ഏഷ്യാനെറ്റിലെ പ്രുമുഖ റിയാലിറ്റി ഷോയായിരുന്ന ബിഗ്ബോസ് സീസൺ ടുവിൽ കൂടി മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് എലീന. മുൻപ് ടീവീ ഷോകളിലുടെയും സീരിയൽ മേഖലയിലും ഉണ്ടായിരുന്നുവെങ്കിലും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് ബിഗ്ബോസിൽ കൂടിയാണ്.
ബിഗ്ബോസിലെ മറ്റൊരു താരമായ ടിക് ടോക് ഫുക്രുവും എലീനയും ഒപ്പം ഉള്ള വീട്ടിലെ കാഴ്ചകൾ പ്രേക്ഷകർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എലീനയെ ബിഗ് ബോസ് വീട്ടിൽ വെച്ച് പ്രൊപോസൽ ചെയ്ത ഫുക്രുമായി താരം പ്രണയത്തിലാണ് എന്ന് വരെ ആരാധകർ പറഞ്ഞിരുന്നു.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ എലീന ഫുക്രുവിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ്. റിവെഞ്ച് പോസ്റ്റ് ആണിതെന്നും എന്നെ ഫേക്ക് ഫേക്ക് എന്ന് വിളിച്ചപ്പോൾ ഓർത്തില്ലല്ലേ ഒഴിയാബാധ ആകുമെന്ന് ഇനി അനുഭവിച്ചോ എന്നു എഴുതിയാണ് എലീന ചിത്രം പങ്കുവച്ചത്. മാത്രമല്ല ലൗ റിയാക്ഷനോടു കൂടി മൈൻ എന്നെഴുതിയിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ഇരുവരും പ്രണയത്തിലാണോ എന്നും ആരാധകർ കമന്റുകളായി അറിയിക്കുന്നുണ്ട്.
പക്ഷെ ബിഗിബോസിലൂടെ ഇരുവർക്കും വെറെ പ്രണയമുണ്ടെന്ന് താരങ്ങൾ വെളിപ്പെടുത്തിയിരുന്നു. എലീനയുടെ കാമുകൻ അന്യ മതത്തിലുള്ള ആളാണെന്നും വീട്ടുകാർക്ക് എതിർപ്പാണെന്നും താരം പറഞ്ഞിരുന്നു. പക്ഷെ എലീനയുടെ പുതിയ പോസ്ററ് കണ്ടപ്പോൾ മുതൽ ആരാധകർ ആശയ കുഴപ്പത്തിലാണ്. ഫുക്രു എലീന ഫാൻ പേജുകളെ ഹാഷ്ടാൽ ചേർത്തിട്ടുണ്ട്. ചുരുങ്ങിയ സമയംകൊണ്ട് തന്നെ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ദേയമാകുകയാണ്.
നേരത്തെ കണ്ണിന് സുഖമില്ലാതെ എലീന പുറത്തു പോയപ്പോൾ വിഷമിച്ചിരിക്കുന്ന ഫുക്രുവിനെയും ബിഗ്ബോസിൽ എടുത്തു കാണിച്ചിരുന്നു. ഇപ്പോൾ ഫുക്രുവിനെ പറ്റി തന്റെ മനസ്സ് തുറക്കുകയാണ് എലീന.
തനിക്ക് നല്ലൊരു ബാല്യകാല സുഹൃത്തിന്റെ കുറവ് ഉണ്ടായിരുന്നു ഇപ്പോൾ തനിക്കു അത് ലഭിച്ചുവെന്നും ബിഗ്ബോസാണ് അതിനു കാരണം എന്നുമാണ് എലീന പറയുന്നത്.
എനിക്കു ബാല്യകാലത്തു കൂട്ടുകാർ ഒന്നും ഇല്ലാത്തത് കൊണ്ട് ബിഗ്ബോസിൽ പോകാൻ വരെ തനിക്കു അമ്മയായിരിന്നു കൂട്ടു. തനിക്കു ഫുക്രുവിനോട് പ്രണയമാണ് എന്ന് പോലും പലരും പറഞ്ഞുണ്ടാക്കിയെന്നും എലീന പറയുന്നു. താൻ സോജോക്ക് പിന്നാലെ നടന്നു എന്ന് പലരും പറഞ്ഞത് തനിക്കു വിഷമം ഉണ്ടാക്കി.
പിന്നീട് രഘു ചേട്ടനും സൂജോയും കൂടി ചേർന്നു ഞാനും ഫുക്രുവും കൂടി എന്തോ ചെയ്തെന്ന് പറഞ്ഞതും തനിക്കു മാനസികമായി വിഷമം ഉണ്ടാക്കിയെന്നും എലീന പറയുന്നു. എന്നാൽ ശരിക്കും തനിക്കു വേറെ പ്രണയം ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടെന്നും വീട്ടുകാർ സമ്മതിച്ചാൽ താൻ കല്യാണം കഴിക്കും ഇനി അവർ സമ്മതിച്ചില്ല എങ്കിൽ അവർ സമ്മതിക്കുന്നത് വരെ താൻ കാത്തിരിക്കാൻ തയാറന്നെന്നും എലീന പറയുന്നു.
എന്നാൽ താൻ ഒറ്റ മോളായത് കൊണ്ട് അവർ സമ്മതിക്കാതെ ഇരിക്കില്ലനും ഞങ്ങൾ ഉറപ്പായും വിവാഹം കഴിക്കുമെന്നും എലീന പറയുന്നു.