മലയാള സിനിമയിലെ യുവ താരദമ്പതികളാണ് സൂപ്പർ ഹിറ്റ് സംവിധായകൻ ആഷിക് അബുവും നടി റിമാകല്ലിങ്കലും. ശക്തമായ നിലപാടുകളിലൂടെ മലയാളികളുടെ ശ്രദ്ധ നേടിയ താരദമ്പതികൾ കൂടിയാണ് ആഷിക് അബുവും റിമ കല്ലിങ്കലും.
സിനിമയിലും ജീവിതത്തിലുമെല്ലാം ഇവരുടെ യാത്രകൾ ഒരേ വഴിയിലൂടെയാണ്. ഇപ്പോൾ തന്റെ സഹയാത്രികന് ജന്മദിനാശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് റിമ കല്ലിങ്കൽ.
വരാനിരിക്കുന്ന അസംഖ്യം യാത്രകൾക്ക്, സഹയാത്രികന് ജന്മദിനാശംസകൾ’ എന്നാണ് റിമ കുറിച്ചത്. ഇരുവരും ഒന്നിച്ചുള്ള യാത്ര ചിത്രങ്ങൾക്കൊപ്പമാണ് ആശംസകൾ. റിമയുടെ അടുത്ത സുഹൃത്തും നടിയുമായ പാർവതിയും ആഷിക്കിന് ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.
ആഷിഖ് സംവിധാനം ചെയ്ത 22 ഫീമെയ്ൽ കോട്ടയം എന്ന ചിത്രം റിമയുട കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു. ഇതിന്റെ ചിത്രീകരണത്തിനിടയിലാണ് ഇരുവരും പ്രണയത്തിലാവുന്നത്. ആഷിഖിന്റെ സംവിധാനത്തിലൊരുങ്ങിയ റാണി പത്മിനി, വൈറസ് എന്നീ ചിത്രങ്ങളിലും റിമ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇരുവരും ചേർന്നാണ് ചിത്രം നിർമിച്ചതും.
നടി പാർവതി, ഐശ്വര്യ ലക്ഷ്മി, സംവിധായകൻ മുഹ്സിൻ പരാരി തുടങ്ങി നിരവധി പേർ ആഷിഖ് അബുവിന് ആശംസകൾ നേർന്നു. പരസ്യനിർമ്മാതാവായി കലാജീവിതം ആരംഭിച്ച ആഷിഖ് അബു 2009ൽ ഡാഡികൂൾ എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേക്ക് എത്തുന്നത്.