അന്തരിച്ച നാടക നടൻ മോഹൻ കുമാറിന്റെയും നാടക സിനിമാ താരം ശോഭ മോഹന്റെയും മൂത്ത മകനായ വിനു മോഹൻ ഇന്ന് മലയാള സിനിമയിലെ ശ്രദ്ദേയനായ യുവതാരമാണ്. മലയാളത്തിന്റെ ക്ലാസ്സ് ഡറക്ടറും രചയിതാവുമായ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് വിനു മോഹൻ അഭിനയ രംഗത്തേ ക്കെത്തുന്നത്.
നിവേദ്യത്തിലെ മോഹന കൃഷ്ണനെന്ന തനി നാടൻ യുവാവായ കഥാപാത്രത്തെ വിനു മോഹൻ ഗംഭീരമായി അവതരിപ്പിച്ചാണ് ശ്രദ്ധേയനായത്. തുടർന്ന് ഒരുപിടി നല്ല വേഷങ്ങൾ വിവിധ സിനിമകളിലായി നായകനായും സഹതാരമായുമൊക്കെ അഭിനയിച്ചു. തുടർന്നാണ് നടൻ വിവാഹിതനായത്.
തമിഴിലും മലയാളത്തിലും ശ്രദ്ധേയയായ യുവനടി വിദ്യയെയാണ് വിനു മോഹൻ ജീവിതത്തിലേക്ക് കൂട്ടിയത്. വിനുമോഹൻ മുപ്പതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2016ൽ ഇറങ്ങിയ മോഹൻലാൽ ചിത്രം പുലിമുരുകനായിരുന്നു വിനു മോഹന്റെ കരിയറിൽ വീണ്ടും വഴിത്തിരിവായി മാറിയത്.
ഹിറ്റ് മേക്കർ വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലിന്റെ അനിയനായിട്ടാണ് വിനു മോഹൻ അഭിനയിച്ചിരുന്നത്. തുടർന്ന് ദുൽഖർ സൽമാന്റെ ജോമോന്റെ സുവിശേഷങ്ങൾ, മോഹൻലാലിന്റെ തന്നെ ഇട്ടിമാണി മേഡ് ഇൻ ചൈന തുടങ്ങിയ സിനിമകളിലും വിനുമോഹൻ അഭിനയിച്ചിരുന്നു. ലോക് ഡൗൺ കാലത്തെ സാമൂഹ്യ സേവനത്തിന് നേരത്തെ മോഹൻലാൽ അടക്കമുളള നിരവധി പ്രമുഖർ വിനു മോഹനെ അഭിനന്ദിച്ചിരുന്നു.
2013ലായിരുന്നു നടിയായ വിദ്യ മോഹനെ വിനു വിവാഹം ചെയ്യുന്നത്. വീട്ടുകാർ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഇവരുടേത്. വിവാഹത്തിന് ശേഷവും സിനിമയും അഭിനയവുമായി മുന്നോട്ട് പോകുുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് . പഴയ പ്രണയത്തെ കുറിച്ചുള്ള വിനുവിന്റെ വാക്കുകളാണ്. പ്രണയം പൊളിഞ്ഞതിനെക്കാൾ തന്നെ വിഷമിപ്പിച്ചത് മറ്റൊരു കാര്യമായിരുന്നു എന്നാണ് വിനു അഭിമുഖത്തിൽ പറയുന്നത്.
പ്രണയ നൈരാശ്യം ഉണ്ടോ എന്നുള്ള ചോദ്യത്തിന് വിനുവിന്റെ വാക്കുകൾ ഇങ്ങനെ. പ്രണയ നൈരാശ്യം ഒന്നും ഇല്ലായിരുന്നു. പക്ഷെ ആദ്യം ഞാൻ പ്രേമിച്ച കുട്ടി രണ്ട് കുട്ടികളുടെ അമ്മയായി കണ്ടപ്പോൾ വിഷമം തോന്നി.
ആ കുട്ടി വിവാഹം ചെയ്യാനും കാരണം ഒരു ദിവസം എന്റെ കാൾ മിസ്സ് ആയതിന്റെ പേരിലാണ് എന്നാണ് ആ കുട്ടി പറഞ്ഞത്. എനിക്ക് ആ കുട്ടിയെ വിളിക്കാൻ പറ്റിയില്ല, അത് പറയാൻ പറ്റാത്ത പ്രണയമായി മാറി. ഡിഗ്രിക്ക് പഠിക്കുമ്പോൾ ആയിരുന്നു അതെന്നും വിനു പറഞ്ഞു.
Also Read
ആ ദിവസങ്ങളിൽ കരഞ്ഞ കരച്ചിൽ പോലെ പിന്നെ ജീവിതത്തിൽ ഇതുവരെ കരഞ്ഞിട്ടില്ല: വെളിപ്പെടുത്തലുമായി അനുശ്രീ
അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ആദ്യ പ്രണയം. ആ കുട്ടി എട്ടാം ക്ലാസ്സിൽ എത്തിയപ്പോൾ ഞങ്ങൾ രണ്ടും വേറെ സ്‌കൂളിൽ ആയി. ഒരിക്കൽ അവൾ എനിക്ക് കത്തെഴുതി രണ്ട് പിള്ളേർ പുറകെ നടന്നു ശല്യം ആണെന്ന് ഒക്കെ പറഞ്ഞു. അന്ന് സൈക്കിൾ ഒക്കെ എടുത്തു ആ പിള്ളേരെ വിരട്ടാൻ ഞാൻ പോയി.
പക്ഷെ ആ ലെറ്റർ വീട്ടിൽ പിടിച്ചു. എന്നും അതിന്റർ പേരിൽ വീട്ടിൽ വഴക്ക് തുടങ്ങി. അന്നൊക്കെ എനിക്ക് ഭയങ്കര ടെൻഷൻ ആയിരുന്നു, ആ പ്രണയം നഷ്ടപെടുന്നതോർത്തെന്നും വിനു കൂട്ടിച്ചേർത്തു.വിനു മോഹന്റെ സഹോദരൻ അനു മോഹനും സിനിമയിൽ സജീവമാണ്.