ആ സമയത്ത് തന്റെയൊപ്പം അഭിനയിക്കാൻ പല നടിമാർക്കും മടിയായിരുന്നു: വെളിപ്പെടുത്തലുമായി കുഞ്ചാക്കോ ബോബൻ

85

ഫാസിലിന്റെ സംവിധാനത്തിൽ 1997ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ അരങ്ങേറിയ നടനാണ് മലയാളത്തിന്റെ ചോക്ലേറ്റ് നായകനായ കുഞ്ചാക്കോ ബോബൻ. മലയാള സിനിമയിലെ തന്നെ എക്കാലത്തെയും വലിയ വിജയചിത്രങ്ങളിൽ ഒന്നിായിരുന്നു അനിയത്തി പ്രാവ്.

പിന്നീട് കുറെയേറെ ഹിറ്റ് ചിത്രങ്ങൾ നൽകിയെങ്കിലും പിന്നീട് തുടർ പരാജയങ്ങൾ സംഭവിക്കുകയും 2006ന് ശേഷം കുഞ്ചാക്കോ ബോബൻ സിനിമയിൽ നിന്നും മാറി നിൽക്കുകയും ചെയ്തു. എന്നാൽ തന്റെ രണ്ടാം വരവിൽ അനുഭവിച്ച കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ ഇപ്പോൾ.

Advertisements

തിരികെ സിനിമയിൽ വന്ന സമയത്ത് താരമൂല്യം കുറവായിരുന്നതിനാൽ തന്റെ കൂടെയഭിനയിക്കാൻ നായികമാരെ കിട്ടാൻ ഭയങ്കര ബുദ്ധിമുട്ടായിരുന്നു എന്നാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്. പലരും നായികയായി വിളിച്ചപ്പോൾ ഒന്ന് വലിഞ്ഞിട്ടുണ്ട്.

എന്നാൽ അവരുടെ ഭാഗം ചിന്തിക്കുമ്പോൾ അതിൽ വിഷമം തോന്നിയിട്ടില്ലെന്നും കുഞ്ചാക്കോ പറഞ്ഞു. തിരികെ വന്ന സമയത്തു, തനിക്കു താരമൂല്യം കുറവായിരുന്നതിനാൽ തന്റെ കൂടെയഭിനയിക്കാൻ നായികമാരെ കിട്ടാൻ ഭയങ്കര ബുദ്ധിമുട്ടായിരുന്നു എന്നാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്.

ഒരുപാട് നായികമാരെ താൻ ഇങ്ങനെ അടുത്ത പടത്തിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ അവരൊന്ന് വലിഞ്ഞ് നിന്നിട്ടുണ്ട് എന്നും എന്നാൽ അവരുടെ ഭാഗത്തു നിന്ന് കൂടി ചിന്തിച്ചത് കൊണ്ട് തനിക്കു അതിൽ വിഷമം തോന്നിയിട്ടില്ല എന്നും അദ്ദേഹം പറയുന്നു.

മാർക്കറ്റ് വാല്യൂ മാറിയപ്പോൾ അവരൊക്കെ വിളിക്കാറുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രാഫിക്, സീനിയർസ്, മല്ലു സിംഗ്, റോമൻസ്, ഓർഡിനറി തുടങ്ങിയ ചിത്രങ്ങളുടെ വിജയമാണ് കുഞ്ചാക്കോ ബോബന്റെ തിരിച്ചു വരവിൽ നിർണായകമായത്. സിനിമയിൽ താൻ തിരിച്ചുവന്നപ്പോൾ ഒരുപാട് പേരുടെ പിന്തുണ തനിക്കുണ്ടായിരുന്നു എന്നും കുഞ്ചാക്കോ ബോബൻ പറയുന്നു.

Advertisement