പ്രീഡിഗ്രി തോറ്റപ്പോൾ സ്വകാര്യ ബസിൽ കണ്ടക്ടറുടെ പണിക്ക് പോയി: ജീവിതം തുറന്നു പറഞ്ഞ് സംവിധായകൻ ജോണി ആന്റണി

43

ജനപ്രിയ നായകൻ ദിലീപിന്റെ സുപ്പർഹിറ്റ് സിനിമ സിഐഡി മൂസ സംവിധാനം ചെയ്തുകൊണ്ടാണ് ഹിറ്റ് മേക്കർ ജോണി ആന്റണി മലയാള സിനിമയിൽ സ്വതന്ത്ര സംവിധായകൻ ആയി മാറിയത്. പിന്നീട് നിരവധ് ഹിറ്റു സിനിമകൾ ഒരുക്കിയ അദ്ദേഹം സംവിധാനത്തോടൊപ്പം ഇപ്പോൾ അഭിനയരംഗത്തും സജീവമാണ്.

സംവിധായകനെന്ന നിലയ്ക്കും നടനെന്ന നിലയ്ക്കു മലയാളികൾക്ക് ഇപ്പോൾ ഏറെ സുപരിചിതനായിരിക്കുകയാണ് ജോണി ആന്റണി. ഇപ്പോളിതാ അദ്ദേഹം സിനിമയ്ക്ക് മുൻപുള്ള തന്റെ തൊഴിൽ മേഖലയെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്.

Advertisements

പ്രീഡിഗ്രി തോറ്റ് നിന്ന സമയം ഒരു സ്വകാര്യ ബസിൽ ജോലിക്ക് കയറിയ അനുഭവത്തെക്കുറിച്ചാണ് ഇപ്പോൾ സംവിധായകൻ മനസ്സ് തുറക്കുന്നത്. ജോണി ആന്റണിയുടെ വാക്കുകൾ ഇങ്ങനെ:

പ്രീഡിഗ്രി തോറ്റു നിന്നപ്പോഴാണ് നാട്ടുകാരനായ ജോയി മോൻഖെ ഗ്രേസ് ബസിൽ കണ്ടക്ടറായത്. മീശ കുരുക്കാത്ത കണ്ടക്ടർ നാട്ടുകാർക്കൊരു അതിശയമായിരുന്നു. കോട്ടയം എരുമേലി റൂട്ടിലായിരുന്നു ഞാൻ ജോലി ചെയ്തത്.

എരുമേലിയിലാണ് സ്റ്റേ. സെക്കന്റ് ഷോയ്ക്ക് ഡ്രൈവറെയും ക്ലീനറെയും നിർബന്ധിച്ച് സിനിമയ്ക്ക് കൊണ്ടുപോയത് ഞാനാണ്. തിരിച്ചെത്തിയപ്പോൾ മ്യൂസിക് സിസ്റ്റം ആരോ അടിച്ചോണ്ട് പോയി.

പോലീസ് വന്നപ്പോൾ ഉണരാത്തതിനാൽ മൂക്ക് പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് എന്നെ ഉണർത്തിയത്.
എഴുന്നേറ്റ പാടേ എസ്ഐയുടെ കമന്റ് ഇവനൊക്കെയല്ലേ വണ്ടിയുടെ സെറ്റ് അല്ല ചേസ് ആയാലും അത്ഭുതപ്പെടേണ്ട.

ബസിൽ ജോലി ചെയ്യുമ്പോൾ നല്ല തിരക്കായിരുന്നു. എനിക്കിച്ചിരി ആത്മാർഥത കൂടുതലായിരുന്നു. 300 രൂപ വരേണ്ട ഒരു ചാലിന് 296 ഒക്കെയേ ചിലപ്പോൾ കിട്ടൂ. അപ്പോൾ നാല് രൂപ ഞാൻ കയ്യിൽ നിന്ന് എഴുതികളയും. എന്റെ നാലു പോയാലും ജോയി മോന് സന്തോഷമാകണം അത്രേയുള്ളൂ’

Advertisement