നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ കുടുംബം മലയാളത്തിലെ സിനിമാ കുടുംബമെന്നു തന്നെ പറയാവുന്ന ഒന്നാണ്. ശ്രീനിവാസനെ കൂടെ അദ്ദേഹത്തിന്റെ രണ്ടു മക്കളും സിനിമയിൽ തിളങ്ങുകയാണ്.
ശ്രീനിവാസന് പിന്നാലെയായി സിനിമയിലേക്കെത്തിയവരാണ് വിനീത് ശേരീനിവാസനും ധ്യാൻ ശ്രീനിവാസനും. പാട്ടും അഭിനയവും മാത്രമല്ല സംവിധാനവും നിർമ്മാണവുമൊക്കെയായി സകലകലവല്ലഭവനാണ് താനെന്ന് തെളിയിച്ചായിരുന്നു വിനീത് മുന്നേറിയത്. വിനീത് ശ്രീനിവാസന്റെ തിരയെന്ന ചിത്രത്തിലൂടെയായിരുന്നു ധ്യാൻ തുടക്കം കുറിച്ചത്.
അഭിനയം മാത്രമല്ല സംവിധാനത്തിലും പുലിയാണ് താനെന്ന് തെളിയിച്ചാണ് അദ്ദേഹവും മുന്നേറുന്നത്. സിനിമാവിശേഷങ്ങളെക്കുറിച്ച് മാത്രമല്ല വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും ഇവർ തുറന്നുപറയാറുണ്ട്.
സിനിമയിൽ സജീവമായിരിക്കുന്ന സമയത്താണ് വിനീത് ശ്രീനിവാസൻ വിവാഹിതനായത്. 15 വർഷമായുളള പ്രണയത്തിനൊടുവിലാണ് തന്റെ ജൂനിയറായ പയ്യന്നൂർ സ്വദേശിനി ദിവ്യയെ താരം വിവാഹം ചെയ്യ്തത്. പിന്നീട് 2017ൽ ഇവർക്ക് ഒരു മകൻ ജനിച്ചു.
വിഹാൻ ദിവ്യ വിനീത് എന്നാണ് കുഞ്ഞിന്റെ പേര്. വിഹാന് രണ്ട് വയസ്സ് കഴിയുമ്പോഴാണ് താരത്തിന് മകൾ ജനിച്ചത്. ഇപ്പോൾ തന്റെ രണ്ടു മക്കൾക്കുമൊപ്പമുളള ചിത്രം താരം പങ്കുവച്ചിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ വിനീത് പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണ് ധ്യാൻ പങ്കുവെക്കാറുള്ളത്. തനിക്ക് മകൾ ജനിച്ചതിന്റെ വിശേഷങ്ങളോ ചിത്രങ്ങളോ ഒന്നും ധ്യാൻ പങ്കുവയ്ച്ചിട്ടില്ല. ധ്യാൻ ശ്രീനിവാസന്റെ മകളായ ആരാധ്യയുടെ പിറന്നാളാഘോഷത്തിനിടയിലെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഒന്നാം പിറന്നാളാഘോഷിച്ച ആരാധ്യയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. ഭാര്യയുടെയോ മകളുടെയോ ചിത്രങ്ങളൊന്നും പുറത്തുവിടാറില്ല ധ്യാൻ. അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊപ്പമുള്ള ആരാധ്യയുടെ ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
കേക്കിനരികിൽ അതീവ സന്തോഷത്തോടെ ചിരിച്ച് നിൽക്കുന്ന ആരാധ്യയുടെ ഫോട്ടോ ഇതിനകം തന്നെ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇതാദ്യമായാണ് ഈ താരപുത്രിയുടെ ഫോട്ടോ പുറത്തുവരുന്നത്.
അച്ഛനും മക്കളും ഒരുമിച്ചുള്ള സിനിമ എന്നാണെന്ന് ആരാധകർ ചോദിച്ചു തുടങ്ങിയിട്ട് കുറച്ചായി. ഇതേക്കുറിച്ച് അച്ഛനോ മക്കളോ കൃത്യമായ മറുപടി നൽകിയിരുന്നില്ല. ഹൃദയത്തിന്റെ തിരക്കിലാണ് വിനീത്. ധ്യാനാവട്ടെ ഏജന്റ് സായി ശ്രീനിവാസ ആത്രേയയുടെ മലയാളം റീമേക്കിലാണ് അഭിനയിച്ചിരുന്നത്.
ലോക് ഡൗണായതോടെ ഷൂട്ടിംഗ് നിർത്തിവെച്ച് വീട്ടിൽ കഴിയുകയാണ് ഇവർ. ലവ് ആക്ഷൻ ഡ്രാമയുടെ വർക്ക് നടക്കുന്നതിനിടയിലായിരുന്നു ധ്യാനും അർപിതയും വിവാഹിതരായത്. 2017ലായിരുന്നു ഇവരുടെ വിവാഹം.
സിനിമ എഴുത്തിത്തുടങ്ങിയപ്പോഴായിരുന്നു വിവാഹമെന്നും ഷൂട്ടിംഗ് സമയത്താണ് മകൾ ജനിച്ചതെന്നുമായിരുന്നു ധ്യാൻ പറഞ്ഞത്. ആരാധ്യ സൂസനെനന്നാണ് മോൾക്ക് പേര് നൽകിയതെന്നും മുൻപൊരു അഭിമുഖത്തിനിടയിൽ ധ്യാൻ പറഞ്ഞിരുന്നു.
അതേ സമയം മകളുടെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നപ്പോഴും എല്ലാവരും തിരക്കിയത് ധ്യാനും അർപ്പിതയും എവിടെയെന്നായിരുന്നു. അപ്പൂപ്പനും അമ്മൂമ്മയ്ക്കൊപ്പമായാണോ കൊച്ചുമകളുടെ ആഘോഷമെന്നായിരുന്നു ആരാധകരുടെ ചോദ്യം.