ഒറ്റയ്ക്ക് തുഴഞ്ഞ് മടുത്തു, ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ഒരാൺതുണ എനിക്കും വേണം, എന്നെ കൂടെക്കൂട്ടാൻ ധൈര്യമുളളവരുണ്ടോ: ചോദ്യവുമായി ട്രാൻസ് വുമൺ നടി അഞ്ജലി അമീർ

77

മലയാളികൾക്ക് ഏറെ സുപരിചിതയായ ട്രാൻസ് വുമൺ ആണ് നടി അഞ്ജലി അമീർ. മലയാള സിനിമയിൽ നായികയാകുന്ന ആദ്യ ട്രാൻസ് വുമൺ കൂടിയായിരുന്നു താരം. ഇപ്പോഴിതാ ജീവിതത്തിൽ തനിക്കൊരു പങ്കാളിയെ വേണമെന്ന് തുറന്നുപറഞ്ഞ് രംഗത്തെത്തയിരിക്കുകയാണ് അഞ്ജലി അമീർ.

ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ഒരാൺതുണ തനിക്കും വേണമെന്ന് പറഞ്ഞ നടി ജീവിതം ഒറ്റയ്ക്ക് തുഴഞ്ഞ് മടുത്തെന്നും പറയുന്നു. ഇൻസ്റ്റഗ്രാമിൽ ഒരു ചിത്രത്തോടൊപ്പം പങ്കുവച്ച കുറിപ്പിലാണ് നടി തന്റെ ആഗ്രഹം പങ്കുവച്ചത്.

Advertisements

അഞ്ജലി അമീർ പങ്കുവെച്ച് കുറിപ്പ് ഇങ്ങനെ:

ഒറ്റയ്ക്ക് തുഴഞ്ഞ് മടുത്തു, മുങ്ങിപ്പോകുമെന്നൊരു ഭയം, ഒരു തുഴക്കാരനെ കൂടെ കൂട്ടാൻ മോഹമായി തുടങ്ങി. എന്നെ സ്‌നേഹിക്കാനും എനിക്ക് സ്‌നേഹിക്കാനും ഒരാണ് വേണം. കുരുത്തക്കേടിന് കുടപിടിക്കാനും ഇടക്ക് രണ്ട് തെറി വിളിക്കാനും, മഴ പെയ്യുമ്പോൾ വണ്ടിയെടുത്ത് കറങ്ങാനും അരണ്ട വെളിച്ചത്തിൽ തട്ട് ദോശ കഴിക്കാനും കൂടെയൊരുത്തൻ.

ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ഒരാൺതുണ എനിക്കും വേണം, ജീവിതയാത്രയിൽ എന്നെ കൂടെക്കൂട്ടാൻ ധൈര്യമുളളവരുണ്ടോ ആവോ?’അഞ്ജലി കുറിച്ചു. അതേ സമയം നിരവധി ആരാധകരാണ് ഈ കുറിപ്പിൽ അഞ്ജലിക്കു മറുപടിയുമായി എത്തുന്നത്.

കാറ്റത്തും മഴയത്തും മറ യാതെ ഈ തോണിയെ കണ്ണിന്റെ മണിപോലെ കാത്തോളം എന്ന് ഒരാരാധകൻ കുറിച്ചു. മമ്മൂട്ടിയുടെ പേരൻപിലൂടെ തിളങ്ങിയ താരമാണ് അഞ്ജലി അമീർ. പേരൻപിന്റെ വിജയം നടിയുടെ കരിയറിൽ വഴിത്തിരിവുണ്ടാക്കിയിരുന്നു. പേരൻപിന് പിന്നാലെ ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെയും അഞ്ജലി ശ്രദ്ധനേടുകയുണ്ടായി.

മമ്മൂട്ടിയുടെ പേരൻപിലൂടെ തിളങ്ങിയ താരമാണ് അഞ്ജലി. ഇതിന് പിന്നാലെ പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിലും അഞ്ജലി സാനിധ്യമറിയിച്ചു. സിനിമയിലെ തിരക്കുകൾ മാറ്റിവച്ച് കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിൽ ബിരുദപഠനത്തിന് ചേർന്നിരിക്കുകയാണ് താരമിപ്പോൾ.

View this post on Instagram

💕 ഒറ്റയ്ക്ക് തുഴഞ്ഞ് മടുത്തു, മുങ്ങിപ്പോകുമെന്നൊരു ഭയം, ഒരു തുഴക്കാരനെ കൂടെ കൂട്ടാൻ മോഹമായി തുടങ്ങി. എന്നെ സ്നേഹിക്കാനും എനിക്ക് സ്നേഹിക്കാനും ഒരാണ് വേണം, കുരുത്തക്കേടിന് കുടപിടിക്കാനും ഇടക്ക് രണ്ട് തെറി വിളിക്കാനും,മഴ പെയ്യുമ്പോൾ വണ്ടിയെടുത്ത് കറങ്ങാനും അരണ്ട വെളിച്ചത്തിൽ തട്ട് ദോശ കഴിക്കാനും കൂടെയൊരുത്തൻ.ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ഒരാൺതുണ എനിക്കും വേണം, ജീവിതയാത്രയിൽ എന്നെ കൂടെക്കൂട്ടാൻ ധൈര്യമുളളവരുണ്ടോ ആവോ?

A post shared by Anjali ameer (@anjali_ameer___________) on

Advertisement