മമ്മൂട്ടിയുടെ ആ ചിത്രം നാഷണൽ അവാർഡിന് അയയ്ക്കുന്നുവെന്ന് പറഞ്ഞപ്പോൾ എനിക്ക് ലജ്ജ തോന്നി: തുറന്ന് പറഞ്ഞ് ഡെന്നിസ് ജോസഫ്

26

നിരവധി സൂപ്പർ ഹിറ്റ് മലയാളസിനിമകൾക്ക് തിരക്കഥ രചിച്ച കലാകാരനാണ് ഡെന്നിസ് ജോസഫ്. മലയാളത്തിൽ അദ്ദേഹം ചില സിനിമകൾ സംവിധാനവും ചെയ്തിട്ടുണ്ട്. മമ്മൂട്ടിയെ നായകനാക്കി അഥർവ്വം, മനു അങ്കിൾ എന്നീ സിനിമകളും മോഹൻലാലിനെ നായകനാക്കി അപ്പു എന്ന സിനിമയും ഡെന്നിസ് ജോസഫ് സംവിധാനം ചെയ്തതാണ്.

അതേ സമയം തന്റെ കരിയറിൽ വലിയ ഹിറ്റായി മാറിയ മനു അങ്കിൾ എന്ന ചിത്രം നാഷണൽ അവാർഡിന് അയയ്ക്കാൻ ചിത്രത്തിന്റെ നിർമ്മാതാക്കൾ തീരുമാനിച്ചപ്പോൾ തനിക്ക് ലജ്ജ തോന്നിയെന്നാണ് ഡെന്നിസ് ജോസഫ് ഇപ്പോൾ പറയുന്നത്.

Advertisements

അതിനേക്കുറിച്ചുള്ള ഡെന്നിസ് ജോസഫിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ:

മനു അങ്കിളിന്റെ നിർമ്മാതാവായ ജൂബിലി ജോയി ഒരു ദിവസം ഒരു ആപ്ലിക്കേഷൻ ഫോമുമായി എന്റെ ആടുത്ത് വന്നു പറഞ്ഞു നീ ഇതിലൊന്ന് സൈൻ ചെയ്‌തെ എന്ന് ഞാൻ കാര്യം അന്വേഷിച്ചു. അപ്പോൾ ജോയ് പറഞ്ഞു.

മനു അങ്കിൾ എന്ന ചിത്രം നാഷണൽ അവാർഡിന് അയക്കാൻ വേണ്ടിയാണെന്ന്, മികച്ച കുട്ടികളുടെ ചിത്രം എന്ന കാറ്റഗറിയിൽ, അത് കേട്ടപ്പോൾ എനിക്ക് ലജ്ജയാണ് തോന്നിയത്. ഞാൻ പെട്ടെന്ന് ജോയിയോട് ചോദിച്ചു കുട്ടികളുടെ ചിത്രം എന്നാൽ ബാലിശമായ ഫിലിം എന്നാണോ അർത്ഥമാക്കുന്നത്?.

കാരണം മുൻപ് ഇതേ അവാർഡ് സത്യജിത് റേയ്ക്ക് കിട്ടിയിട്ടുണ്ട്, പിന്നീട് ജിജോ പുന്നൂസിന് കിട്ടിയിട്ടുണ്ട് കുട്ടിച്ചാത്തൻ ഫിലിമിനു, പിന്നീട് അരവിന്ദന്റെ കുമ്മാട്ടിക്ക് കിട്ടിയിട്ടുണ്ട്. ഇത്തരം പ്രശസ്തമായ സിനിമയ്ക്കും പ്രശസ്തമായ സംവിധായകർക്കും കിട്ടിയിട്ടുള്ള അവാർഡാണത്.

അത് അത്ര നിസാര കാര്യമല്ലെന്ന് ജോയിയെ അറിയിച്ചു. പക്ഷെ ജോയി എന്നെ നിർബന്ധിച്ചു സൈൻ ച്ചെയ്യിപ്പിച്ച് അവാർഡിന് അയപ്പിച്ചു. എന്നെ സംബന്ധിച്ച് ഒരു നാഷണൽ അവാർഡ് ലെവലിലുള്ള ഒരു അവാർഡ് കമ്മിറ്റി കണ്ടിട്ട് അവാർഡ് കിട്ടാനുള്ള സിനിമയാണ് മനു അങ്കിൾ എന്ന് എനിക്ക് തോന്നിയില്ല.

ആ സമയത്ത് ഈ കാര്യം ആരോടേലും പറയാൻ എനിക്ക് ലജ്ജ തോന്നി. പക്ഷെ ആ സിനിമ പരിഗണിച്ചു. ആ വർഷത്തെ മികച്ച കുട്ടികൾക്കുള്ള ചിത്രമായി മനു അങ്കിൾ തെരഞ്ഞെടുത്തു. എന്നെ സംബന്ധിച്ച് അതൊരു അത്ഭുതമായിരുന്നുവെന്നും ഡെന്നിസ് ജോസഫ് പറയുന്നു.

ഡെന്നിസ് ജോസഫ് സഫാരി ടിവിയിലെ ‘ചരിത്രം എന്നിലൂടെ’ എന്ന പ്രോഗ്രാമിൽ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്

Advertisement