നിനക്കൊന്നും വീട്ടിൽ അമ്മേം പെങ്ങന്മാരുമില്ലേ? തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച ഞരമ്പുരോഗികൾക്കെതിരെ ആഞ്ഞടിച്ച് അനുപമ പരമേശ്വരൻ

50

തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ വിമർശനവുമായി നടി അനുപമ പരമേശ്വരൻ. നടിയുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് അതിലൂടെയാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചത്. പിന്നാലെ നടിയുടെ ഫേസ്ബുക്ക് പേജും അപ്രത്യക്ഷമായി.

അനുപമയുടെ വാക്കുകൾ: ‘ഇത്തരം അസംബന്ധങ്ങൾ ചെയ്തു കൂട്ടാൻ സമയമുള്ള എല്ലാ ഞെരമ്പുരോഗികളോടും പറയാനുള്ളത് ഒന്നു മാത്രം നിങ്ങൾക്കൊന്നും വീട്ടിൽ അമ്മപെങ്ങന്മാരില്ലേ? ഇത്തരം മണ്ടത്തരങ്ങൾക്കല്ലാതെ, നല്ല കാര്യങ്ങൾക്കായി തല ഉപയോഗിച്ചു കൂടേ?’ അനുപമ ഫെയ്‌സ്ബുക്കിൽ കുറിച്ചു. യഥാർത്ഥ ചിത്രവും മോർഫ് ചിത്രവും പങ്കുവച്ചുകൊണ്ടായിരുന്നു അനുപമയുടെ വാക്കുകൾ.

Advertisements

ഇത്തരം അസംബന്ധങ്ങൾ ചെയ്തു കൂട്ടാൻ സമയമുള്ള എല്ലാ ഞരമ്പുരോഗികളോടും പറയാനുള്ളത് ഒന്നു മാത്രം. നിങ്ങൾക്കൊന്നും വീട്ടിൽ അമ്മയും പെങ്ങൾമാരുമില്ലേ? ഇത്തരം മണ്ടത്തരങ്ങൾക്കല്ലാതെ, നല്ല കാര്യങ്ങൾക്കായി തല ഉപയോഗിച്ചു കൂടേ? എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് അനുപമ കുറിച്ചത്.

പിന്നാലെ ‘ഒരു പെൺകുട്ടിയല്ലേ?എങ്ങനെയാണ് ഇതു ചെയ്യാൻ തോന്നുന്നത് ഒരു സാമാന്യബോധം പോലുമില്ലേ? ദയവു ചെയ്ത് ഇത് ആവർത്തിക്കരുത്” എന്ന് നടിയുടെ ഫാൻസ് പേജിലും ഇതേ ചിത്രങ്ങൾ പങ്കുവച്ച് ട്വീറ്റ് എത്തി.

ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായെങ്കിലും ട്വിറ്ററിൽ താരം സജീവമാണ്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് വ്യാജചിത്രമാണെന്നും ഇത്തരം മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് താരം ട്വീറ്റ് ചെയ്തു. ‘ഒരു പെൺകുട്ടിയല്ലേ? എങ്ങനെയാണ് ഇതു ചെയ്യാൻ തോന്നുന്നത്? ഒരു സാമാന്യബോധം പോലുമില്ലേ? ദയവു ചെയ്ത് ഇത് ആവർത്തിക്കരുത്,’ താരം ട്വീറ്റ് ചെയ്തു.

Advertisement