അശ്വതി എന്ന നടിയെ പറ്റി കേൾക്കുമ്പോൾ തന്നെ മിനി സ്‌ക്രീൻ പ്രേക്ഷകരുടെ മനസ്സിൽ ഒരു വില്ലത്തിയുടെയും, ഒരു മാതാവിന്റെയും രൂപമാകും തെളിയുക. ഇരു വേഷങ്ങളും അതിന്റേതായ വെടിപ്പിലാണ് അശ്വതി കൈകാര്യം ചെയ്തത്.
കുങ്കുമപ്പൂവ് എന്ന സീരിയയിൽ അമല എന്ന വില്ലത്തി കഥാപാത്രത്തെ അവതരിപ്പിച്ചും അൽഫോൺസാമ്മയെ അവതരിപ്പിച്ചും പ്രേക്ഷക പ്രീതിനേടിയ അശ്വതിയെ ആരും മറക്കാനിടയില്ല.
അഭിനയത്തിൽ തിളങ്ങി നിന്നപ്പോഴാണ് താരം വിവാഹിത ആയതും യുഎഇയിലേക്ക് ഭർത്താവിന്റെ ഒപ്പം പറന്നതും. താൻ അഭിനയം നിർത്തിയിയിട്ടെല്ലെന്ന് താരം പറയുമ്പോഴൊക്കെ പപ്രേക്ഷകരും ആകാംഷയിൽ തന്നെ ആയിരുന്നു. അത്രത്തോളം അശ്വതി എന്ന നടിയെ പ്രേക്ഷകർ സ്വീകരിച്ചിരുന്നു.
പ്രസില്ല ജെറിൻ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. കുങ്കുമ പ്പൂവ് സീരിയലിൽ കലക്കൻ അഭിനയം കാഴ്ച്ച വെച്ച നടി കുറച്ച് കാലങ്ങളായി അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയാണ്. വിവാഹശേഷം ഭർത്താവിനൊപ്പം ഷാർജയിലാണ് താരത്തിന്റെ താമസം.
അശ്വതി ഇപ്പോഴിതാ ഒരു പോസ്റ്റുമായി തന്റെ ഫേസ്ബുക്കിൽ എത്തിയിരി ക്കുകയാണ്. വിവാഹശേഷം നല്ല തടിയായിരുന്നു അശ്വതിക്ക് ഇപ്പോൾ താരം തടി കുറച്ച കാര്യമാണ് അശ്വതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഏതാണ്ട് 105കിലോ ഉണ്ടായിരുന്ന താരം 78 കിലോയിലെയ്ക്കെ ത്തിയിരിക്കുകയാണ് ഇപ്പോൾ. ഇതിന്റെ സന്തോഷമാണ് താരം കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ 9 മാസം കൊണ്ടാണ് താരം തടി കുറച്ചത്.
അശ്വതി ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ
കഴിഞ്ഞ കഴിഞ്ഞ 9 മാസത്തിലെ എന്റെ ചേഞ്ച് ആണിത് ഭൂലോക മടിച്ചി ആയ എനിക്ക് പറ്റുമെങ്കിൽ തീർച്ചയായും നിങ്ങൾക്കും അതു സാധിക്കും. അപ്പോൾ ഞാൻ ഇവിടെ ഒരു ചലഞ്ച് ആരംഭിക്കുവാണ്.
എന്റെ പ്രിയ സുഹൃത്തും നിങ്ങൾക്കു ഏവർ ക്കും ഇഷ്ട്ടമുള്ള സ്വന്തം Veena Nair നെ ഞാൻ ചലഞ്ച് ചെയ്യുന്നു.. Hope you will accept my challange chakkare😍😘 എന്നാണ് താരം കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.
ഈ ചലഞ്ച് നടി വീണാ നായർ ഏറ്റെടുക്കുമോ എന്നറിയില്ല. 105 കിലോ ഉണ്ടായിരുന്നപ്പോൾ എടുത്ത ഫോട്ടോയും 78 കിലോ ആയപ്പോൾ ഉള്ള ഫോട്ടോയും താരം കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.