ബിജുവേട്ടന്റെ ഉയർച്ച കാണാൻ അദ്ദേഹത്തിന്റെ അച്ഛനും അമ്മയും ഇല്ലല്ലോ എന്നത് തന്റെ വലിയ വേദനയാണ്: സങ്കടത്തോടെ സംയുക്താ വർമ്മ

59

സൂപ്പർ ഡയറക്ടർ സത്യൻ അന്തിക്കാട് മലയാള സിനിമയ്ക്ക് സമ്മാനിച്ച് അതുല്യപ്രതിഭയായിരുന്നു നടി സംയുക്ത വർമ്മ. അദ്ദേഹത്തിന്റെ സംവിധാനത്തിൽ ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ സംയുക്ത വർമ്മ അരങ്ങേറ്റം കുറിച്ചത്.

പിന്നീട് വളരെ വേഗത്തിൽ തന്നെ നിരവധി കലാമൂല്യവും അഭിനയ പ്രാധാന്യവുമുള്ള സൂപ്പർ ഹിറ്റ് സിനിമകളിൽ സംയുക്ത വർമ്മ നായികയായി. വിരലിലെണ്ണാവുന്ന വർഷങ്ങൾ മാത്രമേ സിനിമയിൽ ഉണ്ടായിരുന്നുള്ളു എങ്കിലും മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് വരെ സംയുക്ത സ്വന്തമാക്കി.

Advertisements

പിന്നീട് നടൻ ബിജു മേനോനുമായുള്ള പ്രണയ വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് നടി. 2002ൽ ആയിരുന്നു ബിജു മേനോനും സംയുക്ത വർമ്മയും തമ്മിലുള്ള വിവാഹം നടന്നത്.

സിനിമയിൽ നിന്നും വിട്ടു നിൽക്കുന്ന സംയുക്ത യോഗകളും കുടുംബ ജീവിതവുമായി തിരക്കിലാണ്. 2006ൽ ആയിരുന്നു ഇരുവർക്കുമിടയിൽ ഏക മകൻ ദക്ഷ് ധാർമിക്ക് പിറന്നത്. ഇപ്പോളിതാ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് താരം. ഒരിക്കലും നികത്താൻ കഴിയാത്ത ചില നഷ്ടങ്ങൾ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടെന്നാണ് താരം പറയുന്നത്.

അച്ഛന്റെ മരണം വല്ലാതെ തളർത്തിയ ഒന്നായിരുന്നു. അച്ഛൻ മരിച്ച് അധികനാൾ കഴിയുന്നതിനിടയിലായിരുന്നു അമ്മമ്മയും മരിച്ചത്. അക്കാര്യത്തെക്കുറിച്ചോർക്കുമ്പോൾ മനസ്സിന് കനമാണ്. അതേ പോലെ ബിജുവേട്ടന്റെ കരിയറിലെ ഉയർച്ച കാണാൻ അദ്ദേഹത്തിന്റെ അച്ഛനും അമ്മയും ഇല്ല. അതും വലിയ വേദനയാണെന്ന് സംയുക്ത പറയുന്നു.

എല്ലാവരും ഒന്നിച്ച് പഴയത് പോലെ ഇനി നടക്കില്ലല്ലോയെന്നും താരം പറയുന്നു. അതേ സമയം ഇഷ്ടമുള്ള ഭക്ഷണങ്ങൾ ഇതുവരെയും ഒഴിവാക്കിയിട്ടില്ലെന്നും ചോറും കറിയും ഐസ്‌ക്രീമും രസഗുളയുമെല്ലാം നന്നായി കഴിക്കാറുണ്ട്. മുൻപ് മുട്ട ബിരിയാണി നല്ല ഇഷ്ടമായിരുന്നു. ഇപ്പോഴാവട്ടെ തനിക്ക് അതൊന്നും കഴിക്കാനാവുന്നില്ലെന്നും താരം പറയുന്നു.

അതേ സമയം താൻ യോഗ ചെയ്യുന്നത് ശരീരം മെലിയുന്നതിനല്ല എന്നും യോഗ ചെയ്യുമ്പോൾ ലഭിക്കുന്ന ആത്മവിശ്വാസത്തിനാണ് താൻ പ്രാധാന്യം നൽകുന്നതെന്നാണ് സംയുക്ത പറയുന്നത്. യോഗയെ ഒരു പാഷനായാണ് കാണുന്നതെന്നും സംയുക്ത പറഞ്ഞിരുന്നു. ഭാര്യയ്ക്ക് യോഗയിൽ അറിവുണ്ടെങ്കിലും ഭർത്താവും നടനുമായ ബിജു മേനോന് യോഗ അറിയില്ലെന്ന് താരം പറഞ്ഞിരുന്നു. ബിജു പലപ്പോഴും യോഗ പഠിപ്പിക്കാൻ തുടങ്ങിക്കൂടേയെന്ന് ചോദിക്കാറുണ്ടെന്നും സംയുക്ത പറഞ്ഞിരുന്നു.

Advertisement