മുത്തശ്ശന്റ പാരമ്പര്യം പിന്തുടർന്ന് കൊണ്ട് സിനിമയിലെത്തിയ കൊച്ചുമകൾക്ക് പക്ഷെ സിനിമയിൽ ക്ലച്ച് പിടിക്കാൻ കഴിഞ്ഞില്ല.
പതിമൂന്നാം വയസിൽ തന്നെ സിനിമയിൽ നായികയാകാനുള്ള ഓഫറുകൾ ശ്രുതികയ്ക്ക് ലഭിച്ചെങ്കിലും മാതാപിതാക്കൾ സമ്മതിച്ചിരുന്നില്ല. 2002 ൽ പുറത്തിറങ്ങിയ ശ്രീ എന്ന ചിത്രത്തിലൂടെയാണ് ശ്രുതികയുടെ അരങ്ങേറ്റം. സൂര്യ നായകനായി എത്തിയ ചിത്രം പക്ഷെ വിജയിച്ചില്ല. തുടർന്ന് വസന്തബാലന്റെ ആൽബം എന്ന സിനിമയിൽ അഭിനയിച്ചു.
കമൽ ഹാസൻ എഴുതി നിർമിച്ച നള ദമയന്തി എന്ന ചിത്രത്തിൽ മാധവന്റെ നായികയായി എത്തുമ്പോഴും ശ്രുതികയ്ക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നു. അതിന് ശേഷമാണ് രാജസേനൻ സംവിധാനം ചെയ്ത സ്വപ്നം കൊണ്ടൊരു തുലാഭാരം എന്ന സിനിമയിലൂടെ നടി മലയാളത്തിലെത്തിയത്.
കുഞ്ചാക്കോ ബോബനും സുരേഷ് ഗോപിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ കോളേജൂകുമാരിയായിട്ടാണ് താരം എത്തിയത്. കുഞ്ചാക്കോബോബൻ പ്രണയിക്കുന്ന അമ്മുവെന്ന കഥാപാത്രമായിരുന്നു ശ്രുതികയുടേത്.
എന്നാൽ അമ്മുവിന് ഇഷ്ടം സുരേഷ്ഗോപി എന്ന കുഞ്ചാക്കോ ബോബന്റെ ചേട്ടൻ കഥാപാത്രത്തോട് ആയിരുന്നു. വൻ താരനിര അണിനിരന്നെങ്കിലും ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല. തിത്തിക്കുദു എന്ന ചിത്രവും ചെയ്ത പരാജയപ്പെട്ട ശേഷം ഇത് തനിക്ക് തുടരാൻ സാധിക്കില്ല എന്ന് മനസ്സിലാക്കിയ ശ്രുതിക സിനിമ വിട്ടു പോകുകയായിരുന്നു.
തുടർന്ന് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ചെന്നൈയിലെ എസ് ആർ എം കോളേജിൽ നിന്ന് വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയെടുത്തു. ബിസിനസിലേക്ക് തിരിഞ്ഞ നടി ഇപ്പോൾ വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. എന്നാലും ഇപ്പോഴും പഴയ സുന്ദരി തന്നെയാണ് താരം. ചിത്രങ്ങൾ കണ്ട് ഒരു കുഞ്ഞിന്റെ അമ്മയാണ് എന്ന പറയില്ലെന്നാണ് ആരാധകരുടെ പക്ഷം.