ഫഹദ് ഫാസിൽ നായകനായ ലാൽ ജോസ് ചിത്രം ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് അനുശ്രീ. കഴിഞ്ഞ ദിവസം അനുശ്രീ തന്റെ സഹോദരനൊപ്പമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
എന്നാൽ ചില ആളുകൾ അതിൽ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തു. ഇവർക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. അനുശ്രീയെ കല്യാണം കഴിപ്പിച്ച് വിടണം എന്നായിരുന്നു മറ്റ് ചിലർ പോസ്റ്റിൽ കമന്റ് ചെയ്തത്.
എന്നാൽ ഇവർക്കും വായടപ്പിക്കുന്ന മറുപടിയാണ് താരം നൽകിയത്. നിങ്ങളുടെ ആരുടേയും വീട്ടിലല്ല ഞാൻ വന്നു നിൽക്കുന്നത്. എനിക്ക് കല്യാണം കഴിക്കണം എന്ന് തോന്നിയാൽ എന്റെ അച്ഛനും അമ്മയും ചേട്ടനുമൊക്കെ ചേർന്ന് അത് നടത്തും.
അതിന് നിങ്ങളാരും ബുദ്ധിമുട്ടേണ്ട. കല്യാണം കഴിച്ചാൽ പിന്നീട് ഡിവോഴ്‌സ് എന്നാണെന്നല്ലെ നിങ്ങൾ ഞങ്ങളോട് ചോദിക്കാറ്. നെഗറ്റീവ് കമന്റ് നൽകിയവരുടെ ഫോൺ നമ്പരുകൾ ഉണ്ടായിരുന്നെങ്കിൽ നേരിൽ വിളിച്ച് മറുപടി പറയുമായിരുന്നു എന്നും അതിന് സാഹചര്യമില്ലാത്തതുകൊണ്ടാണ് ലൈവിൽ വന്നതെന്നും അനുശ്രീ പറഞ്ഞു.
താൻ ഓവർ ആക്ടിങ് ആണ് സിനിമയിലും ജീവിതത്തിലും എന്ന് പറഞ്ഞയാളോട് അതുകൊണ്ടായിരിക്കും താൻ എട്ട് വർഷം അഭിനയ രംഗത്ത് പിടിച്ച് നിന്നത് എന്നും ജീവിതത്തിൽ ഓവർ ആക്ടിങ് ആണെന്ന് പറയാൻ നിങ്ങൾക്കെന്നെ നേരിൽ കണ്ട് പരിചയമൊന്നും ഇല്ലല്ലോ എന്നും അവർ പറയുന്നു.
അതേ സമയം ലോക്ക്ഡൗൺ വിശേഷങ്ങളും ലോക്ക്ഡൗൺ സ്‌പെഷ്യൽ ഫോട്ടോഷൂട്ടുമൊക്കെ ആരാധകരുമായി അനുശ്രീ നിരന്തരം പങ്കുവെക്കാറുമുണ്ട്. ഏറ്റവുമവസാനം നാട്ടിലെ പ്രകൃതിരമണീയമായ സ്ഥലത്ത് കുട്ടിപ്പട്ടാളവുമൊത്ത് എത്തിയ വിശേഷമാണ് അനുശ്രീ പങ്കുവെച്ചിരിക്കുന്നത്.
പടയാളികൾക്കൊപ്പം കൈ നിറയെ പൂക്കളുമായി കല്ലടയാറിൻ തീരത്ത് എന്ന തലക്കെട്ടോടെയാണ് അനുശ്രീ തൻറെ പുതിയ വിശേഷങ്ങളെല്ലാം പങ്കുവെച്ചിരിക്കുന്നത്.കല്ലടയാറ് താരത്തിന്റെ വീട്ടിനടുത്താണ്. സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെയായ കുട്ടികളുമായി അനുശ്രീ ഇവിടെ എത്തിയിരിക്കുന്നത്