ഇതിന്റെ രഹസ്യം എന്താണെന്ന് നേരിട്ട് കാണുമ്പോൾ പലരും ചോദിക്കാറുണ്ട്; വെളിപ്പെടുത്തലുമായി നടി മാൻവി സുരേന്ദ്രൻ

539

മലയാളത്തിലെ കുടുംബ പ്രേക്ഷകരുടെ മനസ്സിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നേടിയ താര സിന്ദരിയാണ് നടി മാൻവി സുരേന്ദ്രൻ. താരത്തിന്റെ യഥാർത്ഥ പേര് ശ്രുതി സുരേന്ദ്രൻ എന്നാണ് . സീരിയലിൽ വന്ന ശേഷമാണ് മാൻവി എന്ന പേര് താരം സ്വീകരിച്ചത്.

താരം അഭിനയത്തിലേയ്ക്ക് എത്തിയത് കലോത്സവ വേദികളിൽ നിന്നാണ്. മോഹിനിയാട്ടം ചെറുപ്പകാലം തൊട്ട് പഠിക്കുന്നുണ്ടെന്നും അതിൽ സംസ്ഥാന തലത്തിൽ പ്രൈസ് വാങ്ങിയിട്ടുണ്ടെന്നും അതിന്റെ ഫോട്ടോ പത്രത്തിൽ കണ്ടിട്ട് എനിക്ക് ഒരു സീരിയലിലേക്ക് ക്ഷണം വന്നിരുന്നുവെന്നും താരം പറയുന്നു. കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

Advertisements

മാൻവി സുരേന്ദ്രന്റെ വാക്കുകൾ ഇങ്ങനെ:

ചെറുപ്പകാലം തൊട്ട് മോഹിനിയാട്ടം പഠിക്കുന്നുണ്ട്. അതിൽ സംസ്ഥാന തലത്തിൽ പ്രൈസ് വാങ്ങിയിട്ടുണ്ട്. അതിന്റെ ഫോട്ടോ പത്രത്തിൽ കണ്ടിട്ട് എനിക്ക് ഒരു സീരിയലിലേക്ക് ക്ഷണം വന്നിരുന്നു. എന്നാൽ ആ സീരിയൽ നടന്നില്ല.

പിന്നീട് അതെ ടീമിന്റെ ചേച്ചിയമ്മ എന്ന സീരിയലിലൂടെ അഭിനയത്തിലേക്ക് എത്തി. സീതയിലെ അർച്ചന എന്ന കഥാപാത്രമാണ് പ്രേക്ഷക ശ്രദ്ധ നേടിത്തന്നത്. നെഗറ്റീവ് വേഷമായിരുന്നു. പിന്നീട് അത്തരത്തിൽ നിരവധി വേഷങ്ങൾ വന്നു. എന്നാലും ഞാൻ ഹാപ്പിയാണ്. കണ്ണീരും കരച്ചിലുമൊക്കെ ചെയ്യാൻ ബുദ്ധിമുട്ടാണ്.

ഇതാകുമ്പോൾ കൂടുതൽ ഫ്രീഡം കിട്ടുന്നുണ്ടെന്നും താരം പറയുന്നു. സ്‌കൂളിൽ പഠിക്കുമ്പോൾ മുതൽ ക്യാമറക്ക് മുന്നിൽ എങ്ങനെ യെങ്കിലും എത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു. നല്ലത് പോലെ സ്വപനം കണ്ടു. സ്വപനം കണ്ടതൊക്കെ ജീവിതത്തിൽ നടന്നിരി ക്കുന്നു. അതിന് ദൈവത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും താരം പറയുന്നു.

സ്റ്റാർ മാജിക്കിലെ കാര്യവും താരം പറയുന്നുണ്ട്. എ്ല്ലാവരും അതിൽ വളരെ ഹാപ്പിയാണെന്നും താര ജാഡകളോ മത്സരങ്ങളോ ഒന്നും അവിടെയില്ലെന്നും അവിടെ സമയം പോകുന്നത് അറിയില്ല എന്നും താരം പറയുന്നു.

തനിക്ക് സീരിയലിനേക്കാളും ഇഷ്ടം സ്റ്റാർ മാജിക്കിനോടാണെന്നും മാൻവി വ്യക്തമാക്കുന്നു. തന്റെ മുടിയുടെ രഹസ്യമെന്താണെന്നും താരം വ്യക്തമാക്കി. മുടിയെ പറ്റി പലരും തന്നോട് ചോദിക്കാറുണ്ടെന്നും മുടിയെ പരിരക്ഷിക്കാനായി പ്രതേകിച്ച് ഒന്നും ചെയ്യാറില്ലെന്നും മാൻവി പറഞ്ഞു.

എണ്ണ തലയിൽ പുരട്ടാറില്ല. ഇത് പാരമ്പര്യമായി കിട്ടിയ മുടിയാണെന്ന് എനിക്ക് തോന്നുന്നത്. അച്ഛന്റെ അമ്മയ്ക്കും നല്ല മുടിയുണ്ട്. അത് എനിക്ക് കിട്ടിയതാണെന്നാണ് എല്ലാവരും ഇവിടെ പറയുന്നത്. ഇപ്പോൾ പാലായിലെ ഒരു കോളേജിൽ പിജിക്ക് പഠിക്കുകയാണ് താരം. തന്റെ വളർച്ചയ്ക്ക് പിന്തുണയായി നിൽക്കുന്നത് അച്ഛനും അമ്മയും ചേച്ചിയുമാണെന്ന് മാൻവിവ്യക്തമാക്കുന്നു

Advertisement