നിങ്ങൾ പോയി നിങ്ങളുടെ പണിനോക്ക്, എന്റെ ജീവിതം നോക്കാൻ എനിക്കറിയാം: മൂന്നാമതും കല്യാണം കഴിച്ച തന്നെ ചൊറിയാൻ വന്ന ലക്ഷ്മി രാമകൃഷ്ണനെ തേച്ചൊട്ടിച്ച് നടി വനിത വിജയകുമാർ

120

കഴിഞ്ഞ ദിവസം മൂന്നാമതും വിവാഹിതയായ നടി വനിത വിജയകുമാറിന്റെ ഭർത്താവ് പീറ്റർ പോളിനെതിരെ മുൻഭാര്യ രംഗത്തു വന്ന വാർത്തയിൽ പ്രതികരണവുമായി നടി ലക്ഷ്മി രാമകൃഷ്ണനും രംഗത്തു വന്നിരുന്നു. ഇപ്പോഴിതാ ലക്ഷ്മിക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് വനിത വിജയകുമാർ.

വനിത വിജയകുമാർ ലക്ഷ്മിക്ക് നൽകിയ നൽകിയ മറുപടി ഇങ്ങനെ:

Advertisements

നിങ്ങളുടെ ക്ഷേമാന്വേഷണത്തിനു നന്ദി. ഞാൻ വിദ്യാഭ്യാസപരമായും നിയമപരമായും അറിവുള്ളവളാണ്. എന്റെ ജീവിതം നോക്കാൻ എനിക്കറിയാം. അതിന് ആരുടെയും സഹായം വേണ്ട. മാത്രമല്ല എനിക്ക് നിങ്ങളുടെ ആവശ്യവും ഇല്ല. ദയവായി ഒന്ന് പോകൂ.

ഇത് പൊതു സമൂഹത്തിന്റെ പ്രശ്നമല്ല. നിങ്ങൾ ജഡ്ജിയായി ഇരുന്ന് പൊതുമക്കളുടെ കഴുത്തറക്കുന്ന റിയാലിറ്റി ഷോ അല്ല, അവിടെ കാണിക്കുന്നതുപോലത്തെ പ്രഹസനം എന്നോട് വേണ്ട. ട്വീറ്റ് നീക്കം ചെയ്ത് പോയി പണിനോക്കൂ.

മറ്റുള്ളവരുെട കുടുംബപ്രശ്നങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുപറയാൻ നിങ്ങൾ ലീഗൽ കൗൺസിലർ മറ്റോ ആണോ. നിങ്ങൾക്ക് ഇതൊരു പ്രശ്നമായി തോന്നിയാൽ എന്നെ നേരിട്ട് വിളിക്കുകയോ അല്ലെങ്കിൽ മെസ്സേജ് അയച്ച് ചോദിക്കുകയോ ചെയ്യാമായിരുന്നു.

ഇത് വെറും ചീപ്പ് പബ്ലിസിറ്റിക്കുവേണ്ടി നിങ്ങൾ ഒരുക്കിയ തന്ത്രം. ഞാൻനേരത്തെ പറഞ്ഞല്ലോ, ഇത് നിങ്ങളുടെ ടിവി പരിപാടി അല്ല. ഞങ്ങളുടെ പ്രശ്നം തീർക്കാൻ ഞങ്ങളുണ്ട്. എല്ലാ കഥയിലും രണ്ട് വശങ്ങൾ കാണുമല്ലോ. ദമ്പതികളുടെ ഇടയിൽ ആണെങ്കിൽ പറയേണ്ടതില്ലല്ലോ.

ഒരാൾ മറ്റെയാളെക്കുറിച്ച് തീർത്തും മോശമായ കാര്യങ്ങൾ പറഞ്ഞുവന്നാൽ അതൊരിക്കലും സത്യമാകണമെന്നില്ല. കാരണം കുട്ടികളുടെ സ്വകാര്യത ഓർത്ത് എല്ലാ സത്യങ്ങൾക്കും അയാൾക്ക് തുറന്നുപറയാൻ സാധിക്കില്ല. നീതി നടക്കട്ടെ. അവരുടെ വ്യക്തിപരമായ കാര്യങ്ങൾ തലയിടാൻ ഞാനില്ല.’

ഞാൻ ഇപ്പോഴാണ് വാർത്ത കണ്ടത്. അയാൾ ഇതിനു മുമ്പു വിവാഹം കഴിച്ച് രണ്ട് കുട്ടികളുെട അച്ഛനാണ്. വിവാഹമോചിതനുമല്ല. വിദ്യാഭ്യാസം ഉള്ള ഒരാൾക്ക് എങ്ങനെ ഇത്ര വിഡ്ഢിത്തരം കാണിക്കാൻ കഴിയും. ഞെട്ടിപ്പോയി. എന്തുകൊണ്ടാണ് വനിതയുടെയും പീറ്ററിന്റെയും വിവാഹം കഴിയുന്നതു വരെ അവർ കാത്തിരുന്നത്. ആ വിവാഹം അവർക്ക് തടയാമായിരുന്നല്ലോ?’ലക്ഷ്മി കുറിച്ചു. മാത്രമല്ല വനിതയെ കുറിച്ചപും ലക്ഷ്മി ട്വീറ്റ് ചെയ്തു.

ഇക്കഴിഞ്ഞ ജൂൺ 27നായിരുന്നു വനിതയും പീറ്റർ പോളുമായുള്ള വിവാഹം. അതിനിടെയാണ് പീറ്റർ പോളിന്റെ മുൻഭാര്യ പരാതിയുമായി രംഗത്തു വരുന്നത്. പീറ്ററും ഭാര്യയും ദാമ്ബത്യത്തിലെ അസ്വാരസ്യതകൾ മൂലം 7 വർഷമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

Advertisement