അച്ഛൻ വന്ന സന്തോഷത്തിൽ തുള്ളച്ചാടി അല്ലി; എന്റെ റാണിയെയും രാജകുമാരിയെയും കാണാൻ കാത്തിരിക്കുകയാണെന്ന് പൃഥ്വിരാജ്

93

ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജോർദാനിൽ കുടുങ്ങിയ നടൻ പൃഥ്വിരാജും സംവിധായകൻ ബ്ലെസിയും അടങ്ങുന്ന 58 അംഗ സംഘം നാട്ടിൽ തിരിച്ചെത്തf. അമ്മാന്റെ തലസ്ഥാനമായ ജോർദാനിൽ നിന്നും ഡൽഹി വഴി നെടുമ്പാശേരിയിലേക്കുള്ള എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഇവരെത്തിയത്. നാട്ടിലെത്തിയ പൃഥിരാജ് കൊച്ചിയിലെ ഹോട്ടലിൽ ക്വാറന്റെനിൽ ആണ്.

മൂന്ന് മാസത്തെ മരുഭൂമി ജീവിതത്തിന് ശേഷമാണ് പൃഥ്വിരാജും സംഘവും മടങ്ങിയെത്തുന്നത്. സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങൾ ഷൂ്ട്ട് ചെയ്യാനാണ് സംഘം ജോർദാൻ മരുഭൂമിയിൽ എത്തിയത്. എന്നാൽ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ കോവിഡ് 19 പടർന്നുപിടിക്കുകയും ഷൂട്ടിങ് നിർത്തിവെക്കേണ്ടി വരികയുമായിരുന്നു. മാർച്ച് മാസത്തിന്റെ തുടക്കത്തിലാണ് പൃഥ്വിരാജ് ചിത്രത്തിന്റെ ഷൂട്ടിങിനായി ജോർദാനിൽ എത്തിയത്.

Advertisements

കോറോണ പ്രതിസന്ധിക്കിടയിലും സംഘം പ്രത്യേക അനുമതി തേടി ഷൂട്ടിങ് തുടരുകയായിരുന്നു. എന്നാൽ ജോർദാനിൽ കർഫ്യൂ പ്രഖ്യാപിച്ചതോടെ ഷൂട്ടിങ് നിർത്തേണ്ടതായി വന്നു. അപ്പോഴെക്കും ഇന്ത്യയിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ സംഘത്തിന് നാട്ടിലേക്ക് മടങ്ങാനാവാത്ത അവസ്ഥയായി.

അതേ സമയം ഒരു വലിയ കാത്തിരിപ്പിന് ശേഷം ദാദ മടങ്ങിവന്ന സന്തോഷത്തിലാണ് പൃഥ്വിരാജിന്റെ മകൾ അല്ലി എന്ന അലംകൃത. എന്റെ അച്ഛൻ വരുന്നു എന്ന് സന്തോഷത്തോടെ എഴുതുന്ന അല്ലിമോളുടെ വീഡിയോയാണ് സുപ്രിയ സോഷ്യൽ മീഡിയയിൽ പങ്കവച്ചിരിക്കുന്നത്.

വീഡിയോയുടെ താഴെ പൃഥ്വിരാജിന്റെ കമന്റുമുണ്ട്. തിരിച്ചെത്തി, തന്റെ റാണിയ്ക്കും രാജകുമാരിക്കുമൊപ്പം ക്വാറന്റൈൻ ദിനങ്ങൾ പൂർത്തിയാക്കാനുള്ള കാത്തിരിപ്പിലാണ് താനെന്നാണ് പൃഥ്വിയുടെ കമന്റ്. നിങ്ങളെക്കാൾ ശക്തരായ ആരേയും എനിക്കറിയില്ലെന്ന കമന്റുമായി പൂർണിമയും എത്തി. ഉമ്മ ദാദ എന്നാണ് സുപ്രിയ പറഞ്ഞത്.

ആടുജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ജോർദാനിൽ പോയ പൃഥ്വിരാജും സംഘവും ലോക്ക്‌ഡൌൺ മൂലം അവിടെ കുടുങ്ങുകയായിരുന്നു. അതേ സമയം പൃഥ്വിരാജും സംഘവും നാട്ടിൽ മടങ്ങിയെത്തിയതിന്റെ സന്തോഷം പങ്കുവച്ച് സുപ്രിയയും രംഗത്തെത്തി. മൂന്ന് മാസത്തോളമായി ഷൂട്ടിങ്ങിനായി ജോർദാനിലായിരുന്ന സംഘം ഇന്ന് രാവിലെയാണ് കൊച്ചിയിൽ തിരിച്ചെത്തിയത്.

എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് സംഘത്തെ നാട്ടിലെത്തിച്ചത്. ഈ തിരിച്ചുവരവ് യാഥാർത്ഥ്യമാക്കിയവർക്കും ഇക്കാലയളവിൽ ഒപ്പമുണ്ടായിരുന്നവർക്കും നന്ദികുറിച്ചിരിക്കുകയാണ് സുപ്രിയ.

ഏകദേശം മൂന്ന് മാസത്തിന് ശേഷം പൃഥ്വിരാജും ആടുജീവിതത്തിന്റെ ക്രൂവും കേരളത്തിൽ തിരിച്ചെത്തി. നിർദേശങ്ങൾക്കനുസരിച്ച് അവർ ഇനി ക്വീറന്റൈനിൽ പോകും. ഇത് വളരെ ദൈർഘ്യമേറിയതും ദുഷ്‌കരവുമായ ഒരു കാത്തിരിപ്പായിരുന്നു. ഈ തിരിച്ചുവരവ് സാധ്യമാക്കിയ എല്ലാവരോടും ഞങ്ങൾ നന്ദി പറയുന്നു.

ഈ സമയം ഞങ്ങൾക്ക് കരുത്തായതിന് വ്യക്തിപരമായി ആരാധകരോടും നന്ദിയറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അല്ലി ത്രില്ലിലാണ്, അവളുടെ ഡാഡ തിരിച്ചെത്തിയിരിക്കുന്നു. രണ്ടാഴ്ച കഴിഞ്ഞ് തമ്മിൽ കാണാമെന്ന് പ്രതീക്ഷിക്കുന്നു’, ഇൻസ്റ്റഗ്രാമിൽ സുപ്രിയ കുറിച്ചു.

മാർച്ച് മാസത്തിന്റെ തുടക്കത്തിലാണ് പൃഥ്വിരാജ് ചിത്രത്തിന്റെ ഷൂട്ടിങിനായി ജോർദാനിൽ എത്തിയത്. സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങൾ ഷൂട്ട് ചെയ്യാനാണ് സംഘം ജോർദാൻ മരുഭൂമിയിൽ എത്തിയത്. എന്നാൽ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ കോവിഡ് 19 പടർന്നുപിടിക്കുകയും ഷൂട്ടിങ് നിർത്തിവെക്കേണ്ടി വരികയുമായിരുന്നു.

കോറോണ പ്രതിസന്ധിക്കിടയിലും സംഘം പ്രത്യേക അനുമതി തേടി ഷൂട്ടിങ് തുടരുകയായിരുന്നു. എന്നാൽ ജോർദാനിൽ കർഫ്യൂ പ്രഖ്യാപിച്ചതോടെ ഷൂട്ടിങ് നിർത്തേണ്ടതായി വന്നു. അപ്പോഴെക്കും ഇന്ത്യയിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ സംഘത്തിന് നാട്ടിലേക്ക് മടങ്ങാനാവാത്ത അവസ്ഥയായി.

Advertisement