എറികിന് കൂട്ടായി ഇനി കാർത്തിക, വീട്ടിലെ പുതിയ വിശേഷം പങ്കുവെച്ച് സീരിയൽ നടി വരദ

155

മലയാളത്തിലെ ടെലിവിഷൻ സീരിയൽ പ്രേക്ഷകരുടെ പ്രിയ നടിയാണ് വരദ. സീരിയലുകൾക്ക് പുറമെ സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുള്ള വരദയ്ക്ക് നിരവധി ആരാധകരാണുള്ളത്. സോഷ്യൽ മീഡിയയിലും സജീവമാണ് വരദ.

സീരിയൽ നടനായ ജിഷിൻ ആണ് വരദയുടെ ഭർത്താവ്. 2014 ആയിരുന്നു ഇവർ വിവാഹിതരായത്. ഇപ്പോൾ ഇതാ തന്റെ കുടുംബത്തിലേക്ക് പുതിയൊരു ആൾ കൂടി എത്തുന്ന സന്തോഷം പങ്കുവെച്ചിരിക്കുകയാണ് വരദ. സോഷ്യൽ മീഡിയയിലൂടെയാണ് വരദ തന്റെ സഹോദരന്റെ വിവാഹ വാർത്ത പങ്കുവെച്ചത്.

Advertisements

സഹോദരന്റെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്നും എറികിന് കൂട്ടായി ഇനി കാർത്തിക ഉണ്ടെന്നും താരം സോഷ്യൽ മീഡിയകളിൽ കുറിച്ചു. വിവാഹ നിശ്ചയത്തിന്റെ ചിത്രം ഇതിനോടകം സോഷ്യൽ മീഡിയകളിൽ വൈറൽ ആവുകയും ചെയ്തു.

സഹോദരന്റെ വിവാഹ നിശ്ചയത്തിൽ വ്യത്യസ്ത മേക്കോവറിലാണ് വരദ എത്തിയത്. ഇതോടെ നിരവധി പേർ സഹോദരനും പ്രതിശ്രുത വധുവും ആശംസ നേർന്ന് രംഗത്ത് എത്തുന്നുണ്ട്. അമലയെന്ന പരമ്പരയിൽ അഭിനയിച്ചതിന് പിന്നാലെയാണ് വരദ ശ്രദ്ധിക്കപ്പെടുന്നത്.

സീരിയലിൽ വില്ലനായി എത്തിയ ജിഷിനുമായി വരദ പ്രണയത്തിൽ ആവുകയും വിവഹം ചെയ്യുകയുമായിരുന്നു. തന്നെ കണ്ടാൽ വില്ലനെ പോലുണ്ടെങ്കിലും യഥാർത്ഥ ജീവിതത്തിൽ താൻ# അങ്ങനെയല്ലെന്നാണ് ജിഷിൻ പറയുന്നത്.

വിവാഹത്തിന് ശേഷവും ഇരുവരും അഭിനയത്തിൽ സജീവമാണ്. മകനൊപ്പമുള്ള ചിത്രങ്ങളുമായും മകനെക്കുറിച്ചുള്ള വിശേഷങ്ങളൊക്കെ പങ്കുവെച്ചും താരം സോഷ്യൽ മീഡിയകളിൽ എത്താറുണ്ട്.

Advertisement