ഫുക്രുവിനെയും മഞ്ജു പത്രോസിനെയും കുറിച്ച് വെളിപ്പെടുത്തലുമായി രജിത് കുമാർ

97

ബിഗ് ബോസ് മലയാളം സീസൺ 2 ടെലിവിഷൻ ഷോകളിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള റിയാലിറ്റി ഷോയായിരുന്നു . ആരാധകർക്ക് ഏറെ നിരാശ നൽകികൊണ്ടാണ് ബിഗ് ബോസ് അവസാനിപ്പിച്ചത്. എന്നാൽ ബിഗ് ബോസ് അവസാനിച്ചുവെങ്കിലും അതുമായി ബന്ധപ്പെട്ട വിശേഷങ്ങൾ പങ്കുവെച്ച് താരങ്ങൾ ഇപ്പോഴും എത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം രജിത് കുമാറും വീഡിയോയുമായി എത്തിയിരുന്നു. ബിഗ് ബോസിൽ സ്‌കൂൾ ടാസ്‌ക്കിനിടയിലെ അപ്രതീക്ഷിത സംഭവത്തിലൂടെയായിരുന്നു രജിത് കുമാർ പുറത്തായത്. ഇതിനിടയിൽ നിരവധി ആരാധകരുടെ പിന്തുണ രജിതിന് ലഭിച്ചു.

Advertisements

വീഡിയോയിൽ ബിഗ് ബോസിലെ ഫുക്രുവിനെകുറിച്ചും മഞ്ജു പത്രോസിനെക്കുറിച്ചും രജിത് കുമാർ പറഞ്ഞു. ഫുക്രു എന്റെ നല്ല സുഹൃത്താണ്. എനിക്ക് ഫാൻസില്ല, സഹോദരങ്ങളേയുള്ളൂവെന്നും രജിത് കുമാർ പറഞ്ഞു. ഫാൻസെന്ന് ഞാനൊരിക്കലും അവരെ പറയില്ല, അവർ എന്റെ ഹൃദയത്തിലുള്ളവരാണെന്നും രജിത് പറഞ്ഞു.

ഇതിനിടയിൽ മഞ്ജു പത്രോസിനെക്കുറിച്ചും രജിത് കുമാർ സംസസാരിച്ചു. മഞ്ജുവിനെ കുറിച്ച് രജിത് പറഞ്ഞത് ഇങ്ങനെയായിരുന്നു. മഞ്ജു എന്റെ സഹോദരിയാണ്. നല്ല മനസ്സുള്ള ഒരാളാണ്. നമുക്കെന്തിനാണ് ഒരാളോട് ദേഷ്യം. മത്സരം വരുമ്പോൾ അത് അതേ സ്പിരിറ്റിൽ എടുക്കാറുണ്ട്.

എന്നോട് ആരൊക്കെ എന്തൊക്കെ ചെയ്തുവെന്ന് നിങ്ങളെല്ലാം കണ്ടതാണ്. ലോകജനതയ്ക്ക് ഇതേക്കുറിച്ച് കൃത്യമായ ബോധ്യവുമുണ്ട്. 70 ദിവസം കൊണ്ട് എന്നെ നിങ്ങൾ കണ്ടതാണ്. ഞാൻ ആരോടൊക്കെ എന്തൊക്കെ ചെയ്തുവെന്നും എന്നോട് ചെയ്തതുമെല്ലാം നിങ്ങൾ കണ്ടതാണെന്നും രജിത് പറഞ്ഞു.

ബിഗ് ബോസ് എന്ന വലിയൊരു പ്ലാറ്റ്ഫോം കിട്ടിയിരുന്നില്ലെങ്കിൽ രജിത്ത് വട്ടപ്പൂജ്യമായേന്നെ. സ്ത്രീലമ്പടനും വൃത്തികെട്ടവനും മോശക്കാരനുമൊക്കെയാണ് രജിത്ത് എന്ന് കുറേ പേർ പറഞ്ഞേനെ. ഈയൊരു പ്ലാറ്റ്ഫോം കിട്ടിയതോടെയാണ് ഞാനൊരു സാധാരണക്കാരനെന്ന് നിങ്ങളെല്ലാം മനസ്സിലാക്കിയത്.

അതുകൊണ്ട് എല്ലാവരോടും നന്ദിയുണ്ടെന്നും രജിത് പറഞ്ഞു. ലോക മലയാളികൾ എന്നെ എന്ത് മാത്രം എന്ന് സ്നേഹിക്കുന്നുണ്ടെന്ന് ശരിക്കും അറിഞ്ഞിരുന്നു. ഹൃദയത്തിന്റെ വികാരം കൊണ്ടാണ് അവർ എയർപോർട്ടിലൊക്കെ വന്നത്. ആരും വിളിച്ച് വരുത്തിയതാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും രജിത് കുമാർ വ്യക്തമാക്കി.

Advertisement