തലക്കോളമില്ലാത്ത ഫാൻസുകാർക്ക് അഴിഞ്ഞാടാൻ കേരളത്തെ വിട്ടുകൊടുക്കരുത്, പ്രതീക്ഷ ഫഹദ് ഫാസിൽ മാത്രം: ആഞ്ഞടിച്ച് നടൻ ഹരീഷ് പേരടി

28

തലക്കോളമില്ലാത്ത ഫാൻസുകൾ എന്ന ആൾകൂട്ടത്തിന് അഴിഞ്ഞാടാൻ കേരളത്തെ വിട്ടുകൊടുക്കരുതെന്ന് പ്രശസ്ത നടൻ ഹരീഷ് പേരടി. റിയാലിറ്റി ഷോയായ ബിഗ് ബോസ് 2ൽ നിന്ന് പുറത്തായി എത്തിയ രജിത് കുമാറിന് സർക്കാർ നിയന്ത്രണങ്ങൾ ലംഘിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ആരാധകർ സ്വീകരണം നൽകിയ സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് ഹരീഷ് പേരടിയുടെ പ്രതികരണം.

മലയാളത്തിലെ മഹാനടന്മാർ ഇത്തരം തലതിരിഞ്ഞ ആൾക്കൂട്ടത്തെ പോറ്റി വളർത്തരുതെന്ന് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഹരീഷ് പേരടി പറഞ്ഞു. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പങ്കെടുത്ത ഒരു യോഗത്തിൽ ഒരു സൂപ്പർസ്റ്റാർ ഫാൻസ് മുഖ്യമന്ത്രിയെ സംസാരിക്കാൻ സമ്മതിക്കാത്ത രീതിയിൽ ബഹളമുണ്ടാക്കുകയും ആ പ്രമുഖ നടൻ ഇരിക്കുന്ന വേദിയിൽ വെച്ച് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പ്രസംഗം മുഴുമിപ്പിക്കാതെ അവസാനിപ്പിച്ചതും

Advertisements

ഇതും ഈ സമയത്ത് ചർച്ചചെയ്യപെടേണ്ടതാണ് എന്ന് ഒരു ജനാധിപത്യ വിശ്വാസിയായ ഞാൻ രാഷ്ട്രീയ ഭേദമന്യേ വിശ്വസിക്കുന്നു. എത്രയോ മനുഷ്യർ അവരുടെ ജീവൻ കൊടുത്ത് ഉണ്ടാക്കിയെടുത്തതാണി ജനാധിപത്യ കേരളം. ആ കേരളത്തെ തലക്കോളമില്ലാത്ത ഫാൻസുകൾ എന്ന ആൾകൂട്ടത്തിന് അഴിഞ്ഞാടാൻ വിട്ടുകൊടുക്കരുതെന്ന് ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം വായിക്കാം:

ഏല്ലാ ഫാൻസുകാരെയും നിയമപരമായി നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കഴിഞ്ഞ വർഷമാണ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പങ്കെടുത്ത ഒരു യോഗത്തിൽ ഒരു സൂപ്പർസ്റ്റാർ ഫാൻസ് മുഖ്യമന്ത്രിയെ സംസാരിക്കാൻ സമ്മതിക്കാത്ത രീതിയിൽ ബഹളമുണ്ടാക്കുകയും ആ പ്രമുഖ നടൻ ഇരിക്കുന്ന വേദിയിൽ വെച്ച് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പ്രസംഗം മുഴുമിപ്പിക്കാതെ അവസാനിപ്പിച്ചതും…

ഇതും ഈ സമയത്ത് ചർച്ചചെയ്യപെടേണ്ടതാണ് എന്ന് ഒരു ജനാധിപത്യ വിശ്വാസിയായ ഞാൻ രാഷ്ട്രീയ ഭേദമന്യേ വിശ്വസിക്കുന്നു. എത്രയോ മനുഷ്യർ അവരുടെ ജീവൻ കൊടുത്ത് ഉണ്ടാക്കിയെടുത്തതാണി ജനാധിപത്യ കേരളം. ആ കേരളത്തെ തലക്കോളമില്ലാത്ത ഫാൻസുകൾ എന്ന ആൾകൂട്ടത്തിന് അഴിഞ്ഞാടാൻ വിട്ടുകൊടുക്കരുത്.

ഈ എയർപോർട്ട് സംഭവത്തോടെ ഇതിന് ഒരു അവസാനമുണ്ടാവണം. ഫാൻസ് അസോസിയേഷനുകളുള്ള ചെറുതും വലുതുമായ ഏല്ലാ നടൻമാർക്കും ഇത്ബാധകമാണ്. മലയാളത്തിന്റെ അഭിമാനം ഉയർത്തിപിടിച്ച ഏല്ലാ മഹാനടൻ മാരുടെയും അഭിനയമികവിന് മുൻപിൽ ബഹുമാനത്തോടെ തല താഴ്ത്തി കൊണ്ട് പറയുന്നു.

ഇത്തരം തലതിരിഞ്ഞ ആൾകൂട്ടത്തെ പോറ്റി വളർത്തരുത്. ആകെയുള്ള പ്രതീക്ഷയും ഉദാഹരണവും മലയാളികൾ ഹൃദയത്തിലേററിയ ഫഹദ് ഫാസിൽ എന്ന നടൻ മാത്രമാണ്. തനിക്ക് ഫാൻസ് അസോസിയേഷനുകൾ വേണ്ട എന്ന ഉറക്കെ പ്രഖ്യാപിച്ച ഒരേയൊരു ഫഹദ്. പുതിയ കേരളം മഹാനടൻമാരുടെ പുതിയ തീരുമാനങ്ങൾക്കായാണ് കാത്തിരിക്കുന്നത്.

Advertisement