കാരിരുമ്പിന്റെ കരുത്തുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളത്തിൽ പേരെടുത്ത നടാണ് മുരളി. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പം മുരളി അഭിനയിച്ച സിനമകൾ എല്ലാം മികച്ചവതന്നെയായിരുന്നു. കഥാപാത്രത്തിന്റെ കാര്യത്തിലും സാമ്പത്തിക വിജയത്തിലും.
കിങ്ങിലെ വില്ലൻ റോളും അമരത്തിലെ വേഷവും മമ്മൂട്ടിക്ക് ഒപ്പം അഭിനയിക്കുമ്പോഴുള്ള മുരളിയുടെ റേയ്ഞ്ച് മനസിലാക്കിത്തരുന്നതാണ്. സഹ നടായി മാത്രമല്ല നായകനായും മലയാളത്തിൽ മുരളി തിളങ്ങിയ വേഷങ്ങൾ ഏറെയാണ്. മ്മൂട്ടിയും മോഹൻലാലുമായും ചേർന്ന് നിരവധി ഹിറ്റുകൾ ഒരുക്കിയിട്ടുള്ള മുരളി ഇരുവരുമായും നല്ല സൗഹൃദവുമായിരുന്നു.
എന്നാൽ ഇടയ്ക്ക് എപ്പോഴൊ മമ്മൂട്ടിയും മുരളിയും അകൽച്ചയിലായി. ഇപ്പോഴിതാ നടൻ മുരളിയെ പറ്റി മമ്മൂട്ടി ഇമോഷണലായി സംസാരിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ: ഞാൻ ആർക്കും മദ്യ സേവനം നടത്താത്ത വ്യക്തിയാണ്. ജീവിതത്തിൽ ആരെങ്കിലും കുടിച്ചതിന് ബില്ല് കൊടുത്തിട്ടുണ്ടെങ്കിൽ അത് മുരളി കുടിച്ചതിനായിരിക്കും. ഞാനും മുരളിയും സിനിമയിൽ അവതരിപ്പിയ്ക്കുന്ന കഥാപാത്രങ്ങൾക്ക് ഒരു ഇമോഷണൽ ലോക്കുണ്ട്.
സുഹൃത്തുക്കളാണെകിലും ശത്രുക്കളാണെങ്കിലും ആ ലോക്ക് ഉണ്ടാകാറുണ്ട്. ഇൻസ്പെക്ടർ ബൽറാം, അമരം തുടങ്ങിയ ചിത്രങ്ങളിൽ അത് കാണാൻ കഴിയും. എന്നാൽ ഒരു സുപ്രഭാതത്തിൽ മുരളിയ്ക്ക് ഞാൻ ശത്രുവായി.
പിന്നീട് അകന്നു പോയി . ഒരിക്കലും ആ കാരണം എന്താണെന്ന് എനിയ്ക്കറിയില്ല. ഞാൻ തെറ്റായിട്ട് ഒന്നും ചെയ്തിട്ടില്ല. പക്ഷെ എന്ത് കൊണ്ടാണ് ഞാൻ അദ്ദേഹത്തിന് ശത്രുവായി മാറിയതെന്ന് അറിയില്ല. ആ പരിഭവത്തിന് കാരണം പറയാതെയാണ് മുരളി യാത്രയായതെന്ന് ഇമോഷണലായി മമ്മൂട്ടി പറയുന്നു.