സുജാത മോഹൻ എന്ന ഗായിക സുജാത മലയാളത്തിന്റെ വാനമ്പാടി ചിത്രയെപോലെ തന്നെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ്. അമ്മയ്ക്ക് പിന്നാലെ സുജാതയുടെ മകൾ ശ്വേതയും സിനിമാ പിന്നണി ഗാനരംഗത്ത് ശ്രദ്ധേയയാണ്.
ശ്വേതയ്ക്കും ഭർത്താവ് അശ്വിനും ഒരു പെൺകുഞ്ഞ് പിറന്നത് 2017 ഡിസംബറിലാണ്, ശ്രേഷ്ഠയെന്നാണ് കുഞ്ഞിന്റെ പേര്. സുജാതയ്ക്കും അമ്മ ശ്വേതയ്ക്കു മൊപ്പമുളള കുഞ്ഞിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. ഇപ്പോൾ ലോക്ഡൗണിൽ കുഞ്ഞിനൊപ്പം ഏറെ സമയം ചിലവഴിക്കാൻ പറ്റുന്ന സന്തോഷത്തിലാണ് സുജാതയും മകൾ ശ്വേതയും.
ചെന്നൈയിലെ വീട്ടിലാണ് കുടുംബസമേതം ഇവർ താമസിക്കുന്നത്. ചെന്നൈയിൽ അണ്ണാ നഗറിലെ ആ മൂന്നു നില വീട്ടിൽ ലോക്ക് ഡൌൺ ആയതിനുശേഷം ഏറെ ആഘോഷിക്കുന്നത് ശ്രേഷ്ഠ തന്നെയാണ്. എപ്പോഴും തിരക്കിൽ മാത്രം കണ്ടിട്ടുള്ള അമ്മയും അമ്മൂമ്മയും തനിക്കൊപ്പം കളിക്കാൻ ഉണ്ടെന്നതാണ് ശ്രേഷ്ഠയുടെ ഏറ്റവും വലിയ സന്തോഷം.
കോവിഡ് ഹോട്ട്‌സ്‌പോട്ടാണ് ചെന്നൈ എന്ന വിഷമം ഒഴിച്ചുനിർത്തിയാൽ കുടുംബത്തോടൊപ്പം അടുത്തകാലത്തൊന്നും ഇത്രയും സമയം ചിലവിടാൻ ശ്വേതയ്ക്കും സുജാതയ്ക്കും അവസരം കിട്ടിയിട്ടില്ല മാതൃദിന ത്തോടനുബന്ധിച്ച് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ സുജാത പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമായി മാറിയിരിക്കയാണ്.
മകൾ ശ്വേതയായിരുന്നു സുജാതയെ ഇന്റർവ്യൂ ചെയ്തത്. അഭിമുഖത്തിൽ അമ്മയ്ക്ക് ഇഷ്ടം മകളെയാണോ അതോ കൊച്ചുമകൾ ശ്രേഷ്ടയെ ആണോ എന്നായിരുന്നു ശ്വേത സുജാതയോട് ചോദിച്ചത്. ചോദ്യം കേട്ട് ആദ്യം കണ്ണു മിഴിച്ചെങ്കിലും പിന്നെ ചിരിച്ചുകൊണ്ടാണ് സുജാത മറുപടി നൽകിയത്.
ഇത് കുഴയ്ക്കുന്ന ചോദ്യമാണെന്ന് സുജാത ശ്വേതയോട് പറഞ്ഞു. താൻ സത്യം പറയുമെന്ന് ശ്വേതയുടെ മുഖത്ത് നോക്കി സുജാത പറഞ്ഞപ്പോൾ തീർച്ചയായും അമ്മയ്ക്ക് കൊച്ചുമോളെയാണ് ഇഷ്ടമെന്ന് തനിക്കറിയാം എന്ന് ശ്വേത പറഞ്ഞു.ഞങ്ങളുടെ വീട്ടിൽ ഇപ്പോൾ ഒരു കുഞ്ഞു മജീഷ്യനുണ്ട്.
അവളെയാണ് എനിക്കേറ്റവുമിഷ്ടം. അവളാണ് ഇപ്പോൾ എന്റെ ലോകം. പക്ഷേ ആ മജീഷ്യനെ നൽകിയത് ശ്വേതയാണല്ലോ അപ്പോൾ അവളോടും ഒരുപാട് സ്‌നേഹം, സുജാത പറഞ്ഞു. ലോക് ഡൗൺ ആയതിനാൽ ഒരുപാട് നാളുകൾക്ക് ശേഷം അമ്മയെയും അമ്മമ്മയെയും അടുത്തു കിട്ടിയതിന്റെ സന്തോഷത്തിലാണ് ശ്രേഷ്ഠക്കുട്ടിയെന്ന് സുജാത മുൻപ് തുറന്നുപറഞ്ഞിരുന്നു.