അയാൾക്ക് തന്നെ അയാളുടെ ഭാവിയെക്കുറിച്ച് ആകാംക്ഷയില്ല, പിന്നെയാണോ എനിക്ക്, അയാൾ വേറെ ലെവലാണ്: പ്രണവിനെ കുറിച്ച് മോഹൻലാൽ

41

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ അറുപതാം പിറന്നാൾ കഴിഞ്ഞ ദിവസം സിനിമാലോകവും ആരാധകരും അത്യധികം സന്തോഷത്തോടെ ആയിരുന്നു ആഘോഷിച്ചത്. പിറന്നാൾ ദിനത്തിൽ നിരവധി പേർ ആശംസകൾ അറിയിച്ച് രംഗത്തെത്തി.

മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലും സിനിമയിൽ സജീവമാണ്. പ്രണവ് നായകനായി എത്തിയ 2 ചിത്രങ്ങളും ഹിറ്റായിരുന്നു. ഇപ്പോൾ മകൻ പ്രണവിനെ കുറിച്ചും പ്രണവിന്റെ ഭാവിയെ കുറിച്ചും തുറന്ന് സംസാരിച്ചിരിക്കുകയാണ് മോഹൻലാൽ.

Advertisements

മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ മകൻ പ്രണവിന്റെ ഭാവിയെ കുറിച്ച് ആകാംക്ഷയുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മോഹൻലാൽ. തന്നെ പോലെ ആഗ്രഹങ്ങളില്ലാതെ ജീവിക്കുന്ന ആളാണ് പ്രണവ് എന്ന് മോഹൻലാൽ പറഞ്ഞു.

അയാളുടെ ഭാവിയെക്കുറിച്ച് അയാൾക്ക് തന്നെ ആകാംക്ഷയില്ലെന്ന് മോഹൻലാൽ പറയുന്നു. പ്രണവിന്റെ ഇഷ്ടങ്ങൾ പുസ്തകങ്ങളും പർവതാരോഹണവുമാണെന്നും മോഹൻലാൽ വ്യക്തമാക്കി. മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ:

പ്രണവിന്റെ ഭാവിയെക്കുറിച്ച് അയാൾക്ക് തന്നെ ആകാംക്ഷയില്ല. പിന്നെയാണോ എനിക്ക്. അപ്പുവിന്റെ ലോകം പുസ്തകവും പർവതാരോഹണവുമാണ്. അതുമായി രസകരമായി ജീവിക്കുന്നു.

അതിനിടയിൽ അയാൾ സിനിമയും ആസ്വദിക്കുന്നു. അപ്പു എന്നെ പോലെ ആഗ്രഹങ്ങളില്ലാതെ ജീവിക്കുന്നയാളാണ്. ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞു.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയാണ് പ്രണവിന്റെ ആദ്യ ചിത്രം. വൻ ആഘോഷപൂർവമാണ് മലയാളി സിനിമ പ്രേമികൾ ആദിയെ സ്വീകരിച്ചത്. ഇപ്പോൾ വിനീത് ശ്രീനിവാസൻ സംവിധാന്ം ചെയ്യുന്ന ഹൃദയം എന്ന ചിത്രത്തിലാണ് പ്രണവ് അഭിനയിക്കുന്നത്.

പ്രണവിന്റെ മൂന്നാം ചിത്രമാണിത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ചെന്നൈയിൽ പൂർത്തിയായി. അരുൺ ഗോപി സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആയിരുന്നു പ്രണവിന്റെ രണ്ടാം ചിത്രം.

Advertisement