മോഹൻലാലിന്റെയും ജയറാമിന്റെയും നായികയായി അഡ്വാൻസ് വാങ്ങിയ തന്റെ ആ റോളുകൾ മറ്റൊരു നടി തട്ടിയെടുത്തു; കാവേരിയുടെ വെളിപ്പെടുത്തൽ

239

മലയാള സിനിമയിലേക്ക് ഉദ്യാനപാലകൻ എന്ന മമ്മൂട്ടി ചിത്രത്തിലുടെ നായികയായെത്തി, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം അവർണ്ണ അഭിനയം കാഴ്ചവയ്ക്കുകയും ചെയ്ത താരമാണ് കാവേരി.

തെന്നിന്ത്യയിൽ ശ്രദ്ധിക്കപ്പെട്ട ക്‌സാവേരി മലയാള സിനിമയിൽ നിന്നും തഴയപ്പെട്ടതിനെക്കുറിച്ചു ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിട്ടുണ്ട്.

Advertisements

നടി ദിവ്യ ഉണ്ണിക്കുവേണ്ടി തന്റെ അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നാണ് കാവേരി പറയുന്നത്. മലയാളത്തിൽ ഹിറ്റായ പല സിനിമകളിലും തന്നെ നായികയായി വിളിക്കുകയും അഡ്വാൻസ് വരെ നൽകിയ ശേഷം തന്നെ മാറ്റുകയും ആയിരുന്നുവെന്നു കാവേരി പറയുന്നു.

അത്തരം ഒരു ചിത്രമാണ് രാജസേനൻ ജയറാമിനെ നായകനാക്കി ഒരുക്കിയ കഥാനായകൻ. ഈ ചിത്രത്തിൽ അഡ്വാൻസ് വാങ്ങി അഭിനയിക്കുവാൻ ചെന്നപ്പോൾ റോൾ ദിവ്യ ഉണ്ണിക്ക്. അന്ന് താൻ കുറെ കരഞ്ഞുവെന്നും താരം പറയുന്നു.

കൂടാതെ മോഹൻലാൽ നായകനായ വർണപകിട്ടിലും ഇത് സംഭവിച്ചു. അഡ്വാൻസ് ലഭിച്ചു. ഷൂട്ടിംഗിന് തൊട്ടുമുമ്പ് അറിഞ്ഞു ആ വേഷവും ദിവ്യ ഉണ്ണിക്കാണെന്ന്. പിന്നീട് ലാൽ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കിലേക്ക് തിരഞ്ഞെടുത്തു. അഡ്വാൻസ് വാങ്ങിക്കുന്നതിന് തൊട്ടുമുമ്ബ് കാവ്യ മാധവനെന്ന പുതിയ കുട്ടി നായികയാകുന്നുവെന്ന്.

ആ ചിത്രത്തിൽ ആരാണ് ഒതുക്കിയതെന്ന് അറിയില്ല. പിന്നെ സഹനടിയുടെ ലേബലിലേക്ക് ഒതുങ്ങിയെന്നും’ കാവേരി പറഞ്ഞു

Advertisement