മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ നായികയായി തന്മാത്ര എന്ന ചിത്രത്തിലെ ഉത്തമയായ വീട്ടമ്മയുടെ വേഷത്തിലാണ് മീര വാസുദേവ് എന്ന താരത്തെ മലയാളികൾക്ക് പരിചയം. ഇപ്പോ വലിയൊരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ് മീര.
ചക്കരമാവിൻ കൊമ്പത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു തിരിച്ചു വരവ്. നേരത്തെ മലയാളത്തിൽ ഒരുപിടി ചിത്രങ്ങളിൽ അഭിനയിച്ച മീര ചില അന്യഭാഷ സിനിമകളിലും അഭിനയിച്ചിരുന്നു.
മീര അഭിനയിച്ച സിനിമകളിൽ ഒന്നായ റൂൾസ് പ്യാർ കാ സൂപ്പർ ഹിറ്റ് ഫോർമുല എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ മിലിന്ദ് സോമനൊപ്പമുള്ള ലിപ് ലോക്ക് രംഗങ്ങൾ അക്കാലത്ത് ഏറെ ചർച്ചയായിരുന്നു.
ഈ സിനിമയിൽ അഭിനയിച്ചപ്പോൾ അദ്ദേഹത്തിന്റെ ആരാധികമാർ തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്ന് ആണ് മീര പറയുന്നത്. മൈനസ് 23 ഡിഗ്രി തണുപ്പിലായിരുന്നു ആ ലിപ്ലോക്ക് ചിത്രീകരണം. ആ സമയത്ത് ചുണ്ടുകൾ മരവിച്ച നിലയിലായിരുന്നു.
താൻ പരിഭ്രാന്തയാകുന്നത് കണ്ട് മിലിന്ദിന് കാര്യം മനസ്സിലായി. ഉടൻ അദ്ദേഹം ഒരു ചൂടു കോഫി തന്നു. അത് കുടിച്ച ശേഷമാണ് ആ രംഗം ചിത്രീകരിക്കാനായത് എന്ന് മീര പറയുന്നു.
അതേ സമയം തന്മാത്രയിൽ നടിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു എങ്കിലും പിന്നീട് അത്തരം ശക്തമായ വേഷങ്ങൾ മീരയ്ക്ക് ലഭിച്ചില്ല. മുംബൈയിലെ പരസ്യ ലോകത്തു നിന്നും ആണ് മീര സിനിമയിൽ എത്തുന്നത്. തന്മാത്രയ്ക്ക് ശേഷം എന്തുകൊണ്ടാണ് അത്രയും ശക്തമായ കഥാപാത്രങ്ങൾ തന്നെ തേടി വരാത്തത് എന്നും താരം വ്യക്തമാക്കി.
തന്മാത്രയ്ക്ക് ശേഷം ഒരുപാട് ഓഫറുകൾ വന്നിരുന്നു. പക്ഷേ എന്റെ പ്രധാന പ്രശ്‌നം ഭാഷയായിരുന്നു. അങ്ങനെയാണ് ഒരു മാനേജറെ കണ്ടെത്തുന്നത്. അതായിരുന്നു ജീവിതത്തിലെ തെറ്റായ ചോയിസ്. അയാളുടെ വ്യക്തി താൽപര്യങ്ങൾക്കായി എന്റെ പ്രൊഫഷൻ ഉപയോഗിച്ചു. അഭിനയിച്ച പല ചിത്രങ്ങളുടെയും കഥ ഞാൻ കേട്ടിട്ടു പോലുമില്ല. അയാളെ വിശ്വസിച്ച് ഡേറ്റ് നൽകിയ സിനിമകളൊക്കെ പരാജയമായിരുന്നു. മികച്ച സംവിധായകർ പലരും എന്നെ അഭിനയിപ്പിക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്. അതെല്ലാം ഈ വ്യക്തി പല കാരണങ്ങൾ പറഞ്ഞ് മുടക്കി.
പകരം അയാൾക്ക് താൽപര്യമുള്ള നടിമാർക്ക് അവസരം നൽകി. ഞാൻ മുംബയിൽ ആയിരുന്നതുകൊണ്ട് അതൈാന്നും അറിഞ്ഞതേയില്ലെന്നും ഒരു മാഗസിന് നൽകിയ അഭിമുഖഖത്തിൽ മീര വാസുദേവ് വ്യക്തമാക്കി