നാടകരംഗത്തു നിന്നും സിനിമയിൽ നായകനായെത്തി ആദ്യ ചിത്രം തന്നെ സൂപ്പർഹിറ്റാക്കിയ താരമാണ് സായ്കുമാർ. പിന്നീട് നാടകനായും സഹനടനായും അച്ഛനായും സ്വഭാവ നടനായും മികച്ച പ്രമടനമാണ് അദ്ദേഹം സിനിമയിൽ നടത്തുന്നത്. അതേ പോലെ ഹാസ്യും സീരിയസ്സ് വേഷവും കൈകാര്യം ചെയ്ത് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ബിന്ദു പണിക്കർ.
ഇപ്പോൾ നഎത്തി ബിന്ദുപണിക്കരും സായ് കുമാറും മലയാള സിനിമയിലെ താരദമ്പതികളാണ്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. ഏറെ വിവാദങ്ങൾക്കൊടുവിലാണ് 2019 ഏപ്രിൽ 10ന് ബിന്ദുപണിക്കരും സായ് കുമാറും വിവാഹിതരായത്.
സായികുമാറിന്റെ ആദ്യ വിവാഹം ഡിവോഴ്സിലാണ് അവസാനിച്ചത്. 2009 ൽ തുടങ്ങിയ വിവാഹമോചന കേസ് 2017 ലാണ് അവസാനിച്ചത് . ബിന്ദു പണിക്കരുടെ ആദ്യ ബന്ധത്തിലെ മകൾ അരുന്ധതിയും ഇവരോടൊപ്പമാണ് താമസിക്കുന്നത്.
ഇപ്പോഴിതാ തന്റെ ജീവിതത്തിൽ തന്നെ ഏറെ വേദനിപ്പിച്ച ഒരു അനുഭവത്തെക്കുറിച്ച് സായ് കുമാർ പറഞ്ഞ കാര്യങ്ങൾ വീണ്ടും വൈറലാകുന്നു. തന്റെ ആദ്യ ഭാര്യ പ്രസന്ന കുമാരിയിലുള്ള മകൾ വൈഷ്ണവിയുടെ വിവാഹത്തിന് പങ്കെടുക്കാത്തതിനെ കുറിച്ചുണ്ടായിരുന്ന വിവാദങ്ങൾക്കുള്ള മറുപടിയായിരുന്നു സായ് കുമാർ പറഞ്ഞത്.
താൻ സീറോയിൽ നിന്ന് തുടങ്ങി വളർന്നുവന്നയാളാണ്. ഏറെ കാലം അധ്വാനിച്ചതൊക്കെ അവർക്കും മോൾക്കും വേണ്ടിയായിരുന്നു. മോളുടെ ഭാവി സുരക്ഷിതമാക്കേണ്ടത് അച്ഛൻറെ കടമയല്ലേ. സന്തോഷത്തോടെ എനിക്കുള്ളതെല്ലാം ഞാൻ അവർക്ക് നൽകിയിരുന്നു.
എന്നാൽ പിന്നീട് മോളും എന്നെ കുറ്റപ്പെടുത്തി സംസാരിച്ചുതുടങ്ങി.ഇതോടെ എനിക്ക് ഒരുപാട് വിഷമമായി. ഞാൻ അത് തിരുത്താനും പോയില്ല. മകളുടെ വിവാഹ ആലോചനയും നിശ്ചയവും ഒന്നും അറിയിച്ചില്ല. ഒരിക്കൽ ഞാനില്ലാത്ത ദിവസം വിവാഹം വിളിക്കുന്നതിനായി മകൾ ഫ്ളാറ്റിൽ വന്നിരുന്നു എന്നത് പറഞ്ഞറിഞ്ഞു.
പിന്നീട് വാട്സ് ആപ്പിൽ എനിക്കൊരു മെസേജായി ക്ഷണക്കത്തയച്ചു. മകളുടെ വിവാഹം അച്ഛനെ അങ്ങനെയാണോ അറിയിക്കേണ്ടത്. അതിഥികൾക്കൊപ്പം ഒരാളായി പങ്കെടുക്കേണ്ടതില്ലെന്ന് കരുതി, മകളുടെ വിവാഹത്തിന് അതുകൊണ്ടാണ് പോവാതിരുന്നതെന്ന് സായ്കുമാർ വ്യക്തമാക്കിയിരുന്നു.