ആദ്യ സിനിമയിലെ ഒരൊറ്റ രംഗം കൊണ്ടുതന്നെ ലോകപ്രശസ്തയായ നടായാണ് നടി പ്രിയാ വാര്യർ.
നിമിഷ നേരം കൊണ്ട് ലോകം മുഴുവൻ ആരാധകരെ സൃഷ്ടിച്ച ഏക താരമാണ് പ്രിയ പ്രകാശ് വാര്യർ. ഒമർ ലുലു ഒരുക്കിയ ഒരു അഡാർ ലവ് എന്ന സിനിമയിലെ കണ്ണിറുക്കി കാണിക്കുന്ന രംഗമായിരുന്നു പ്രിയയ്ക്ക് ആരാധകരെ സമ്മാനിച്ചത്.
പാട്ട് ഹിറ്റായതോടെ പ്രിയയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഫോളോവേഴ്സിന്റെ എണ്ണം വർദ്ധിച്ചു. ലോകത്തുള്ള പല പ്രമുഖരെയും കടത്തിവെട്ടിയ റെക്കോർഡായിരുന്നു അത്. എന്നാൽ താരം ഇടക്ക് ഇൻസ്റ്റാ?ഗ്രാമിൽ നിന്ന് പിന്മാറി.
ഇപ്പോഴിതാ ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഇൻസ്റ്റ്ഗ്രാമിലേക്ക് തിരിക് എത്തിയിരിക്കുകയാണ് പ്രിയ വാര്യർ. ലോക്ക്ഡൗൺ സോഷ്യൽ മീഡിയയിൽ ആക്ടീവായി തുടരുന്നതിന് ഇടെയായിരുന്നു പ്രിയ പിന്മാറിയത്.
72 ലക്ഷം പേർ പിന്തുടരുന്ന അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തതിൽ ആരാധകർ ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെ പലരും ട്രോളുമായും രംഗത്തെത്തി. ഇപ്പോൾ ആരാധകരുടേയും ട്രോളന്മാരുടേയും ചോദ്യത്തിന് മറുപടിയുമായി എത്തുകയാണ് പ്രിയ ഇൻസ്റ്റഗ്രാമിൽ മടങ്ങി എത്തിയിരിക്കുകയാണ്.
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് താരത്തിന്റെ പ്രതികരണം. ഇംഗ്ലീഷിലാണ് താരം ആരാധകരുമായി സംവദിച്ചത്. തന്റെ ഫോളോവേഴ്സിൽ ഭൂരിഭാഗം പേരും കേരളത്തിന് പുറത്തുള്ളവരാണെന്നും അവർക്ക് മനസിലാക്കാൻ വേണ്ടിയാണ് ഇംഗ്ലീഷിൽ സംസാരിക്കുന്നത് എന്ന് വ്യക്തമാക്കിക്കൊണ്ടാണ് താരം തുടങ്ങിയത്.
ഇൻസ്റ്റഗ്രാമിൽ നിന്ന് വിട്ടുനിന്ന രണ്ടാഴ്ച താൻ നല്ല സമാധാനത്തിലായിരുന്നു എന്നാണ് പ്രിയ പറയുന്നത്. എന്റെ മനശാന്തിയും മാനസികാരോഗ്യവുമാണ് എനിക്ക് മുഖ്യമെന്നും സോഷ്യൽ മീഡിയ തന്നെ കൂടുതൽ സ്വാദീനിക്കാൻ തുടങ്ങിയതോടെയാണ് ഇടവേള എടുത്തത്. സോഷ്യൽമീഡിയ എന്നെ ബാധിക്കാതിരിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ടായിരുന്നു. പക്ഷേ ഒരിടയ്ക്ക് വച്ച് അതെന്നെ ബാധിക്കാൻ തുടങ്ങി.
ലൈക്കുകൾ, ഫോളോവേഴ്സും ഡിസ്ലൈക്കുമെല്ലാം എന്നെ സമ്മർദ്ദത്തിലാക്കി. അതോടെയാണ് ഇടവേള എടുത്തത് എന്നാണ് താരം പറയുന്നത്. ഭാവിയിലും തനിക്ക് ഇടവേള എടുക്കണമെന്നു തോന്നിയാൽ എടുക്കുമെന്നും പ്രിയ പറഞ്ഞു. എന്നാൽ ഒരുപാട് നാൾ ഇൻസ്റ്റാഗ്രാമിൽ നിന്നും ഇടവേള എടുക്കില്ലെന്നും തനിക്ക് ഇത് പ്രൊഫഷണൽ സ്പേസ് കൂടിയാണ്.
ഇൻസ്റ്റഗ്രം തന്റെ സ്വകാര്യഇടമാണെന്നും ഇവിടെനിന്ന് ഇടവേളയെടുക്കുന്നതിൽ എന്തിനാണ് കഥകൾ പ്രചരിപ്പിക്കുന്നതെന്നും പ്രിയ ചോദിച്ചു. ട്രോളുകൾ കാരണമാണ് താൻ ഇൻസ്റ്റഗ്രാം വിട്ടത് എന്നാണ് ചിലർ പറഞ്ഞത്. എന്നാൽ നിരവധി ട്രോളുകൾക്ക് ഇരയായ ആളാണ് താൻ.
ഒരിക്കലും അത് തനിക്ക് പുതിയ കാര്യമല്ല. പിന്നെ എന്തിനാണ് ട്രോളുകൾ കണ്ട് ഇൻസ്റ്റഗ്രാം വിടണം എന്നാണ് പ്രിയയുടെ ചോദ്യം. ഈ രണ്ട് വർഷത്തിനുള്ളിൽ എനിക്ക് നേരെയുണ്ടായ എല്ലാ ട്രോളുകളോടും നെഗറ്റീവിറ്റികളോടും എനിക്ക് നന്ദിയുണ്ട്. അതെന്നെ പല രീതിയിൽ സഹായിച്ചിട്ടുണ്ട്. എന്നെ മികച്ച വ്യക്തിയാക്കാൻ സഹായിച്ചിട്ടുണ്ട്.
എന്നാൽ പബ്ലിസിറ്റിക്ക് വേണ്ടിയാണ് താൻ അക്കൗണ്ട് ഡിയാക്റ്റിവേറ്റ് ചെയ്തതെന്ന് ചിലർ പറഞ്ഞു. അത് തന്നെ വേദനിപ്പിച്ചു എന്നാണ് പ്രിയ പറയുന്നത്. ആളുകൾ സ്വന്തം ജീവന് വേണ്ടി പേരാടുന്ന സമയത്ത് ആർക്കാണ് പബ്ലിസിറ്റി വേണ്ടത്.
എല്ലാം പഴയപോലെയാകാനാണ് ഓരോരുത്തരും പ്രാർഥിക്കുന്നത്. ഞങ്ങളെമനുഷ്യരായി പരിഗണിക്കണം.
കഴിഞ്ഞ രണ്ട് മാസത്തിലധികമായി ഞാനെന്റെ വീടിനകത്താണ് കഴിച്ചു കൂട്ടിയത്. മറ്റു പലരെയും പോലെ ഞാനും എന്റെ ചിന്തകളുമായുള്ള ഏറ്റുമുട്ടലിലായിരുന്നു. എന്തായിരിക്കും എന്റെ ഭാവി, എന്റെ കരിയർ എന്നുള്ള ചിന്തകൾ, എന്റെ വ്യക്തിപരമായ പ്രശ്നങ്ങൾ.
അതുകൊണ്ട് ഇത്തരം വേദനിപ്പിക്കുന്ന കമന്റുകൾ പ്രയാസമാണ്. കരിയറിലെ എന്റെ തുടക്കമേ ആയിട്ടുള്ളൂ. പല നെഗറ്റീവിറ്റികളും എന്നെ തേടി എത്തി. പോസിറ്റീവ് വശങ്ങൾ ഞാൻ കാണാൻ ശ്രമിച്ചാലും ചിലപ്പോഴൊക്കെ ഈ നെഗറ്റീവിറ്റി മുറിവേൽപ്പിക്കും. അതിനാൽ വേദനിപ്പിക്കുന്ന തരത്തിലുള്ള കമന്റുകൾ ചെയ്യരുതെന്ന് പറഞ്ഞുകൊണ്ടാണ് താരം വിഡിയോ അവസാനിപ്പിച്ചത്.