അന്ന് അച്ഛനോട് വഴക്കിട്ട് മോഹൻലാലിനൊപ്പം ജീവിക്കാനിറങ്ങി തിരിച്ചു: അനൂപ് സത്യന്റെ വെളിപ്പെടുത്തൽ

20

മലയാളത്തിലെ സുപ്പർ ഹിറ്റ് സംവിധായകൻ സത്യൻ അന്തിക്കാടിന്റെ പാത പിന്തുടർന്ന് സംവിധായകനായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ മകൻ അനൂപ് സത്യൻ. ഇപ്പോഴിതാ താൻ അച്ഛനോട് വഴക്കിട്ട് മോഹൻലാലിനൊപ്പം ജീവിക്കാനിറങ്ങി തിരിച്ച കഥ പങ്കുവെച്ചിരിക്കുകയാണ് അനൂപ് സത്യൻ.

തന്റെ ആദ്യ സംവിധാന സംരഭമായ വരനെ ആവശ്യമുണ്ട് എന്ന സിനിമ കണ്ട് മോഹൻലാൽ തന്നെ വിളിച്ച അനുഭവത്തിനൊപ്പമാണ് അനൂപ് ഇക്കാര്യവും പറഞ്ഞത്. തന്റ ഫേസ്ബുക്ക് പോസ്റ്റിലൂടെ അനൂപ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Advertisements

അനൂപ് സത്യന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

1993, അന്തിക്കാട്: ഞാൻ അന്ന് മൂന്നാം ക്ലാസിൽ പഠിക്കുന്നു. അച്ഛനുമായി ബൗദ്ധിക വിഷയങ്ങളിൽ ചെറിയ വഴക്കുണ്ടാവുകയും മോഹൻലാലിനൊപ്പം താമസിക്കാൻ വീട് വിട്ടിറങ്ങാൻ തീരുമാനിക്കുകയും ചെയ്യുന്നു. അച്ഛന് ഇത് തമാശയായി തോന്നി. അച്ഛൻ ഉടനെ തന്നെ മോഹൻലാലിനെ വിളിച്ചു.

എന്റെ കയ്യിൽ ഫോണിന്റെ റിസീവർ തന്നിട്ട് മോഹൻലാലിന് നിന്നോട് സംസാരിക്കണമെന്ന് പറയുന്നുവെന്ന് പറഞ്ഞു. കള്ളച്ചിരിയുമായി ഞാൻ നിന്നു. അദ്ദേഹം അന്ന് ചിരിച്ച ചിരി ഞാൻ ഇന്നും ഓർക്കുന്നു.

2020 ഇന്ന് അന്തിക്കാടിന് സമീപം എവിടെയോ ഞാൻ കാർ ഒതുക്കി, ഞങ്ങൾ ഫോണിൽ സംസാരിച്ചു, എന്റെ ചിത്രം അദ്ദേഹത്തിന് ഇഷ്ടമായെന്ന് പറഞ്ഞു. ഞാൻ അടക്കിച്ചിരിച്ചു. അദ്ദേഹത്തിന്റെ ചിരി ഇന്നും അങ്ങനെ തന്നെയെന്ന് അനൂപ് കുറിച്ചു.

ദുൽഖർ സൽമാൻ, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അനൂപ് സത്യൻ ഒരുക്കിയ ചിത്രമാണ് വരനെ ആവശ്യമുണ്ട്. ഫെബ്രുവരി 17ന് തിയറ്ററുകളിൽ എത്തിയ ചിത്രം മികച്ച വിജയം നേടിയിരുന്നു. ദുൽഖർ സൽമാനായിരുന്നു ഈ ചിത്രം നിർമ്മിച്ചത്.

Advertisement