ഒരു മണിക്കൂറിന് എത്ര രൂപ വേണം: ശരീരത്തിന് വിലപേശിയ ഞരമ്പ് രോഗിക്ക് അന്ന് സാനിയ ഇയ്യപ്പൻ നൽകിയത് കിടിലിൻ മറുപടി

49

പുതുമുഖങ്ങളെ അണിനിരത്തി നവാഗതനായ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്വീൻ എന്ന സിനിമയൂടെ എത്തിയ താരമാണ് സാനിയ ഇയ്യപ്പൻ. കോളേജ് പശ്ചാതലത്തിലൊരുക്കിയ സിനിമയ്ക്ക് മെക്കാനിക്കൽ എൻജിനീയർമാരായ ജെബിൻ, ജോസഫ് ആന്റണി, ഷാരിസ് മുഹമ്മദ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരുന്നത്.

അന്ന് ആ സിനിമയിൽ അഭിനയിച്ച എല്ലാവരും തന്നെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായിരുന്നു. എന്നാൽ സിനിമയിലെ നായിക സാനിയ അയ്യപ്പന് കിട്ടിയത് മോശം കമന്റുകളായിരുന്നു. സോഷ്യൽ മീഡിയയിലൂടെ തനിക്ക് വരുന്ന മോശം മെസേജുകൾക്കും കമന്റുകൾക്കുമുള്ള മറുപടി നടി തന്നെ കൊടുത്തിരുന്നു.

Advertisements

ക്വീൻ തന്റെ ആദ്യ സിനിമ ആയിരുന്നെ ങ്കിലും തനിക്ക് എല്ലാവരും ആ സമയത്ത് നല്ല പ്രോത്സാഹനം തന്നെയായിരുന്നു തന്നത്. എന്നാൽ അതിലുപരി മോശം കമന്റുകളുമായി പലരും വന്നിരുന്നു. അവരൊക്കെ ജീവിച്ചിരിക്കാൻ തന്നെ അർഹതയില്ലാത്തവരാണെന്നായിരുന്നു സാനിയ പറയുന്നത്.

മാത്രമല്ല ഒരിക്കൽ ബാംഗ്ലൂരിൽ പോയപ്പോൾ എടുത്ത ഒരു ഫോട്ടോ കണ്ട് തന്നോട് ഒരാൾ ചോദിച്ച കാര്യത്തെ കുറിച്ചും സാനിയ പറയുന്നു. ഷോർട്ട്‌സും ടീ ഷർട്ടും ധരിച്ച ചിത്രം കണ്ടിട്ട് ഒരാൾ വന്ന് ചോദിച്ചത് ഒരു മണിക്കൂറിന് എത്ര രൂപ എന്നായിരുന്നു. വെറും പത്താം ക്ലാസുകാരിയായ താൻ നേരിടുന്നത് ഇതുപോലുള്ള അനുഭവമാണെങ്കിൽ ലോകത്ത് ജീവിക്കുന്ന എല്ലാവരും എന്തൊക്കെ കേൾക്കുന്നുണ്ടെന്ന് എങ്ങനെ അറിയാം എന്നും സാനിയ അന്ന് ചോദിച്ചിരുന്നു.

മോശം വസ്ത്രം ധരിച്ച് നടക്കുന്നതും ആൾക്കാരെ കാണിക്കാൻ നടക്കുന്നത് കൊണ്ടല്ലേ ഇത്തരം അനുഭവം നേരിടുന്നത് എന്ന് ചോദിക്കുന്നവരുണ്ട്. അവരോടും സാനിയ്ക്ക് മറുപടിയുണ്ട്. എല്ലാവർക്കും അവരുടേതായ ഇഷ്ടങ്ങളുണ്ട്. വസ്ത്രം എങ്ങനെ ധരിക്കുന്നു എന്നതിലല്ല. അങ്ങനെയാണെങ്കിൽ അത് എല്ലാവർക്കും മോശമായി തോന്നണം.

ഇത് ചിലരുടെ മോശമായ നോട്ടം കൊണ്ടും കാഴ്ചയിലുള്ള കുഴപ്പവുമാണ്. നമ്മുടെ നാട് മാറണമെന്നും ഇതുപോലെ ചിന്തിക്കുന്നവരുടെ ചിന്താ രീതികൾ കുറെ മാറേണ്ടതായി ഉണ്ടെന്നും, ഇത്തരം മെസേജുകൾ കാണുമ്പോൾ മാറി നിന്ന് കരയുകയല്ല വേണ്ടതെന്നും അതിന് വേണ്ടി പോരാടണമെന്നും സാനിയ പറയുന്നു.

ക്വീനിന് ശേഷം ഒരു പിടി ചിത്രങ്ങളിൽ അഭിനയിച്ച സാനിയ പൃഥിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസീഫറിൽ ശക്തമായ ഒരു കഥാപാത്രം ചെയ്തിരുന്നു.

Advertisement