ശ്വേതാ തിരിച്ചു വരൂ നമുക്ക് വീണ്ടും കല്യാണം കഴിക്കാമംന്ന് പറഞ്ഞ് ആദ്യ ഭർത്താവ് ഇപ്പോഴും വിളിക്കും: വെളിപ്പെടുത്തലുമായി ശ്വേതാ മേനോൻ

7424

മോഡലും, ചലച്ചിത്ര നടിയും, ടിവി അവതാരകയുമെല്ലാമായി മലയാളികൾക്ക് ഏറെ സുപരിചിതയായ താര സുന്ദരിയാണ് ശ്വേതാ മേനോൻ. മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി ‘അനശ്വരം’ എന്ന മലയാളം സിനിമയിലൂടെയാണ് ശ്വേതാ മേനോൻ സിനിമാ അഭിനയം തുടങ്ങിയത്. തുടർന്ന് നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാനും താരത്തിന് സാധിച്ചിരുന്നു.

അതേ സമയം നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള താരം വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട്. സിനിമാ താരങ്ങളെപ്പോലെ തന്നെ രാഷ്ട്രീയ നേതാക്കളും ശ്വേതായെ വിവാദത്തിലേക്ക് വലിച്ചിഴച്ചിരുന്നു. എന്നാൽ വിവാദങ്ങളെ മാനിക്കാതെ സിനിമയിൽ തനിക്ക് തന്റേതായ സ്ഥാനം ഉണ്ടെന്ന് വിശ്വസിച്ച് മുന്നേറുകയാണ് താരം ചെയത്.

Advertisements

എന്നാൽ ഇപ്പോൾ തന്റെ ആദ്യ വിവാഹം തകരാൻ ഉണ്ടായ കാരണം തുറന്ന് പറയുകയാണ് ശ്വേതാ മേനോൻ. ശ്വേതയുടെ ആദ്യ ഭർത്താവ് ബോബി ഭോസ്ലെയായിരുന്നു. ഏറെക്കാലം സുഹൃത്തുക്കളായിരുന്നു ഇരുവരും. പിന്നീട് സൗഹൃദം പ്രണയമായി മാറുകയും വിവാഹത്തിലേക്ക് എത്തുകയും ചെയ്തിരുന്നു.

അതേ സമയം നല്ല കുടുംബജീവിതം ആഗ്രഹിച്ച ശ്വേതയ്ക്ക് കിട്ടിയിരുന്നത് അത്ര സുഖകരമല്ലാത്ത ദാമ്പത്യ ജീവിതവുമാണ്. ബോബിക്ക് ചെറിയ മാനസിക രോഗമായിരുന്നു. ഒരു മാസമൊക്കെ ബോബി കൂടെ നിന്നു പിന്നെ പോയി. നാലഞ്ച് മാസം കഴിയുമ്പോൾ വീണ്ടും വരും.

ഏഴു വർഷം പ്രണയിച്ചവരാണ് ഞങ്ങൾ. എന്നിട്ടും അയാൾ കഞ്ചാവ് ഉപയോഗിക്കും എന്നു ഞാൻ അറിഞ്ഞിരുന്നില്ല. ബോബി ആ സമയത്ത് ഉണ്ടാക്കിയ പ്രശ്‌നങ്ങൾ ചില്ലറയല്ല. വീടിന്റെ വാതിൽ ചവിട്ടി പൊളിക്കുന്നു, പത്രക്കാർ കൂടുന്നു അങ്ങനെ.

ഞാൻ ആരെയും ഇപ്പോഴും വെറുത്തിട്ടൊന്നുമില്ലേ ബോബിയെ പോലും. ഇപ്പോഴും അയാൾ വിളിക്കും തിരിച്ചു വരു നമ്മുക്ക് കല്യാണം കഴിക്കാം എന്നോക്കെ പറയും. ഐ മിസ് മൈ ഫ്രണ്ട് എന്നൊക്കെ പറഞ്ഞു കരയും. അപ്പോൾ എന്റെ അടുത്ത് ശ്രീ ( ഭർത്താവ് ശ്രീവത്സൻ )ഉണ്ടാകും. എന്നെക്കാൾ അയാളുടെ രോഗാവസ്ഥ മനസിലാകുന്നത് ശ്രീയ്ക്ക് ആണെന്ന് തോന്നും.

സാമ്പത്തികമായി വളരെ പുറകിൽ നിൽക്കുന്ന കുടുംബ മായിരുന്നു ബോബിയുടേത്. അവർക്ക് തന്റെ സമ്പത്തിൽ മാത്രമായിരുന്നു നോട്ടമെന്ന് വൈകാതെ തിരിച്ചറിഞ്ഞു. പല ആവശ്യങ്ങൾ പറഞ്ഞ് ബാങ്ക് ബാലൻസെല്ലാം അവർ പിൻ വലിപ്പിച്ചിരുന്നു.

കല്യാണം കഴിക്കുന്നത് നമ്മളേക്കാൾ സമ്പത്തു കുറഞ്ഞവരെ ആയിരിക്കണമെന്നുള്ള ധാരണകളെ ഇതു തിരുത്തി. നല്ല കുടുംബ ജീവിതം ആഗ്രഹിച്ച് ഒടുവിൽ എല്ലാം പിഴച്ചെന്ന് മനസ്സിലായപ്പോൾ തകർന്നു പോയി. ‘ജോഷ്’ എന്ന സിനിമയിൽ അഭിനയിക്കാൻ ആമിർ ഖാൻ വഴി ഒരു ക്ഷണം കിട്ടുന്നത് ആ സമയത്തായിരുന്നു.

എന്നാൽ അതിലഭിനയിക്കാൻ ബോബി വിസമ്മതിക്കുകയും അതിന്റെ പേരിൽ ദ്രോഹിക്കുകയും ചെയ്തു. ഇതോടെ ബോബിയുമായുള്ള ജീവിതം അവസാനിപ്പിച്ച് ശ്വേത അവിടെനിന്നും പടിയിറങ്ങി. എന്നാൽ ഇപ്പോൾ ഭർത്താവ് ശ്രീവത്സം മേനോന്റെയും മകളുടെയും കൂടെ സന്തോഷത്തോടെ കഴിഞ്ഞ് പോരുകയാണ് ശ്വേതാമേനോൻ.

Advertisement