നടിമാർ എന്തെങ്കിലും ഡിമാൻഡ് ചെയ്താൽ അവരെ അപ്പോൾ ഒഴിവാക്കുകയാണ് ഇപ്പോൾ: വെളിപ്പെടുത്തലുമായി ദുർഗ കൃഷ്ണ

77

മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജ് നായകനായി 2017ൽ പുറത്തിറങ്ങിയ വിമാനം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് നടി ദുർഗ കൃഷ്ണ. തുടർന്നു ഒന്നോ രണ്ടോ സിനിമകളിൽ മാത്രമേ നല്ല കഥാപാത്രങ്ങളിൽ താരത്തിന് തിളങ്ങാനായുള്ളു.

എനന്നാൽ ഈ വർഷം നാലിലധികം സിനിമകളിൽ ദുർഗയ്ക്ക് അവസരം ലഭിച്ചിരുന്നു. ഇവയിൽ ചിലതിന്റെ ഷൂട്ടിംഗ് പൂർത്തിയാവുകയും ചെയ്തു. പക്ഷേ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിൻ സിനിമയുടെ റിലീസുകളും ഷൂട്ടിങ്ങുകളും നിന്നുപോയിരിക്കുകയാണ് ഇപ്പോൾ.

Advertisements

താരരാജാവ് മോഹൻലാൽ നായകനായി എത്തുന്ന ജീത്തു ജോസഫ് ചിത്രം റാമിൽ പ്രധാനവേഷത്തിൽ ദുർഗ കൃഷ്ണ എത്തുന്നുണ്ട്. കടുത്ത മോഹൻലാൽ ആരാധികയായ ദുർഗയുടെ വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു മോഹൻലാലിന്റെ കൂടെ അഭിനയിക്കുക എന്നത്.

തന്റെ ആ ആഗ്രഹം സാധിച്ച സന്തോഷത്തിലാണ് ദുർഗ. തന്റെ സിനിമയെ കുറിച്ചുള്ള കാഴ്ചപാടുകൾ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ദുർഗ കൃഷ്ണ വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ
സിനിമയിൽ പഴയ പോലെ നായികമാർ ഒരുപാട് വർഷം നിൽക്കാത്തതിനു കാരണം ഇപ്പോൾ പുതിയ നായികമാർക്കാണ് മിക്ക സിനിമകളിലും മുൻഗണന.

സിനിമയിൽ പ്രത്യേക സ്ഥാനമൊക്കെ നേടി സ്വന്തമായി ഡിമാൻഡ് ചെയ്യുന്ന സമയമാവുമ്പോഴേക്കും അടുത്ത നായിക ഉടനെയെത്തും. നായികമാർ എന്തെങ്കിലും ഡിമാൻഡ് ചോദിച്ചാൽ അവരെ ഉടനെ ഒഴിവാക്കുകയാണ് പുതിയ പതിവെന്നും ദുർഗാ കൃഷ്ണ വെളിപ്പെടുത്തുന്നു.

Advertisement