നർത്തകിയും നടിയുമായ താരകല്യാണിന്റെ മകളും നർത്തകിയും ടികടോക് താരവുമായ സൗഭാഗ്യ വെങ്കിടേഷ് മലയാളികളുടെ പ്രിയപ്പെട്ട താരമാണ്. അഭിനേതാക്കളായ രാജാറാമിന്റെയും താരാ കല്യാണിന്റെയും മകളായ സൗഭാഗ്യ സോഷ്യൽ മീഡിയയിലെ വലിയ താരമാണ്.
ഡബ്സ്മാഷ് ടിക് ടോക്, റാണി എന്നാണ് സൗഭാഗ്യ അറിയപ്പെടപുന്നത് തന്നെ. അടുത്തിടെയായിരുന്നു സൗഭാഗ്യയുടെ വിവാഹം. സുഹൃത്തും താരാ കല്യാണിന്റെ ഡാൻസ് വിദ്യാർത്ഥിയും ആയിരുന്ന അർജുൻ ആയിരുന്നു സൗഭാഗ്യയുടെ കഴുത്തിൽ മിന്നു ചാർത്തിയത്.
വലിയ ആഘോഷമായിട്ട് ആയിരുന്നു വിവാഹം നടന്നത്. സൗഭാഗ്യയുടെയും അർജുന്റെയും വിവാഹം നടന്നത് ഫെബ്രുവരി 19,20 തീയതികളിൽ ആയിരുന്നു. ഹിന്ദു തമിഴ് ബ്രാഹ്മിണ ആചാര പ്രകാരമായിരുന്നു ചടങ്ങുകൾ. ഗുരുവായൂർ അമ്പലത്തിൽ വെച്ച് താലികെട്ട് നടത്തി. മാല മാറ്റൽ, ഊഞ്ഞാൽ എന്നീ ചടങ്ങുകൾ ഹോട്ടലിൽ വെച്ചും നടത്തി.
വിവാഹത്തിന് മുന്നോടിയായി ഹൽദി ആഘോഷവും വിപുലമായി നടത്തിയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് അർജുനൊപ്പമുള്ള സൗഭാഗ്യയുടെ ഒരു വീഡിയോയാണ്. വീഡിയോയുടെ ചെറിയ ഭാഗം സൗഭാഗ്യ തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
സൗഭാഗ്യയ്ക്ക് ആദ്യം ക്രഷ് തോന്നിയ പുരുഷൻ ആരാണെന്ന് ചോദ്യം. ഉത്തരം സൗഭാഗ്യയും അർജുനും പറയണം. സൗഭാഗ്യയോട് ഉത്തരം കടലാസിൽ എഴുതാൻ ആവശ്യപ്പെട്ട അവതാരക അർജുനോട് ചോദ്യം നേരിട്ട് ചോദിക്കുകയായിരുന്നു.
അയ്യോ എനിക്ക് തന്നെ അറിയില്ലല്ലോ ദൈവമേ എന്നുളള കമന്റോട് കൂടിയാണ് സൗഭാഗ്യ ഉത്തരം എഴുതിയത്. കൂടെ ഡാൻസ് ചെയ്തിരുന്ന ഒരു പയ്യൻ ആണെന്നാണ് എന്റെ വിശ്വാസം എന്ന് അർജുൻ മറുപടി പറഞ്ഞു. അത് ഞാൻ പറഞ്ഞിട്ടുണ്ടല്ലോ എന്ന് സൗഭാഗ്യ മറുപടിയും പറഞ്ഞു.
എന്നാൽ അർജുന് ആളെ പിടി കിട്ടിയില്ല. പേര് പറയണമെന്ന് അവതാരക പറഞ്ഞപ്പോൾ അയാളിപ്പോൾ കല്യാണം കഴിഞ്ഞ് സുഖമായി ജീവിക്കുന്നുണ്ടാകുമെന്നാണ് സൗഭാഗ്യ മറുപടി പറഞ്ഞത്. മാധവൻ എന്നാണ് സൗഭാഗ്യ ഉത്തരം എഴുതിയത്.
നടൻ മാധവനെ തന്നെയാണ് സൗഭാഗ്യ ഉദ്ദേശിച്ചത്. ഇതോടെ മാധവൻ വിവാഹം ചെയ്തതാണോ എന്നായി സൗഭാഗ്യയുടെ സംശയം. അദ്ദേഹത്തിന് എന്റെ പ്രായത്തിൽ ഒരു മോനുണ്ട് എന്ന് അർജുൻ പറഞ്ഞു. ഈ രസകരമായ വീഡിയോ ഇപ്പോൾ വൈറലാവുകയാണ്.