ഇനി വിഷ്ണുവിന് സ്വന്തം: അവതാരകയും നടിയുമായ മീര അനിൽ വിവാഹിതയായി

41

അവതാരകയും നടിയുമായ മീര അനിൽ വിവാഹിതയായി. വിഷ്ണു ആണ് വരൻ. വളരെ ലളിതമായിട്ടായിരുന്നു വിവാഹചടങ്ങുകൾ. തിരുവനന്തപുരത്ത് ക്ഷേത്രത്തിൽ വച്ചു നടന്ന വിവാഹ ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി മനസ്സുകളിൽ ഇടംപിടിച്ച താരമാണ് മീര അനിൽ. മലയാളികൾക്ക് വളരെ പ്രിയങ്കരിയായ അവതാരകമാരിൽ ഒരാളാണ് മീര. നിരവധി സ്റ്റേജ് ഷോകളിൽ ചാനൽ പരിപാടികളിലും മീര അവതാരകയായി തിളങ്ങിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ മീരയുടെ വാർത്തകൾ അറിയാൻ ആരാധകർ ഏറെ താല്പര്യപ്പെടാറുണ്ട്.

Advertisements

ഈ കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ജൂൺ അഞ്ചിന് വിവാഹം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ കോവിഡ് പ്രതിസന്ധികൾ മൂലം വിവാഹം നീണ്ടുപോകുകയായിരുന്നു. തുടർന്നാണ് ജൂലൈ 15 ന് വിവാഹം ലളിതമായി നടത്താൻ തീരുമാനിച്ചത്.

മലയാളത്തിലെ തിരക്കേറിയ അവതാരകരിൽ ഒരാളാണ് മീര. നിരവധി സ്റ്റേജ് ഷോ, ടെലിവിഷൻ പരിപാടികൾ എന്നിവയിലൂടെ മലയാളികളുടെ പ്രിയ അവതാരകമാരിലൊരാളായി മാറാൻ മീരയ്ക്ക് അധിക കാലം വേണ്ടിവന്നില്ല, ചുരുങ്ങിയ ദിവസംകൊണ്ട് തന്നെ കഴിഞ്ഞു. നാലാഞ്ചിറ മാർ ബസേലിയസ് കോളജ് ഓഫ് എൻജിനിയറിങിൽ നിന്ന് മീര ബിരുദമെടുത്തു.

പിന്നീട് മാധ്യമപ്രവർത്തനത്തിൽ താത്പര്യം തോന്നിയ മീര പ്രസ് ക്ലബിൽ നിന്ന് ജേർണലിസവും പഠിച്ചു. ടെലിവിഷൻ അവതാരകയായാണ് മീരയുടെ തുടക്കം. പിന്നീട് സ്റ്റേജ് ഷോകളും ചെയ്തു അവതാരക മാത്രമല്ല, മീര ഒരു നർത്തകി കൂടിയാണ്. മിലി എന്ന ചിത്രത്തിലും താരം വേഷമിട്ടിട്ടുണ്ട്. മീരയുടേയും വിഷ്ണുവിന്റെയും വിവാഹചിത്രങ്ങൾ പുറത്തുവന്നതോടെ നിരവധി പേരാണ് ആശംസകളറിയിച്ച് എത്തിയത്

മീര മികച്ച ഒരു നർത്തകി കൂടിയാണെന്ന് അധികം ആർക്കും അറിയാത്ത കാര്യമാണ്. ഭരതനാട്യവും, മോഹിനിയാട്ടവും എല്ലാം അഭ്യസിച്ചിട്ടുള്ള താരം 2009ൽ യൂണിവേഴ്‌സിറ്റി കലാതിലകമാണ്. ഇതാണ് മീരയുടെ ജീവിതത്തിൽ വഴിത്തിരിവായത്. എഞ്ചിനീയറിങ്ങ് മേഖലയിൽ ലഭിച്ച ജോലി വേണ്ടെന്ന് വച്ചാണ് ടെലിവിഷൻ മേഖലയിൽ മീര ചുവടുറപ്പിച്ചത്.

ടിവി ആങ്കറായിട്ടാണ് മീരയുടെ കരിയർ ആരംഭിച്ചത്. ടോപ് 3 മോഡൽസ്, ഹലോ ഗുഡ്ഈവനിങ് തുടങ്ങിയ വിവിധ പരിപാടികൾ അവതരിപ്പിച്ചെങ്കിലും മീര എത്തിയ കോമഡി സ്റ്റാർസ് ഏറെ ശ്രദ്ധയാണ് നേടിയത്. ഇപ്പോൾ ഏഷ്യാനെറ്റിന്റെ പരിപാടികളിൽ എല്ലാം സ്ഥിരം അവതാരക മീരയാണ്. ഇതിനിടയ്ക്ക് മിലി എന്ന ലാൽ ജോസ് ചിത്രത്തിലും മീര വേഷമിട്ടു.

ഈ വർഷം ജനുവരിയിലായിരുന്നു മീരയുടെ വിവാഹനിശ്ചയം നടന്നത്. അന്ന് തൊട്ട് മീരയുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ ലോക്ക് ഡൗൺ വരികയും വിവാഹങ്ങൾക്ക് അധികം ആളുകൾ പങ്കെടുക്കാൻ പാടിയില്ലായെന്നും പ്രതേക പ്രൊട്ടോകോൾ വരികയും ചെയ്തു. ഇപ്പോഴിതാ സർക്കാരിന്റെ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് മീരയുടെ വിവാഹം കഴിഞ്ഞിരിക്കുകയാണ്.

തിരുവനന്തപുരത്ത് ഒരു ക്ഷേത്രത്തിൽ വച്ചു ബന്ധുക്കൾ മാത്രം പങ്കെടുത്ത വിവാഹ ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. മീരയുടെ കൈ മുറുകെ പിടിച്ചുനടന്നു വരുന്ന വിഷ്ണുവിന്റെ ചിത്രമാണ് ആരാധകർ ഏറ്റെടുത്തത്. അശ്വിൻ കൃഷ്ണയാണ് ഫോട്ടോ എടുത്തിരിക്കുന്നത്.

അതേ സമയം മീരയുടെ വസ്ത്രവും മേയ്ക്കപ്പുമെല്ലാം കോളേജ് പെൺകുട്ടികൾക്കിടയിൽ ട്രൻഡാണ്. യാത്രകളാണ് മീരയ്ക്ക് ഏറെ ഇഷ്ടം. മിക്കവരുടെയും യാത്രാലിസ്റ്റിൽ ആദ്യം വരുന്നത് വിദേശയാത്രകളാണെങ്കിൽ മീരയുടെ പ്രിഫറൻസ് ഇന്ത്യൻ യാത്രകളോടാണ്.

വ്യത്യസ്ത കാഴ്ചകൾ സമ്മാനിക്കുന്ന ഒട്ടേറയിടങ്ങൾ ഇന്ത്യയിലുണ്ട്. ആ സുന്ദരകാഴ്ചകളൊക്കെയും മാറ്റി നിർത്തിയാണ് മറ്റുചിലർ വിദേശകാഴ്ചകൾ തേടിപോകുന്നത് എന്നാണ് മീര പറയുന്നത്. തമിഴിൽ വിക്രം പോലുള്ള മുൻനിര നടൻമാർക്കും മലയാളത്തിൽ മോഹൻലാൽ മമ്മൂട്ടി എന്നീ താരങ്ങളോടൊത്തും യാത്ര ചെയ്യാനും മീരയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്.

Advertisement