ടെലിവിഷൻ നൃത്ത റിയാലിറ്റി ഷോയിലൂടെ മലയാള സിനിമയിലെത്തിയ നടിയാണ് ഷംന കാസ്സിം. എന്നാൽ താരത്തിന് മലയാളത്തിൽ മികച്ച നേട്ടങ്ങൾ ഒന്നും ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. അതേ സമയം പൂർണ എന്ന പേരിൽ തമിഴിലും തെലുങ്കിലും എത്തിയ ഷംനയ്ക്ക് അന്യഭാഷകളിൽ മലയാളത്തിലേതിനേക്കാൾ തിളങ്ങാൻ കഴിഞ്ഞിരുന്നു.
ഇപ്പോഴിതാ ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ തന്റെ എട്ട് സീക്രട്ടുകൾ പങ്കുവെച്ചിരിക്കുകയാണ് താരം. താൻ ഒരാളുടെ ആദ്യരാത്രി കുളമാക്കിയിട്ടുണ്ടെന്ന വെളിപ്പെടുത്തലാണ് തന്റെ എട്ട് സീക്രട്ടുകൾ പങ്കുവെയ്ക്കമ്പോൾ താരം വെളിപ്പെടുത്തിയത്.
കുട്ടിക്കാലത്ത് താൻ കാണിച്ച രസകരമായ ഒരു സംഭവത്തെക്കുറിച്ചായിരുന്നു താരം തുറന്നു പറഞ്ഞത്.
ഞാൻ ഒരാളുടെ ആദ്യരാത്രി കുളമാക്കിയിട്ടുണ്ട്. അത് ഓർക്കുമ്പോൾ എനിക്ക് പേടിയുമുണ്ട്. കാരണം അവർ ചാലഞ്ച് ചെയ്തിട്ടുണ്ട്. എൻെ ആദ്യരാത്രി അവർ കുളമാക്കി കയ്യിൽതരുമെന്ന്.
എനിക്ക് നാല് വയസ്സുള്ളപ്പോഴാണ് മൂത്ത ഇത്താത്തയുടെ വിവാഹം. വിവാഹം കഴിഞ്ഞു ആദ്യ ദിനം രാത്രിയായപ്പോൾ ഞാൻ നേരെ ഇത്താത്തയുടെ മുറിയിലെ കട്ടിലിൽ സ്ഥാനം പിടിച്ചു. ഇത് കണ്ടു ഇക്കാക്ക ആകെ കിളി പോയി.
ഞാൻപറഞ്ഞു ഇക്കാക്ക കിടന്നോളൂ. ഞാൻ ഇവിടെ സൈഡിൽ ഇത്താത്തയുടെ അടുത്താ കിടക്കുന്നതെന്ന്.
എന്റെ മമ്മി ഓടി വന്നു ഇന്ന് മോള് എന്റെയടുത്ത് കിടക്കാൻപറഞ്ഞു. ഞാൻ പറഞ്ഞു നടക്കൂല ഞാൻ ഇത്താത്തയുടെ അടുത്താ കിടക്കുന്നേ എന്ന്.
ബന്ധുക്കൾ എല്ലാം പല മോഹന വാഗ്ദാനങ്ങളുമായി എത്തി എനിക്ക് ഒരു കുലുക്കവുമില്ല. ഒടുവിൽ ഇക്കാക്ക പറഞ്ഞു സാരമില്ല ഇവിടെ കിടന്നോട്ടെ എന്ന്. ഇനിയാണ് ട്വിസ്റ്റ് ചെറുപ്പത്തിൽ എനിക്ക് ബെഡ്ഡിൽ മൂത്രമൊഴിക്കുന്ന അസുഖമുണ്ടായിരുന്നു. അന്ന് രാത്രി ഞാനവരുടെ ബെഡ്ഡിൽ മൂത്രമൊഴിക്കുകയും ചെയ്തു. ഇക്കാക്ക ഇപ്പോഴും അത് പറഞ്ഞു എന്നെ കളിയാക്കും. ഷംന കാസിം പറയുന്നു.
മലയാളത്തിൽ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പമൊക്കെ അഭിനയിച്ചിട്ടുള്ള ഷംന കാസിമിന് തമിഴകത്ത് ചിന്ന അസിൻ എന്ന ഒരു വിളിപ്പേര് കൂടിയുണ്ട്. ദളപതി വിജയ് പോലും തന്നെ ചിന്ന അസിൻ എന്ന് വിളിക്കാറുണ്ടെന്ന് ഷംന തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.