ഇത് കഴിഞ്ഞാൽ എനിക്ക് ആദ്യം കാണേണ്ടത് എന്റെ അമ്മയുടെ മുഖമാണ്: സങ്കടത്തോടെ ദുബായിയിൽ ക്വാറന്റീനിലിരിക്കുന്ന റീനു മാത്യൂസ്

41

മെഗാസ്റ്റാർ മമ്മൂട്ടിയുടെയടക്കം നായകയായി വ്യത്യസ്ത വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് റീനു മാത്യൂസ്. എയർഹോസ്റ്റസായി ജോലി ചെയ്യവേയാണ് റീനു സിനിമയിലേക്കെത്തുന്നത്. സിനിമയിലെത്തിയെങ്കിലും റീനു തന്റെ എയർഹോസ്റ്റസ് ജോലി കൈവിട്ടില്ല.

ഒരു മാസം 90 മണിക്കൂർ ആകാശയാത്രയിലാണ് റീനു. ദുബായിലെ ഫ്ളാറ്റിൽ താരമിപ്പോൾ സ്വയം ക്വാറന്റീനിലാണ്. ക്വാറന്റീൻ കഴിഞ്ഞാൽ താൻ ആദ്യം കാണാനാഗ്രഹിക്കുന്ന മുഖം തന്റെ അമ്മയുടേതാണെന്നാണ് റീനു പറയുന്നത്.

Advertisements

കൊറോണയെക്കുറിച്ചുള്ള ചർച്ചകളിൽ എയർലൈൻ ജോലിക്കാരെക്കുറിച്ച് ആരും കാര്യമായൊന്നും പറഞ്ഞുകേട്ടില്ല. വലിയ റിസ്‌കുണ്ട് ഞങ്ങളുടെ ജോലിക്കും. യാത്രികരെ സുരക്ഷിതരായി എത്തിക്കുകയാണ് ഞങ്ങളുടെ ദൗത്യം. കൊറോണക്കാലത്ത് ലോകമെങ്ങും നടന്നത് യുദ്ധകാലാടിസ്ഥാനത്തിലുള്ള ഒഴിപ്പിക്കലായിരുന്നു.

മാർച്ച് 25ന് ആണ് കമ്പനി രണ്ടാഴ്ചത്തേക്കു പ്രവർത്തനം നിർത്തിയത്. ഞാനന്ന് ഓസ്ട്രേലിയയിലെ മെൽബണിലായിരുന്നു. തിരികെ ദുബായിയിൽ ഇറങ്ങിയ വഴി കോവിഡ് ടെസ്റ്റ് ചെയ്തു. കുഴപ്പമൊന്നുമില്ല. ഇപ്പോൾ ഹോം ക്വാറന്റീനിലാണ്.’

മെൽബണിൽ ഞങ്ങൾക്കു ഹോട്ടലിൽ നിന്നു പുറത്തിറങ്ങാൻ അനുമതിയില്ലായിരുന്നു. അത്ര പ്രാധാന്യത്തോടെയാണ് ലോകം ഈ മഹാമാരിയെ കാണുന്നത്. അതുകൊണ്ട് അതിലൊരു വിട്ടുവീഴ്ചയ്ക്കും നമ്മൾ തയാറാവരുത്.സോഷ്യൽ മീഡിയയിൽ എല്ലാവരും ചോദിക്കുന്നതു കണ്ടു, ക്വാറന്റീൻ കഴിഞ്ഞാൽ ആദ്യം കാണാനാഗ്രഹിക്കുന്ന മുഖം ആരുടേതാണെന്ന്.

എനിക്കത് എന്റെ അമ്മയുടേതാണ്. സത്യത്തിൽ തനിയെ ഇരിക്കുമ്പോൾ സ്നേഹിക്കുന്നവരെല്ലാം അടുത്തുണ്ടായിരുന്നെങ്കിലെന്നു തോന്നും. അതു മാത്രമാണ് ഫ്ലാറ്റിൽ തനിച്ചിരിക്കുമ്പോൾ എന്റെ സങ്കടം എന്നും മനോരമയുമായുള്ള അഭിമുഖത്തിൽ റീനു പറഞ്ഞു.

Advertisement