പ്രതിഫലം കുത്തനെ വെട്ടിക്കുറിച്ച് കീർത്തി സുരേഷ്: താരത്തിന്റെ നടപടി കോവിഡിനെ തുടർന്ന് സിനിമാ മേഖലയിൽ ഉണ്ടായ സാമ്പത്തിക പ്രതിസന്ധികൾ മറിക്കടക്കാൻ

87

മലയാളിയായ കീർത്തി സുരേഷ് തെന്നിന്ത്യയിലെ പ്രശസ്ത നായികമാരിൽ ഒരാളായ താര സുന്ദരിയാണ്. ഇപ്പോളിതാ കോവിഡിനെ തുടർന്ന് സിനിമാ മേഖലയിൽ ഉണ്ടായ സാമ്പത്തിക പ്രതിസന്ധികൾ മറിക്കടക്കാനായി പ്രതിഫലം വെട്ടികുറക്കുകയാണ് കീർത്തി സുരേഷ്.

20 മുതൽ 30 ശതമാനത്തോളം പ്രതിഫലം വെട്ടിക്കുറക്കാനാണ് കീർത്തി തീരുമാനിച്ചതെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ സ്റ്റേറ്റ്മെന്റിൽ പറയുന്നത്. ഇതോടെ പ്രതിഫലം കുറയ്ക്കാൻ തയാറാണെന്ന് അറിയിക്കുന്ന ആദ്യ താരമായിരിക്കുകയാണ് കീർത്തി.

Advertisements

അതേസമയം, കീർത്തിയുടെ ഏറ്റവും പുതിയ ചിത്രമായ ‘പെൻഗ്വിൻ’ ജൂൺ 19ന് ആമസോൺ പ്രൈമിൽ റിലീസിനെത്തും. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസറും ട്രെയ്ലറും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സൈക്കോ കില്ലറെ തേടിയുള്ള യാത്രയാണ് ചിത്രത്തിന്റെ പ്രമേയം.

പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് സുരേഷ് കുമാറിന്റേയും പഴയകാല ചലച്ചിത്ര നടി മേനകയുടെയും മകളായ കീർത്തി സുരേഷ് പ്രതിഭാധനരായ നടിമാരിൽ ഒരാളാണ് . ‘മഹാനടി ‘എന്ന ചിത്രം സൂപ്പർ ഹിറ്റായതോടെ സിനിമാ രംഗത്ത് വൻ പ്രതിഫലമാണ് താരത്തിനുള്ളത്.

എന്നാൽ ഇപ്പോഴിതാ തനിക്ക് ലഭിക്കുന്ന പ്രതിഫലത്തിൽ ഇളവ് വരുത്താൻ നടി തീരുമാനിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. തമിഴിലെ മുൻനിര നായികമാരിൽ ആദ്യമായാണ് ഒരാൾ പ്രതിഫലം കുറയ്ക്കാൻ തയ്യാറാവുന്നത്. കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് പ്രതിഫലം കുറയ്ക്കാനുള്ള സന്നദ്ധത കീർത്തി സുരേഷ് പ്രകടിപ്പിച്ചത്.

നിലവിൽ പ്രവർത്തിക്കുന്ന എല്ലാ സിനിമകൾക്കും ശമ്ബളം 20 മുതൽ 30% വരെ കുറയ്ക്കാൻ കീർത്തി തീരുമാനിച്ചു. ഇത് തീർച്ചയായും എല്ലാ നിർമ്മാതാക്കളെയും സിനിമാ മേഖലയിലെ മറ്റ് അഭിനേതാക്കളെയും പ്രചോദിപ്പിക്കുന്ന ഒരു തീരുമാനമാകും.

കാർത്തിക് സുബ്ബരാജിന്റെ നിർമ്മാണത്തിൽ , ഈശ്വർ കാർത്തിക് സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലർ ചിത്രമായ ‘ പെൻഗ്വിൻ’ ഈ മാസം 19 ന് ആമസോൺ പ്രൈം വീഡിയോയിൽ പുറത്തിറങ്ങും. ചിത്രത്തിന് ഒന്നിലധികം ഭാഷകളിൽ റിലീസ് ഉണ്ടാകും.

അതേസമയം ചില തമിഴ് ചലച്ചിത്ര പ്രവർത്തകരും കൊവിഡ് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ പ്രതിഫലം കുറച്ചിട്ടുണ്ട്. സംവിധായകൻ ഹരി, നടൻ ഹരീഷ് കല്യാൺ, നടനും സംഗീത സംവിധായകനുമായ വിജയ് ആൻറണി തുടങ്ങിയവരാണ് പ്രതിഫലത്തിന്റെ കാര്യത്തിൽ ഇളവുകൾ വരുത്തിയത് .

Advertisement