കുടുംബപ്രേക്ഷകർക്ക് ഇടയിൽ ടെലിവിഷൻ പരമ്പരകളിലൂടെ പരിചിതയായ നടി എലീന പടിക്കൽ ബിഗ് ബോസ് ഷോയിലൂടെയാണ് ജനപ്രീതി നേടിയത്. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് സീസൺ രണ്ടിൽ മത്സരാർത്ഥിയായിരുന്നു എലീന.
കോവിഡ് വ്യാപനത്തിന് എതിരായ ഈ ലോക് ഡൗൺ സമയത്ത് വീട് ബിഗ് ബോസ് പോലെയാണെന്നാണ് താരത്തിന്റെ അഭിപ്രായം. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിനിടയിലാണ് എലീന വിശേഷങ്ങൾ പങ്കുവെച്ചത്.
പല തരത്തിലുള്ള ടാസ്‌കുകൾ ബിഗ് ബോസ് ഷോയിൽ മത്സരാർത്ഥികൾക്ക് നൽകിയിരുന്നു. പലപ്പോഴും എലീനയുടെ പ്രവർത്തികൾ വിമർശനത്തിനു ഇടയാക്കി. കോടതിയിൽ വാദം നടക്കുന്നതിനിടയിൽ തുപ്പിയിരുന്നു എലീന.
കോർട് ടാസ്‌ക്കിൽ സംഭവിച്ചതിനെക്കുറിച്ച് തുറന്നു പറയുകയാണ് താരം. ആ കാര്യത്തെക്കുറിച്ച് കുറ്റബോധം തോന്നിയിരുന്നു. ആ സമയത്ത് അറിയാതെ സംഭവിച്ചതാണ്. എല്ലാവരും. എല്ലാം പറഞ്ഞ് പ്ലാൻ ചെയ്തായിരുന്നു കോർട്ട് റൂമിലേക്ക് എത്തിയത്.
അവിടെയെത്തിയപ്പോൾ എല്ലാവരും കാലുമാറുകയായിരുന്നു. അങ്ങനെയാണ് അത് സംഭവിച്ചത്. ചെയ്യാൻ പാടില്ലായിരുന്നു അതെന്നും എലീന പറഞ്ഞു. ലാലേട്ടൻ വന്ന് ഷോ അവസാനിപ്പക്കുകയാണെന്ന് പറഞ്ഞപ്പോൾ ബ്ലാങ്കായിപ്പോയിരുന്നു. എല്ലാവരുമായും നല്ല അടുപ്പമായിരുന്നു. കൊവിഡ് 19 നെക്കുറിച്ചോ പുറത്തെ അവസ്ഥയെക്കുറിച്ചോ അറിയില്ലായിരുന്നു. ഫുക്രുവുമായി അടുത്ത സൗഹൃമുണ്ട്. അവൻ എന്റെ ട്വിൻ ആയി തോന്നാറുണ്ടെന്നും താരം പങ്കുവച്ചു.
അതേ സമയം കൊറോണ ഭീതിയെ തുടർന്ന് രാജ്യം ലോക്ഡൗണിലായതോടെ യാത്രകൾ പോകാനാവാത്ത വിഷമത്തിലാണ് ഇപ്പോൾ എലീന പടിക്കൽ. ബിഗ് ബോസിന് ശേഷം സുഹൃത്തുക്കളെല്ലാം ചേർന്ന് കുറേ യാത്രകൾ പ്ലാൻ ചെയ്തിരുന്നെന്നും അതെല്ലാം ഒഴിവാക്കേണ്ടി വന്നെന്നും താരം പറയുന്നു.
ഭീതിയെല്ലാം കെട്ടടങ്ങിയിട്ടു വേണം യാത്രകളിലേക്ക് കടക്കാനെന്നും എലീന പറയുന്നു. ബോറടിക്കുമ്പോൾ ഒരു യാത്ര പോയാൽ ഫ്രഷ്നസ്സ് കിട്ടും. ശരീരത്തിനും മനസ്സിനും ഉന്മേഷവും സന്തോഷവും നൽകാൻ യാത്രയോളം മറ്റൊരു മരുന്നില്ല. ലോക്ഡൗണിൽ ഇളവ് വരുത്തിയാലും യാത്രകൾക്കു പല നിർദേശങ്ങളും പാലിക്കേണ്ടതായി വരും. മിക്ക ടൂറിസ്റ്റ് ഇടങ്ങളും ഉടനെ തുറക്കാനും സാദ്ധ്യതയില്ല. അതുകൊണ്ടുതന്നെ പല യാത്രാ പ്ലാനും പദ്ധതികളുമൊക്കെ നടക്കുമോ എന്നതാണ് ഇപ്പോഴത്തെ ആശങ്ക.’
‘എനിക്കേറ്റവും പോകുവാൻ ഇഷ്ടമുള്ള ഇടമാണ് ബെൽജിയത്തിലെ ടുമാറോലാൻഡ്. എന്നെ ഒറ്റയ്ക്ക് ദൂരയാത്രകൾക്കു വിടാൻ അപ്പനും അമ്മയ്ക്കും താത്പര്യമില്ല. വിവാഹശേഷം പോയാൽ കുഴപ്പമില്ലല്ലോ, അതുകൊണ്ട് വിവാഹം കഴിഞ്ഞ് ഹണിമൂൺ അവിടെ പ്ലാൻ ചെയ്യണം എന്നും എലീന പറഞ്ഞു.