ദിലീപിനൊപ്പം സിനിമയിൽ അഭിനയിക്കുമോ: പൃഥ്വിരാജിന്റെ കിടിലൻ മറുപടി ഇങ്ങനെ

3243

മലയാളത്തിലെ ജനപ്രിയ നായകനാണ് നടൻ ദിലീപ്. അതേ പോലെ തന്നെ മലയാള സിനിമയിലെ യുവ സൂപ്പർ താരവും ഒപ്പം സൂപ്പർ സംവിധായകനുമാണ് നടൻ പൃഥിരാജ്. ഇരുവരും ഒരുമിച്ച് ഇതുവരേയും സിനിമകളിൽ അഭിനയിച്ചിട്ടില്ലെന്ന് തന്നെ പറയാം.

എന്നാൽ പൃഥിരാജിന്റെ സഹോദരൻ ഇന്ദ്രജിത്തുമൊന്നിച്ച് നിരവധി സിനിമകളിൽ ദിലീപ് അഭിനയിച്ചിട്ടുണ്ട്.
നേരത്തെ കൊച്ചിയിൽ നടിയുമായുണ്ടായ വിഷയത്തിൽ പെട്ട ദിലീപിനെ തിരിച്ചെടുത്ത താരസംഘടനയായ അമ്മയുടെ നടപടിയിൽ പ്രതിഷേധിച്ച് നാല് നടിമാർ രാജിവച്ചതോടെ വിവാദങ്ങളായ പല സംഭവങ്ങളും വീണ്ടും ചർച്ചയായിരിന്നു.

Advertisements

നടിയുടെ കേസിൽ പ്രതിസ്ഥാനത്ത് ഇപ്പോഴും നിൽക്കുന്ന വ്യക്തിയെ തിരിച്ചെടുത്തിനെതിരെ അമ്മ നേതൃത്വത്തിനെതിരെ പല കോണിൽ നിന്നും പ്രതിഷേധം ശക്തമായിരിന്നു. നടിയുടെ സംഭവത്തിൽ
തുടക്കംമുതൽ നടിക്കൊപ്പം നിന്ന യുവ നടൻ പൃഥ്വിരാജും പ്രതികരണവുമായി രംഗത്ത് എത്തിയിരിരുന്നു.

ദി വീക്ക് വാരികക്ക് നൽകിയ അഭിമുഖത്തിൽ താൻ രാജിവെച്ചവർക്കൊപ്പമാണെന്നും തന്റെ നിലപാട് പറയേണ്ട സമയത്ത് പറയുമെന്നുമാണ് പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നത്. റിമയും മറ്റു മൂന്ന് നടിമാരും അമ്മയിൽ നിന്നും രാജി വെക്കാനുണ്ടായ സാഹചര്യം എനിക്ക് ശരിക്കും മനസ്സിലാകും. ധീരമായ നിലപാടിന്റെ പേരിൽ ഞാൻ അവരെ അഭിനന്ദിക്കുകയാണ്.

അവർക്കൊപ്പമാണ് ഞാനും. ഈ തീരുമാനത്തിന്റെ പേരിൽ അവരെ വിമർശിക്കുന്നവരുണ്ടാവും. എങ്കിലും, ശരിയും തെറ്റും വ്യക്തിഗതമാണെന്നതാണ് എന്റെ നിലപാടെന്നുമായിരുന്നു പൃഥ്വിരാജ് അന്ന് പറഞ്ഞത്.
അഭിമുഖത്തിൽ നിരവധി വിവാദ വിഷയങ്ങളിൽ താരം പ്രതികരിച്ചിരുന്നു.

അക്കുട്ടത്തിൽ ദിലീപിനൊപ്പം ഇനി എന്നെങ്കിലും അഭിനയിക്കുമോ എന്ന ചോദ്യത്തിനും പൃഥ്വിരാജ് മറുപടി നൽകി, ദിലീപേട്ടനൊപ്പം സിനിമ ചെയ്യാനുള്ള ഒരു ഓഫറും ഇതുവരേയും തനിക്ക് ലഭിച്ചിട്ടില്ല.

അങ്ങനെയൊരു സാഹചര്യം ഉണ്ടാവുകയാണെങ്കിൽ അപ്പോൾ അതിനെക്കുറിച്ച് ആലോചിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു. ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കിയതിന് പിന്നിൽ തന്റെ അഭിപ്രായം മാത്രമല്ല, അമ്മയിലെ മുഴുവൻ അംഗങ്ങളും കൂടി ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു അതെന്നും താരം കൂട്ടിച്ചേർത്തു.

Advertisement