മലയാളസിനിമയുടെ അഭിനയ ചക്രവർത്തിയും താരരാജാവുമായി മാറിയ നടൻ മോഹൻലാലിന്റെയും ഭാര്യ സുചിത്രയുടെയുടെയും 33ാം വിവാഹവാർഷികമാണ് ഏപ്രിൽ 28 ന്. തിരുവനന്തപുരത്തെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ വെച്ച് 1988 ഏപ്രിൽ 28ന് ആയിരുന്നു ഇവരുടെ വിവാഹം.
സിനിമാകുടുംബത്തിൽ നിന്നു തന്നെയാണ് സുചിത്രയുടെയും വരവ്. പ്രശസ്ത തമിഴ് നടനും നിർമ്മാതാവായ കെ. ബാലാജിയുടെ മകളും സുരേഷ് ബാലാജിയുടെ സഹോദരിയുമാണ് സുചിത്ര. നിർമ്മാതാവായ കെ ബാലാജിയുടെ മകളാണ് സുചിത്ര. കുട്ടിക്കാലം മുതലേ തന്നെ സിനിമയെക്കുറിച്ചും താരങ്ങളെക്കുറിച്ചുമൊക്കെ അറിയാനുള്ള അവസരമുണ്ടായിരുന്നു.
സുചിത്രയുടെ ഇഷ്ടത്തെക്കുറിച്ച് ആദ്യം മനസ്സിലാക്കിയത് സഹോദരനായ സുരേഷ് ബാലാജിയായിരുന്നു. അദ്ദേഹം പ്രണയത്തിന് പച്ചക്കൊടി കാണിച്ചിരുന്നുവെങ്കിലും വിവാഹത്തിലേക്ക് എത്താൻ കടമ്പകളേറെയായിരുന്നു.
ജാതകം ചേരില്ലെന്ന കാരണത്താൽ ആദ്യം വേണ്ടെന്നു വച്ച കല്യാണാലോചന രണ്ടു വർഷങ്ങൾക്കു ശേഷം വീണ്ടും നിയോഗം പോലെ വീട്ടുകാർ നടത്തികൊടുക്കുകയായിരുന്നു. മോഹൻലാലിന്റെ സിനിമകൾ കണ്ട് കടുത്ത ആരാധികയായി മാറുകയായിരുന്നു സുചിത്ര. അതോടൊപ്പം സുചിത്ര അദ്ദേഹത്തിന് രഹസ്യമായി കത്തുകളും എഴുതിയിരുന്നു.
എന്നാൽ ഇരവരുടെയും നിശബദ് പ്രണയത്തെക്കുറിച്ച് സുഹൃത്തുക്കൾക്കെല്ലാം അറിവുണ്ടായിരുന്നു. മോഹൻലാലിനോടുള്ള സുചിത്രയുടെ പ്രണയം ആദ്യം മനസ്സിലാക്കിയിരുന്നത് സഹോദരനായ സുരേഷ് ബാലാജിയായിരുന്നു. എന്നാൽ ഈ പ്രണയത്തിന് സുരേഷ് ബാലാജി അനുകൂലിച്ചിരുന്നു എങ്കിലും ഇത് ഒരു വിവാഹത്തിലേക്ക് കടക്കാൻ നിരവധി കടമ്ബകൾ കടക്കേണ്ടി വന്നു ഇരുവർക്കും.
എന്നാൽ സുചിത്ര ചെന്നൈയിലെ ഒരു വിവാഹ ചടങ്ങിനിടയിൽ വെച്ചായിരുന്നു ആദ്യമായി മോഹൻലാലിനെ കണ്ടിരുന്നതും. നടന്മാരായ പ്രേംനസീർ, തിക്കുറിശ്ശി, കെ.പി. ഉമ്മർ, സുകുമാരൻ, ഫാസിൽ, മമ്മൂട്ടി, ജഗതി ശ്രീകുമാർ, ബാലചന്ദ്രമേനോൻ, ശ്രീനിവാസൻ, സംവിധായകരായ സത്യൻ അന്തിക്കാട്, പ്രിയദർശൻ, വേണുനാഗവള്ളി, രാഷ്ട്രീയനേതാവായ കെ കരുണാകരൻ തുടങ്ങിയ നിരവധി പ്രമുഖർ മോഹൻലാലിന്റെ വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. ആ വിവാഹ വീഡിയോ ഇന്നും യൂട്യൂബിൽ വൈറലാണ്.
ചെന്നൈയിലെ ഒരു വിവാഹ ചടങ്ങിനിടയിൽ വെച്ചായിരുന്നു സുചിത്ര ആദ്യമായി മോഹൻലാലിനെ കണ്ടത്. തിക്കുറിശ്ശിയെയായിരുന്നു പ്രിയദർശനും സുരേഷ് കുമാറും ബ്രോക്കറാക്കിയത്. മോഹൻലാലിന്റെ പ്രണയത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകനോട് അദ്ദേഹമായിരുന്നു വിവാഹത്തെക്കുറിച്ച് പറഞ്ഞത്.