മലയാളികൾക്കും പ്രിയങ്കരിയായ ബോളുവൂഡ് താരസുന്ദരിയാണ് ഇല്യാന ഡിക്രൂസ്. ഇപ്പോഴിതാ സിനിമ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെപ്പറ്റി തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം.
സിനിമ അവസരം ലഭിക്കാൻ ചിലർ കിടക്ക പങ്കിടാൻ ക്ഷണിക്കും, ചിലർ അതിന് തയ്യാറാവുകയും ചെയ്യും. എന്നാൽ അഞ്ച് ദിവസത്തിന് ശേഷം അതേ നടി അവസരത്തിനായി നിർമ്മാതാവിനെ സമീപിക്കുമ്പോൾ അവളെ കണ്ടതായി പോലും അവർ നടിക്കില്ല.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇല്യാന ഇക്കാര്യം പറഞ്ഞത്. കാസ്റ്റിംഗ് കൗച്ചിനെപ്പറ്റി തുറന്ന് സംസാരിക്കുന്ന നടിമാർക്ക് പിന്നീട് സിനിമയിൽ അവസരം കുറയും. സഹകരിച്ചാലും, പ്രതികരിച്ചാലും ബോളിവുഡിൽ നടിമാർക്ക് പിടിച്ച് നിൽക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.
കുറച്ച് കാലം മുൻപ് സൗത്തിൽ നിന്ന് ഒരു ജൂനിയർ ആർട്ടിസ്റ്റിനോട് ബോളിവുഡിലെ ഒരു പ്രമുഖ നിർമ്മാതാവ് വളരെ മോശമായി പെരുമാറി. പരിഭ്രമിച്ചെത്തിയ പെൺകുട്ടി എന്നോട് എന്ത് ചെയ്യണമെന്ന് ചോദിച്ചു.
എന്നാൽ ഇതിൽ എനിക്ക് ഒന്നും പറയാനില്ലെന്നും ഇതിൽ നിന്റെ അഭിപ്രായമാണ് വലുതെന്നും, ആർക്കും നിന്നെ നിർബന്ധിക്കാനാകില്ലെന്നുമായിരുന്നു എന്റെ മറുപടിയെന്നുംഇല്യാന പറഞ്ഞു.
പല നിർമ്മാതാക്കളുടെയും പെരുമാറ്റം ഇങ്ങനെയാണ്. ഏത് തെരഞ്ഞടുക്കണമെന്നത് നിങ്ങൾക്ക് തീരുമാനിക്കാം. ഇത്തരത്തിൽ കാസ്റ്റിംഗ് കൗച്ചിനെതിരെ സ്ത്രീകൾ ശബ്ദിച്ച് തുടങ്ങിയതിനാൽ വലിയ രീതിയിൽ മാറ്റം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും അവർ പറഞ്ഞു.