വിജയിയുടെ തുപ്പാക്കിയിൽ ആ വേഷത്തിൽ അഭിനയിച്ചതിൽ ഖേദിക്കുന്നു: വെളിപ്പെടുത്തലുമായി നടി അക്ഷര ഗൗഡ

120

2012 ൽ തമിഴകത്തിന്റെ ദളപതി വിജയ് നായകനായി എആർ മുരുഗദോസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു തുപ്പാക്കി. സർവ്വകാല ഹിറ്റായി മാരിയ ചിത്രത്തിൽ കാജൾ അഗർവാളായിരുന്നു നായിക.

ഒരു മിലിട്ടറി ഉദ്യോഗസ്ഥനായിട്ടായിരുന്നു ചിത്രത്തിൽ ദളപതി വിജയ് എത്തിയത്. വിജയ്, കാജൽ അഗർവാൾ എന്നിവരെ കൂടാതെ മലയാളത്തിന്റെ സൂപ്പർതാരം ജയറാം, ബോളിവുഡ് താരം വിദ്യുത് ജംവാൽ, തെന്നിന്ത്യൻ താരസുന്ദരി അക്ഷര ഗൗഡ എന്നിവരും തുപ്പാക്കിയിൽ അഭിനയിച്ചിരുന്നു.

Advertisements

ഇപ്പോൾ ഇതാ ഈ ചിത്രത്തിൽ അഭിനയിച്ചതിൽ ഖേദം പ്രകടിപ്പിച്ച് നടി അക്ഷര ഗൗഡ രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു ഓൺ ലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

ചിത്രത്തിൽ അഭിനയിച്ചത് തന്റെ തെറ്റായ തീരുമാനമായിരുന്നു എന്നാണ് താരം പറയുന്നത്. തല അജിത്ത് നായകനായ ആരംഭം എന്ന ചിത്രത്തിലും അക്ഷര എത്തിയിരുന്നു. വിജയിയുടേയും അജിത്തിന്റേയും ചിത്രങ്ങളിൽ അഭിനയിച്ച അനുഭവത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് അക്ഷര ഇങ്ങനെ പ്രതികരിച്ചത്.

ആ ചിത്രത്തിൽ ഞാൻ എന്ത് റോളാണ് ചെയ്തത്? ഇപ്പോൾ ആ കഥാപാത്രത്തെ കുറിച്ച് ഓർത്ത് ഖേദിക്കുകയാണെന്നാണ് താരം അഭിമുഖത്തിൽ പറഞ്ഞത്. ആരുടെ കൂടെ അഭിനയിക്കുന്നു എന്നുള്ളതിൽ അല്ല. പകരം ആ കഥാപാത്രത്തെയാണ് തനിക്ക് ഇഷ്ടടപ്പെടാതിരുന്നതെന്നും നടി വ്യക്തമാക്കി.

ചിത്രത്തിനായി തന്നെ സമീപിച്ചപ്പോൾ കാജൽ അഗർവാളിന്റെ സുഹൃത്ത് എന്നാണ് പറഞ്ഞിരുന്നത്.
വ്യത്യസ്തമായ രീതിയിലായിരുന്നു കഥ എന്നോട് പറഞ്ഞതും. അന്ന് ഞാൻ പുതിയ ആളായിരുന്നു. എങ്ങനെ അഭിനയിക്കണമെന്ന് അറിയില്ലായിരുന്നു.

ഇതൊന്നും ആരേയും കുറ്റപ്പെടുത്തി പറയുന്നതല്ല. ഇന്നും ഈ രണ്ട് സംവിധായകരിൽ എന്നെ ആര് വിളിച്ചാലും താൻ പോയി അഭിനയിക്കുമെന്നും അക്ഷര വെളിപ്പടുത്തി. തുപ്പാക്കിയിൽ ജയറാം വിജയിയക്ക് കല്യാണം ആലോചിക്കുന്ന ഒരു പെൺകുട്ടിയായി അപ്രധാനമായ റോളായിരുന്നു അക്ഷരയ്ക്ക്.

Advertisement