1991ൽ സിബിമലയിൽ ലോഹിതദാസിന്റെ തിരക്കഥയിൽ ഒരുക്കിയ ധനം എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളത്തിലെത്തിയ തെന്നിന്ത്യൻ താരസുന്ദരിയായിരുന്നു ചാർമിള. പിന്നീട് മലയാള സിനിമയിൽ തിളങ്ങി നിന്ന താരം ധനത്തിന് പിന്നാലെ കാബൂളിവാല, അങ്കിൾ ബൺ, കേളി, പ്രിയപ്പെട്ട കുക്കു, തുടങ്ങി നിരവധി സിനിമകളിലഭിനയിച്ചു.
മലയാളത്തിന് പുറമേ തമിഴിലും വെന്നിക്കൊടി പാറിച്ച ചാർമിളയ്ക്ക് സിനിമയിൽ നേടിയ വിജയം ജീവിതത്തിൽ നേടാൻ സാധിച്ചില്ല. പല പാകപ്പിഴകളും താരത്തിന് സംഭവിച്ചു. ബാബു ആന്റണിയുമായുള്ള പ്രണയവും കിഷോർ സത്യയുമായുള്ള വിവാഹവും വിവാഹമോചനവുമൊക്കെ താരത്തെ വിവാദ കോളങ്ങളിൽ നിർത്തിയിരുന്നു എന്നും.
പിന്നീട് രാജേഷ് എന്ന എഞ്ചിനീയറെ വിവാഹം ചെയ്തിരുന്നു വെങ്കിലും അതും ഒഴിഞ്ഞു. ഇപ്പോൾ ഏക മകനുമായി താരം ജീവിക്കുകയാണ് ഇപ്പോൾ. സിനിമാ ജീവിതത്തെക്കുറിച്ചും ബാബു ആന്റണിയെക്കുറിച്ചും ഒരു അഭിമുഖത്തിലാണ് താരം തുറന്ന് പറഞ്ഞത്.
ജീവിതത്തിൽ തെറ്റുപറ്റിയെന്നും സിനിമയിൽ തനിക്ക് നല്ല സൗഹൃദങ്ങൾ ഉണ്ടെന്നും താരം പറഞ്ഞിരുന്നു. സുഹൃത്തുക്കൾ പറയുന്നത് അധികം കേൾക്കാറില്ല, അതാണ് പ്രശ്‌നവും. ഉണ്ണിമേരി ചേച്ചി നല്ല സുഹൃത്താണ്.നളിനി ചേച്ചിയും നല്ല സുഹൃത്താണ്.
മോഹിനിയുമായും സൗഹൃദമുണ്ട് പ്രാർത്ഥിക്കാനും പള്ളിയിൽ പോവാനുമൊക്കെ പറയാറുണ്ട് അവർ. അച്ഛനും അമ്മയും പറയുന്നത് പോലും താൻ കേട്ടിട്ടില്ലെന്നും താരം പറഞ്ഞിരുന്നു. ബാബു ആന്റണിയുടെ കൂടെ കുറേ സിനിമകൾ ചെയ്തിട്ടുണ്ട്. അദ്ദേഹം നന്നായി ആക്ഷൻ ചെയ്യും ഡ്യൂപ്പില്ലാതെ തന്നെ ചെയ്യും.
എന്നാൽ അദ്ദേഹത്തെക്കുറിച്ച് പറയുമ്പോൾ തനിക്ക് വലിയൊരു സങ്കടമുണ്ടെന്നും താരം പറയുന്നു. അത്ര ജോളിയായി ബാബു ആന്റണിയോട് സംസാരിക്കാൻ ആവില്ല. സ്റ്റൂൾ വേണം അങ്ങനെ സംസാരിക്കാൻ. ഷൂട്ടിന് പോവുമ്പോൾ ക്യാമറ ചേട്ടനോട് ആദ്യം തന്നെ അതേക്കുറിച്ച് ചോദിക്കും.
മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോൾ ടെൻഷനൊന്നു മുണ്ടായിരുന്നില്ല. മലയാള സിനിമ താരങ്ങൾ ജാഡയായി രിക്കുമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ സെറ്റിലെ ത്തിയപ്പോൾ മോഹൻലാൽ സാർ ഭയങ്കര കൂളായിരുന്നുവെന്നും ചാർമ്മിള അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.